സംയോഗം
സംയോഗം | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- നിലാവിന്‍ തടാകം
- മിന്നിമിന്നിത്തിളങ്ങും
- ശാന്ത ജലശേഖരംപോലെ നിലാവ്…
- പൂര്‍വ്വജന്മങ്ങള്‍,
- ഓര്‍മ്മകള്‍,
- വേരുകള്‍ പൊട്ടിമുളയ്ക്കുന്ന
- പൂവുകള്‍,
- മണമൂറുന്ന ചുംബനം,
- പാല്‍ച്ചിരി,
- നക്ഷത്രഭാജനത്തില്‍
- നീളെത്തുളുമ്പിയ പ്രേമം…
- വിരല്‍ നിന്റെ മാറിടത്തില്‍
- കറുകക്കാടുപോലെ
- ഇല, മണ്ണ്, വെള്ളം,
- വിയര്‍പ്പ്, വെയില്‍
- നിലാവെല്ലാം
- മണക്കുന്ന മാറിടത്തില്‍
- നെഞ്ചില്‍ ചെവിചേര്‍ക്കൂ
- പൊന്തിവരുമൊരാദിവിലാപം.
- എനിക്കു നിന്‍
- ഉള്ളിലൊരാദിമജ്വാലയാകണം,
- നിന്നെയുണര്‍ത്തണം,
- പിന്നെ മഞ്ഞായി നനുക്കെപ്പരന്ന്
- നിന്നെ അണയ്ക്കണം
- നീയെന്നില്‍പ്പിറക്കുക
- നിന്നെത്തിളങ്ങുന്ന മുത്തായി
- നെഞ്ചോടു ചേര്‍ക്കണം,
- താരാട്ടുപാടിയുറക്കണം,
- നിന്റെ മുറിവുകളില്‍
- മറവി മഞ്ഞായി മണ്ണായി
- മൂടിക്കിടപ്പതടര്‍ത്തി,
- ചോരകണ്ണീരുമുണര്‍ത്തി,
- മുലപ്പാല്‍ കഴുകി
- തണുപ്പിച്ചു
- നിന്നെയുള്ളിലുറക്കണം
- നിന്‍മ
- എല്ലാമെനിക്കെ-
- ന്നിലുണര്‍ത്തണം
- നീ എന്റെ…
- ഞാന്‍ നിന്റെ…
- എന്നല്ല,
- നീ ഞാനാകണം.
|