close
Sayahna Sayahna
Search

Difference between revisions of "ജ്ഞാനസ്നാനം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} :: സ്ത്രീ അവനെ കണ്ണീരില്‍ കഴുകി, :: പിന്നെ മുലപ്പ...")
 
(No difference)

Latest revision as of 00:39, 14 June 2014

ജ്ഞാനസ്നാനം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
സ്ത്രീ അവനെ കണ്ണീരില്‍ കഴുകി,
പിന്നെ മുലപ്പാലില്‍
പുഴഞ്ഞെളിനീരില്‍,
വിടര്‍പ്പൂക്കളില്‍ നിന്നൂറ്റിയെടുത്ത
തേനില്‍…
പിന്നെ പച്ചമണ്ണുകൊണ്ടു
പൊതിഞ്ഞു,
പിന്നെ പച്ചിലകള്‍കൊണ്ടു മൂടി
ഒടുവില്‍ ചുംബനംകൊണ്ടെല്ലാം
ഒപ്പിയെടുത്തു…
ഇണചേരുകയായിരുന്നൂവെന്നു
പിന്നീടു മാത്രമാണവരറിഞ്ഞത്.