close
Sayahna Sayahna
Search

Difference between revisions of "മായം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}}:: ചെറിയ കുട്ടിയെ മിട്ടായി നീട്ടി :: കളിപ്പാട്ടം ...")
 
(No difference)

Latest revision as of 00:34, 14 June 2014

മായം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ചെറിയ കുട്ടിയെ മിട്ടായി നീട്ടി
കളിപ്പാട്ടം കാട്ടി
പ്രലോഭിപ്പിക്കുംപോലെ
നിന്നെ സ്വന്തമാക്കാന്‍
ഞാന്‍ കവിത തരുന്നു
സ്നേഹം തരുന്നു,
ശരീരം,
ഗര്‍ഭപാത്രത്തിന്റെ കാത്തിരിപ്പ്…
കുഞ്ഞിന് അമ്മ നീട്ടുന്ന
കളിപ്പാട്ടമല്ല വേണ്ടത്
വെയിലിന്റെ കിരീടം വേണം,
മഴയുടെ കണ്ണീര്‍ വേണം,
ചളിവെള്ളത്തിന്റെ കിന്നാരം,
ചരല്‍ക്കല്ലുകളുടെ സൗഹൃദം,
കിളികളുടെ തൂവല്‍,
പൂവിന്റെ പാട്ട്,
അമ്മ നല്‍കാത്ത എല്ലാം
അവനു വേണം എന്നറിയാത്തപോലെ
നിനക്കു വേണ്ടത്
എന്റെ ഭ്രാന്തന്‍ സ്നേഹവും
പനി പൊള്ളിക്കുന്ന ഉടലുമല്ല
എന്നു ഞാനറിയുന്നില്ല
നീ ക്ഷമിക്കുക.