close
Sayahna Sayahna
Search

Difference between revisions of "ഇരുളുന്ന സൂര്യന്‍"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} :: സ്ത്രീക്കു സ്നേഹം :: ചവിട്ടുന്ന മണ്ണും :: ജ്വലി...")
 
(No difference)

Latest revision as of 00:39, 14 June 2014

ഇരുളുന്ന സൂര്യന്‍
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
സ്ത്രീക്കു സ്നേഹം
ചവിട്ടുന്ന മണ്ണും
ജ്വലിക്കുന്ന സൂര്യനുമാണ്,
പക്ഷേ
അവള്‍ ആ സ്നേഹത്തിനെ
വീടായി പണിയുന്നു
ഒരു കിളിവാതില്‍പോലുമില്ലാത്ത
കിടപ്പുമുറിയിലെ
കൊഴുത്ത ഇരുട്ടായി
ഉരുട്ടിയെടുക്കുന്നു
നിശ്ശബ്ദമായി അന്ധമായി
ശരീരത്തിലമരുന്ന നനഞ്ഞ
പഞ്ഞിക്കെട്ടായി
പിറവിക്കരച്ചിലിന്റെ
അഭിമാനസ്തംഭമായി,
മാറ്റിയെടുക്കുന്നു,
അവള്‍ ആ മണ്ണു കുഴച്ചു
ദൈവത്തെയും
കുഞ്ഞിനെയും
ചോറും കിണ്ണവും വാര്‍ക്കുന്നു…
സൂര്യനെ താലിയാക്കുന്നു
സ്നേഹം ഒഴികെ
എല്ലാം അവശേഷിക്കുന്നു.