close
Sayahna Sayahna
Search

Difference between revisions of "അകലം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} :: ഇല്ല കടക്കാന്‍ പളുങ്കു തടാകങ്ങള്‍, :: ഇല്ല സ്പ...")
 
(No difference)

Latest revision as of 00:41, 14 June 2014

അകലം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇല്ല കടക്കാന്‍ പളുങ്കു തടാകങ്ങള്‍,
ഇല്ല സ്പര്‍ശത്തിന്‍ ജ്വലിക്കും കടലുകള്‍,
ഇല്ല ശരീരത്തിന്‍ പൊള്ളും സഹാറകള്‍,
ഇല്ല ഞരമ്പില്‍ക്കിനിയുന്ന യൗവ്വനം
ഉള്ളതു ശാന്ത സമുദ്രമാ-
മെന്നലിവെന്‍
മനസ്സെന്‍
പ്രണയം…
നിന്‍ മാറിന്‍
ശാന്ത സ്വസ്ഥ ദ്വീപില്‍
നിന്‍ മനസ്സിന്നലിയാ-
ത്തുരുത്തില്‍,
നിന്‍ മുഖത്തിന്‍
സൗമ്യസൂര്യനു കീഴില്‍
എന്നെ മറന്നുറങ്ങാന്‍
എന്‍ നഗ്നതയിലു-
ദരത്തിലെന്നപോല്‍
നിന്നെയുറക്കുവാന്‍,
ശീതോഷ്മളമെന്റെ
വാഴ്‌വാലെ പൊതിഞ്ഞു സൂക്ഷിക്കുവാന്‍…
എല്ലാം വെറുതെ
അകന്നുപോവും നീ
എല്ലാം വെറുതെ
തനിച്ചായിടും ഞാന്‍.