പ്രണയം
പ്രണയം | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
<poem>
- നിന്റെ പ്രണയം കൊണ്ട്
- കവിതയ്ക്കു ഇലകള്‍ മുളയ്ക്കുന്നു
- മനസ്സില്‍ പച്ചപ്പു പരക്കുന്നു…
- കവിത മരമാണ്
- സ്വര്‍ണ്ണസൂര്യനും നക്ഷത്രങ്ങളും പഴങ്ങള്‍
- നിലാവുപോലെ പൂക്കള്‍ തിളങ്ങുന്നൂ
- കിളിച്ചിറകുകള്‍ ചിലയ്ക്കുന്നൂ
- തുണി കഴുകുമ്പോഴും
- അടുക്കളയിലെരിയുമ്പോഴും
- ശരീരം നിന്നരികിലെത്തുന്നൂ…
- ആയിരം തലയുള്ള
- സ്വര്‍ണ്ണസര്‍പ്പംപോലെ
- നീ കവിതയായി പുനര്‍ജ്ജനിക്കുന്നൂ…
- പ്രണയം മിഥ്യയാണെന്ന്
- ഉപ്പുതൂണുകളായി
- പ്രണയസ്മൃതികളവശേഷിക്കുന്നുവെന്ന്
- സ്നേഹം വിഷം പുരട്ടിയ മുലയാണെന്ന്
- നിനക്കറിയാം
- അതിനാല്‍ നീ
- ചിരിയോടെ വാതിലടയ്ക്കുന്നൂ…
-
- * * *
- കണ്ണുനീരില്ലാതെ
- കത്തുകള്‍ മടക്കുന്നൂ…
- ജീവന്റെ മുളയ്ക്കുന്ന
- പച്ചച്ചിറകുകള്‍
- കീറിയെറിയുന്നു
-
- * * *
- അവളുടെ മനസ്സ് രണ്ടായിപ്പിളരുന്നു…
- സ്നേഹിക്കുന്നവനെ, നിന്നെ
- അടിവയറ്റിന്റെ പിടച്ചിലിലൂടെ
- തിരിച്ചറിയാന്‍ എന്തു സന്തോഷം…
- ഞരമ്പുകളുടെ തളര്‍ച്ചയില്‍
- ഒരൂഞ്ഞാല്‍ക്കയറിന്റെ പാട്ടുണരുന്നൂ
- കണ്ണടയ്ക്കുമ്പോള്‍
- പ്രിയപ്പെട്ടവന്റെ മുഖം
- നക്ഷത്രംപോലെ ഇളകുന്നു.
|