close
Sayahna Sayahna
Search

Difference between revisions of "ഒററ"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} <poem> :: ഇലക്കുമ്പിളില്‍ വെയിലും :: നിലാവും മഴപ്പളു...")
 
(No difference)

Latest revision as of 17:25, 13 June 2014

ഒററ
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇലക്കുമ്പിളില്‍ വെയിലും
നിലാവും മഴപ്പളുങ്കും മോന്തി
വിടരുന്നൂ പ്രണയം…
ചിരികളികളായ്
തൊണ്ടയില്‍പ്പടരുന്ന ദാഹമായ്,
വിരല്‍കൊണ്ടു കത്തിക്കുമഗ്നിയായ്,
പ്രണയമയൂരം, ചടുലനൃത്തം,
പീലിയഴക്, വര്‍ഷത്തിന്റെ
തോരാത്ത പൊഴിയാത്ത
സ്ഫടികശരറാന്തല്‍…
പളുങ്കുമേലാപ്പ്.
… … … …
ഇന്നതേ തീയ്
ഉടല്‍കൊണ്ടും മറയ്ക്കാത്ത ശീതമായ്,
ധ്രുവദൂരമായ് തമ്മില്‍
പിന്നെ ഒറ്റയ്ക്കൊരാള്‍…
മറ്റൊരാള്‍ ദുസ്വപ്നലോകങ്ങളില്‍…
വിരല്‍തൊടല്‍പോലുമുഗ്രവിഷമായ്,
അസഹ്യമാം കയ്പായ്,
വാഴ്വിന്നിലകള്‍ കൊഴിഞ്ഞുപോയ്,
നിലാവലകളില്‍ തീയായ്
ഒറ്റയായ് നീ…
ഞാനുമൊറ്റയായ്…
ഒറ്റയ്ക്കു നമ്മള്‍ സമാന്തരരേഖകള്‍
അറ്റംവരേ നീണ്ടു നീണ്ടുപോയീടാം.

(1995)