close
Sayahna Sayahna
Search

Difference between revisions of "ആഡംബരാസക്തി"


(Created page with "{{DPK/PuthiyaLokamPuthiyaVazhi}} {{DPK/PuthiyaLokamPuthiyaVazhiBox}} ചോദ്യം: ആഡംബരജീവിതത്തിലുള്ള ആസക്തി അന്...")
 
(No difference)

Latest revision as of 14:43, 24 May 2014

ആഡംബരാസക്തി
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: ആഡംബരജീവിതത്തിലുള്ള ആസക്തി അന്നും നിലനില്‍ക്കില്ലെ?

ഉത്തരം: ഓരോരുത്തരും സ്വന്തം തലമുറയേയും വരും തലമുറകളെയും പ്രകൃതിയെ ആകെയും പരിഗണിച്ച് സ്വന്തം ജീവിതത്തിന് രൂപം നല്‍കുവാന്‍ ശ്രമിക്കുമ്പോള്‍ ലളിതജീവിതം താനേ കൈവരും. പുതിയ സൗന്ദര്യബോധം ഉണ്ടാവാം.

ഇന്ന് ഒരാള്‍ സ്വയം വിവിധ തരം വസ്ത്രങ്ങള്‍ മാറിമാറി തൂക്കിയിടാനുള്ള കുറ്റിയായി സ്വന്തം ശരീരത്തെ വിട്ടുകൊടുത്ത് അനാവശ്യമായ ഭാരം ചുമക്കുന്നതെന്തുകൊണ്ട്? തരത്തില്‍ ചേരാന്‍വേണ്ടിയല്ലെ. കൂട്ടത്തില്‍ പിന്‍തള്ളപ്പെട്ടുപോകാന്‍ ഇഷ്ടപ്പെടുന്നില്ലെന്നത് ഒരു കുറ്റമാകുമോ? വീട്, വസ്ത്രം, ആഭരണം, വാഹനം, വീട്ടുപകരണങ്ങള്‍ ഇതെല്ലാം ജീവിതത്തിന് ഭാരമായി തീരത്തക്കവണ്ണം മനുഷ്യര്‍ ഏറ്റെടുത്തു പോകുന്നത് ഗത്യന്തരമില്ലാതെ വരുന്നതുകൊണ്ടാണ്. പുതിയ ലോകത്തില്‍ ഈ ഗതികേട് മാറും. സദാ താന്‍ മറ്റുള്ളവരോടൊപ്പമുണ്ട്. തന്റെ കൂടെ മറ്റുള്ളവരും എപ്പോഴുമുണ്ട്. സാഹചര്യം ഇപ്രകാരം അനുകൂലമാകുമ്പോള്‍ കൃത്രിമമായ ആര്‍ഭാടങ്ങള്‍ എല്ലാം ഒഴിവായിപ്പോകും എന്നാണെനിക്കു തോന്നുന്നത്.