close
Sayahna Sayahna
Search

Difference between revisions of "പ്രണയം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}}<poem> :: നിന്റെ പ്രണയം കൊണ്ട് :: കവിതയ്ക്കു ഇലകള്‍ മ...")
 
(No difference)

Latest revision as of 00:49, 14 June 2014

പ്രണയം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

<poem>

നിന്റെ പ്രണയം കൊണ്ട്
കവിതയ്ക്കു ഇലകള്‍ മുളയ്ക്കുന്നു
മനസ്സില്‍ പച്ചപ്പു പരക്കുന്നു…
കവിത മരമാണ്
സ്വര്‍ണ്ണസൂര്യനും നക്ഷത്രങ്ങളും പഴങ്ങള്‍
നിലാവുപോലെ പൂക്കള്‍ തിളങ്ങുന്നൂ
കിളിച്ചിറകുകള്‍ ചിലയ്ക്കുന്നൂ
തുണി കഴുകുമ്പോഴും
അടുക്കളയിലെരിയുമ്പോഴും
ശരീരം നിന്നരികിലെത്തുന്നൂ…
ആയിരം തലയുള്ള
സ്വര്‍ണ്ണസര്‍പ്പംപോലെ
നീ കവിതയായി പുനര്‍ജ്ജനിക്കുന്നൂ…
പ്രണയം മിഥ്യയാണെന്ന്
ഉപ്പുതൂണുകളായി
പ്രണയസ്മൃതികളവശേഷിക്കുന്നുവെന്ന്
സ്നേഹം വിഷം പുരട്ടിയ മുലയാണെന്ന്
നിനക്കറിയാം
അതിനാല്‍ നീ
ചിരിയോടെ വാതിലടയ്ക്കുന്നൂ…
* * *
കണ്ണുനീരില്ലാതെ
കത്തുകള്‍ മടക്കുന്നൂ…
ജീവന്റെ മുളയ്ക്കുന്ന
പച്ചച്ചിറകുകള്‍
കീറിയെറിയുന്നു
* * *
അവളുടെ മനസ്സ് രണ്ടായിപ്പിളരുന്നു…
സ്നേഹിക്കുന്നവനെ, നിന്നെ
അടിവയറ്റിന്റെ പിടച്ചിലിലൂടെ
തിരിച്ചറിയാന്‍ എന്തു സന്തോഷം…
ഞരമ്പുകളുടെ തളര്‍ച്ചയില്‍
ഒരൂഞ്ഞാല്‍ക്കയറിന്റെ പാട്ടുണരുന്നൂ
കണ്ണടയ്ക്കുമ്പോള്‍
പ്രിയപ്പെട്ടവന്റെ മുഖം
നക്ഷത്രംപോലെ ഇളകുന്നു.