close
Sayahna Sayahna
Search

Difference between revisions of "ജനകീയാവിഷ്‌കരണം"


(Created page with "{{DPK/PuthiyaLokamPuthiyaVazhi}} {{DPK/PuthiyaLokamPuthiyaVazhiBox}} മിനി: ഓരോ വിശ്വാസക്കാരും തങ്ങളുടെ വിശ്...")
 
(No difference)

Latest revision as of 17:00, 24 May 2014

ജനകീയാവിഷ്‌കരണം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

മിനി: ഓരോ വിശ്വാസക്കാരും തങ്ങളുടെ വിശ്വാസം ജനങ്ങളില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ജനകീയാവിഷ്‌കരണം നടക്കാതെ വരുന്നു. ഞാന്‍ അടുത്തയിടെ ഒരു തെരുവുനാടകം കണ്ടു. സ്ത്രീവിമോചനമായിരുന്നു പ്രമേയം. നാടകസംഘം അതു ഭംഗിയായി അവതരിപ്പിച്ചു. കണ്ടവര്‍ക്കെല്ലാം ഹൃദ്യമായി. നാടകസംഘവും നാട്ടുകാരും സന്തോഷമായി പിരിഞ്ഞു. ആ നാട്ടിലെ ജീവിതം പഴയപടി തുടരുകയാണ്. നാടകസംഘക്കാരുടെ ഇടയിലും ജീവിതകാര്യത്തില്‍ മാറ്റം സംഭവിക്കുന്നില്ല. രാമായണത്തില്‍ സീതയായി അഭിനയിച്ച താരത്തിന്റെ നിത്യജീവിതം സീതയോടു നീതി പുലര്‍ത്തണമെന്നില്ല.

എന്താണിതിനു കാരണം? നാടൊന്നിച്ച് പുതിയൊരു സമൂഹജീവിതത്തിനു തയ്യാറാകുന്നതിന്റെ ഭാഗമായി നാട്ടുകാരവതരിപ്പിച്ചതല്ല നാടകം. ആവിഷ്‌കരണം ജനകീയമല്ല. നാടിനെ ഉണര്‍ത്താന്‍ നാടകത്തിനുശേഷം നാട്ടില്‍ പ്രവര്‍ത്തനം ഉണ്ടായാലും മതിയായിരുന്നു. പ്രദേശികതലത്തില്‍ സംഭവിക്കേണ്ട മാറ്റങ്ങളെ മുന്നില്‍ കണ്ടുകൊണ്ട്, അതതു ദേശക്കാര്‍ ജനകീയ ആത്മാവിഷ്‌കാരങ്ങള്‍ പ്രകാശിപ്പിക്കുവാന്‍ മുന്നോട്ടുവരത്തക്കവണ്ണം ഒരു പ്രവര്‍ത്തനശൈലി ഇന്നില്ല. നമ്മുടെ പരിശ്രമം പ്രശ്‌നങ്ങളുടെ നേര്‍ക്ക് വരുന്നില്ല. നിഴല്‍ പ്രക്രിയകളേ ആകുന്നുള്ളു. കൈയിലെ മുഴ മാറ്റാന്‍ അതിന്റെ നിഴലില്‍ ഓപ്പറേഷന്‍ നടത്തിയാല്‍പോരല്ലൊ!

നവ: ഒറ്റയ്‌ക്കോ ഗ്രൂപ്പുതിരിഞ്ഞോ പ്രശ്‌നങ്ങളെ നേരിടുന്തോറും ഭാരം കൂടും. തളരും. അതാണ് നിയമം. 15 പേര്‍ക്കു പൊക്കി മാറ്റാവുന്ന ഒരു തടി 45 പേരു പിടിച്ചിട്ടും മാറ്റാനാവാതെ വരുന്നതുപോലെയാണിത്. 10 നായന്മാര്‍ പിടിച്ചപ്പോള്‍ മറ്റുള്ളവര്‍ മാറി നിന്നു. 12 കമ്മ്യൂണിസ്റ്റുകാര്‍ പിടിച്ചപ്പോള്‍ മറ്റു പാര്‍ട്ടിക്കാര്‍ ഒഴിഞ്ഞുമാറി. 10 മുസ്ലീങ്ങള്‍ പിടിച്ചപ്പോള്‍ മറ്റു മതക്കാര്‍ മാറി നിന്നു. 13 തൊഴിലാളികള്‍ സര്‍വശക്തിയും പ്രയോഗിച്ചപ്പോള്‍ മുതലാളിമാരാരും കൂടിയില്ല. ആകെ 45 പേര്‍ പിടിച്ചിട്ടും 15 പേര്‍ ചേര്‍ന്നാല്‍ നടക്കുന്ന കാര്യം നടക്കാതെ വന്നു.

മിനി: ഇത്തരത്തിലായാല്‍ 15 പേര്‍ ഒത്തുപിടിച്ചാലും തടി അനങ്ങില്ല. 15 പേര്‍ ഉയര്‍ത്തുമ്പോള്‍ 20 പേര്‍ താഴ്ത്തും. അതല്ലേ ഇന്നു നടക്കുന്നത്.