സ്വാതന്ത്ര്യത്തിന്റെ പരിമിതി
സ്വാതന്ത്ര്യത്തിന്റെ പരിമിതി | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന് |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ഉത്തരം: ഞങ്ങളുംകൂടി നിങ്ങളുടെകൂടെ ഉണ്ടെന്നതുകൊണ്ട് നമ്മുടെ ആകെ നില കണക്കാക്കിയേ നിങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ പാടുള്ളു. പത്തുപേര്‍ ഒരു വള്ളത്തില്‍ യാത്ര ചെയ്യുന്നു. ഒരാള്‍ക്കു പടിയില്‍ കയറി നില്‍ക്കണം എന്നു നിര്‍ബന്ധം തോന്നിയാല്‍ വള്ളം മറിഞ്ഞ് എല്ലാവരും മരിക്കാനിടവരും. അതനുവദിക്കാന്‍ പാടില്ല. പറഞ്ഞാല്‍ മനസ്സിലാകാതെ വന്നാല്‍ ബലം പ്രയോഗിക്കേണ്ടിവരും. എന്നാല്‍ ബലപ്രയോഗം കൊണ്ടുണ്ടാകുന്ന ഫലം നേരത്തെ വള്ളം മുങ്ങും എന്നതാകാനും പാടില്ല.
ചോദ്യം: പുതിയ സമൂഹത്തില്‍ ബലപ്രയോഗം ആവശ്യമായി വരുമോ?
ഉത്തരം: തീര്‍ച്ചയായും. വ്യക്തികളെ ചിലപ്പോള്‍ നിര്‍ബന്ധിച്ച് അനുസരിപ്പിക്കേണ്ടതായും വന്നെന്നു വരും.
മനസ്സുകളുടെ വൈവിദ്ധ്യവും വൈരുദ്ധ്യവും മനുഷ്യനുള്ള കാലത്തോളം നമ്മോടൊന്നിച്ച് ഉണ്ടാവുമല്ലോ. വിദ്യാഭ്യാസത്തിനും, നിയമത്തിനും, ശിക്ഷകള്‍ക്കും ഒന്നിനും മനുഷ്യരെ എല്ലാവരേയും സാമൂഹ്യബോധമുള്ളവരാക്കിക്കൊണ്ടുവരുവാന് ഒരിക്കലും കഴിഞ്ഞെന്നു വരില്ല. എന്നും പ്രശ്നങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഒരു വ്യത്യസ്തത വരുന്നത് പ്രശ്നങ്ങളെ ഒന്നിച്ചഭിമുഖീകരിക്കാന്‍ ഓരോ പ്രദേശത്തും ശ്രമം നടക്കും എന്നതാണ്. ഒന്നിനൊന്നു തുണയാണ് എന്ന ബോധം വന്നു കഴിയുന്ന ആ സമൂഹമാണ് ബോധപൂര്‍വ സമൂഹം. അവിടെ എല്ലാം പുതിയ പാളത്തിലേക്ക് മാറി ചലിക്കാനിടവരും. സ്വാതന്ത്ര്യത്തിനും പുതിയ മാനം വരും.
|