സ്നേഹവൃക്ഷം
സ്നേഹവൃക്ഷം | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- സ്നേഹമൊരു വനവൃക്ഷമാണ്
- ഉഷ്ണമേഖലയുടെ
- കരുത്തും കറുപ്പുമൂറുന്ന
- പച്ചിലഗോപുരം
- അതിനെ കിടക്കറയിലേക്കു
- പറിച്ചുനടുക
- ഇലയില്‍നിന്ന് ഹരിതവും
- ഹരിതത്തില്‍നിന്ന് സൂര്യനും
- സൂര്യനില്‍നിന്ന് സംഗീതവും
- ഒഴിഞ്ഞുപോവുന്നു…
- സ്മാരകശിലപോലെ
- ബോണ്‍സായ് മരത്തിന്റെ
- വന്ധ്യമായ പൂര്‍ണ്ണതയോടെ
- ആ മരം
- ഇണകള്ക്കുള്ളില്
- മുരടിക്കുന്നൂ…
- സ്നേഹമൊരു വനവൃക്ഷമാണ്.
|