സ്പര്‍ശഭിക്ഷ
സ്പര്‍ശഭിക്ഷ | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- വിരല്‍ത്തുമ്പില്‍ നിന്നരയാലിന്‍
- ഹരിതാകാശം
- പൊട്ടിപ്പിളരുന്നൂ,
- ഇലകളിലോരോന്നിലും
- പച്ചക്കടല്‍ തിമിര്‍ക്കുന്നു
- എന്നുയിരതു കുടിക്കുന്നൂ…
- എന്നിട്ടുമണയുന്നീലെന്‍ കനലുകള്‍
- എനിക്കറിയാം
- എന്‍ വിരല്‍ നിന്നെ തൊടുന്നില്ല,
- നിന്റെ ചര്‍മ്മലോഹകവാടം
- തുറക്കില്ലൊരിക്കലും
- നീയലിയാത്തവന്‍
- കരള്‍ കളയാത്തവന്‍
- എനിക്കുവേണ്ടതു
- നിന്റെ കണ്ണുകളിലെ തീയും നിലാവും,
- ആരുമറിഞ്ഞിട്ടില്ലാത്ത
- ആര്‍ക്കും പകര്‍ന്നിട്ടില്ലാത്ത
- നിന്റെയുള്ളുറവുകള്‍,
- നിന്‍മ…
- പക്ഷേ
- നീ തരുമീ സ്പര്‍ശഭിക്ഷ,
- കയ്പും കനലും കറുത്ത നക്ഷത്രവും
- ‘ആനന്ദ’കാരുണ്യവും…
- ഈ വിരല്‍ത്തുമ്പെന്നേകാന്തതയിലെരിയുന്നു.
- പാപത്തിരിയായ്.
|