close
Sayahna Sayahna
Search

Difference between revisions of "ഓര്‍മ്മയില്‍ അമ്മ"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} <poem> :: ഓര്‍മ്മയിലമ്മ :: കണ്ണീരില്‍ക്കുതിര്‍ന്നല...")
 
(No difference)

Latest revision as of 00:24, 14 June 2014

ഓര്‍മ്മയില്‍ അമ്മ
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഓര്‍മ്മയിലമ്മ
കണ്ണീരില്‍ക്കുതിര്‍ന്നല്ല,
വിയര്‍പ്പില്‍ നനഞ്ഞല്ല.
ചാരവും കരിയും പുരണ്ടു
തളര്‍ന്നല്ല,
കോപിച്ചിരുണ്ടല്ല,
വിശപ്പുമപമാനവും
പേറിക്കുനിഞ്ഞല്ല,
ഞാനോര്‍പ്പൂ-
കണിക്കൊന്ന പൂത്തപോല്‍
കണിവെള്ളരിക്കയും
കണ്ണാടിയും
തേടിയെവിടെനിന്നോ
കണ്ടെടുത്ത കാണിപ്പൊന്നു-
മഷ്ടമംഗല്യവും
കായും പഴങ്ങളും
ധാന്യവും കണ്ണെഴുത്തും
ചാന്തുകുറിയും നിരന്ന
വിഷുക്കണിപോല്‍
തിളങ്ങുന്ന തിരുമുഖം,
ആര്‍ദ്രമിഴികളാലുഴിയുന്ന
സൂര്യമുഖം,
ഓര്‍മ്മയിലമ്മേ
തിരിച്ചുവരുന്നു
വെടിഞ്ഞു ഞാന്‍ പോന്ന
വീടിന്റെ കുളിര്‍മ്മപോല്‍
ചന്ദനം പോലാമടിവയറ്റിന്‍
സ്നിഗ്ദ്ധചുംബനം.

(1990)