close
Sayahna Sayahna
Search

Difference between revisions of "വിരഹം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}}:: നക്ഷത്രം പിളരുന്ന ജലപാളികള്‍… :: രാത്രി :: രാ...")
 
(No difference)

Latest revision as of 00:35, 14 June 2014

വിരഹം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
നക്ഷത്രം പിളരുന്ന ജലപാളികള്‍…
രാത്രി
രാത്രിയുടെ ജലതരംഗവാദ്യാലാപം
അതിലെന്‍ പ്രണയത്തിന്‍
ആനന്ദഭൈരവി
വിരഹത്തിന്‍
ദ്വിജാവന്തി…
തിരസ്കൃതപ്രണയം
കറുത്തിരുണ്ടൊഴുകും ഗസലുകള്‍…
പഴയൊരോര്‍മ്മയില്‍നിന്നൊരു
മിന്നല്‍ച്ചിത്രം…
വെള്ളം വീഞ്ഞായി-
ത്തുളുമ്പിയ പ്രണയം
ലോഹപ്രാകാരം
തിളങ്ങുന്നോരുടല്‍,
അതിലെന്റെ വിരലുകള്‍
ഇടം തേടി
വാതിലും വിജയവും വഴിയും
തേടിത്തേടി,
അലയുന്ന,ലിയുന്നു.
വിരലല്ലെന്‍
വാഴ്‌വിലെ
പ്രണയച്ചെടിത്തളിരിലകള്‍,
നനവുതേടും വേരിന്‍
ദാഹങ്ങള്‍,
ഉള്‍ക്കാമ്പുകള്‍.