close
Sayahna Sayahna
Search

Difference between revisions of "അക്രമരാഹിത്യത്തില്‍നിന്നും മുന്നോട്ട്"


(Created page with "{{DPK/PuthiyaLokamPuthiyaVazhi}} {{DPK/PuthiyaLokamPuthiyaVazhiBox}} രാജു: പുരാതനകാലം മുതലേ വിപ്ലവകാരികള്‍ ...")
 
(No difference)

Latest revision as of 16:54, 24 May 2014

അക്രമരാഹിത്യത്തില്‍നിന്നും മുന്നോട്ട്
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

രാജു: പുരാതനകാലം മുതലേ വിപ്ലവകാരികള്‍ സ്വീകരിച്ചു പോന്നിട്ടുള്ള സമീപനത്തില്‍ എതിര്‍ത്തു തോല്പിക്കുന്നതിന് മുഖ്യ സ്ഥാനം കൊടുത്തിട്ടുണ്ട്. കൂടെ ഉള്ളവരെ തോല്പിക്കുന്നതില്‍ പൗരുഷം പ്രകടമാക്കുന്ന ഒരു മാനസികാവസ്ഥ വ്യാപകമായി കാണുന്നു. അന്യായം എവിടെ കണ്ടാലും എതിര്‍ക്കുക. മതഗ്രന്ഥങ്ങളെല്ലാം ധര്‍മയുദ്ധം വിവരിക്കുന്നവയാണ്. അക്രമപരമോ, അക്രമരാഹിത്യപരമോ എന്നുള്ളതില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നല്ലാതെ അന്യായങ്ങളെ എതിര്‍ക്കണം എന്ന കാര്യത്തില്‍ എല്ലാവരും ഏകപക്ഷക്കാരാണ്.

ഞാന്‍: അക്രമമാര്‍ഗത്തില്‍നിന്നു മനുഷ്യസംസ്‌കാരം അക്രമരാഹിത്യത്തിന്റെ മാര്‍ഗത്തിലേക്ക് ഉയര്‍ന്നു. അവിടെനിന്നും പുതിയൊരു ചുവടുവയ്പിന്റെ ആവശ്യം ഇപ്പോള്‍ വന്നിരിക്കുന്നു. സമരങ്ങള്‍ അക്രമരഹിതമായിരുന്നാല്‍ പോരാ: ശത്രുത ഉണ്ടാവാതിരിക്കുകയും വേണം. അപ്പോള്‍ തിന്മയെ മുഖാമുഖം നേരിടേണ്ട എന്ന പ്രശ്‌നം വരും. നേരിട്ടാല്‍ അക്രമരഹിത സംഘര്‍ഷത്തിനെങ്കിലും ഇടവരും. അതു സംഭവിച്ചാല്‍ ഇരുകൂട്ടരും ചേര്‍ന്ന് സാധിക്കേണ്ട പുതിയ സമൂഹരചന നടക്കാതെ വഴി അടഞ്ഞുപോകും. ഒരു വിഷമ പ്രശ്‌നമാണിത്. ദര്‍ശനം പുതിയൊരു വഴി തേടുകയാണ്. വ്യക്തമായി വരുന്നതേയുള്ളു. തിന്മകളെ എതിര്‍ത്താല്‍ പോര; പുത്തന്‍ സമൂഹരചന സാധിക്കണം എന്ന ലക്ഷ്യം മുന്നില്‍ വരുമ്പോഴാണ് ഈ വിഷമപ്രശ്‌നം മുന്നില്‍ വരുന്നത്.