ശേഷം
| ശേഷം | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
| മൂലകൃതി | പ്രണയം ഒരാൽബം |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
| മാദ്ധ്യമം | പ്രിന്റ് |
| പുറങ്ങള്‍ | 117 |
| ISBN | 81-86229-02-07 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
വിടചൊല്ലാതെയെന്നെപ്പിരിഞ്ഞു
നീ പോകവേ,
നിന്നെ ബന്ധിക്കുവാന്‍
എന്തുണ്ടിനി?
കണ്ണീര്?
ശൂന്യശൂന്യമാമുള്ളിലെ വേദന?
നിന്നെക്കൊതിച്ചു പൂവിട്ട
പാഴ്വൃക്ഷമാമെന്റെ ശരീരം?
വേരു ചിതലരിച്ചറ്റുവീഴും ജീവിതം?
നീ പോവരുതെന്നാര്ത്തു
കേഴുന്ന പ്രാണന്?
എന്നെ സ്നേഹിക്കൂ നീയെന്നു
നിരന്തരം
വിങ്ങുന്ന നെഞ്ചകം?
എന്തിനി നിന്നെ-
ത്തിരിച്ചു വിളിക്കുവാനെന്നില്?
(1994)
| ||||||
