close
Sayahna Sayahna
Search

ശാപം, ശൂന്യത, കാമം


ശാപം, ശൂന്യത, കാമം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പറയുന്നൂ ശര്‍മ്മിഷ്ഠ
രാവ്…
സുഗന്ധപുഷ്പാവലി…
നിലാവൊഴുക്ക്…
ഏകാന്തത…
നീ കൈക്കൊള്ളുകെന്നെ.
ഈ പൂ മണക്കുക,
ഈ തളിര്‍ നുള്ളുക,
ഈ മുത്ത് പിളര്‍ക്കുക.
ശൂന്യാമാമുള്ളില്‍
ഇരുള്‍ മാത്രം മുനിയും മനസ്സില്‍
ഏഴാഴി കടന്നു,
ലോഹപ്പൂട്ടുകള്‍ പിളര്‍ന്നേതു
കാമം സൂര്യനെപ്പോലെ.
ഇരുളില്‍ ഞാനെന്റെ വിരലുകളാല്‍
എന്നെത്തന്നെയുഴിയുന്നു,
ഞാനെന്നെയറുക്കുന്നു,
ഞാനെന്നെ മണക്കുന്നു,
മുലകള്‍ പിടഞ്ഞുയരുന്നു,
വൃദ്ധകാമത്തിന്നലകള്‍
ചൂടായി മുറി പഴുക്കുമ്പോള്‍
പറയുന്നൂ രാത്രി,
“കഴുതക്കാമം കരഞ്ഞുതീര്‍ക്കുക…==
നാണംകെട്ട വിരലില്‍
ദേഹവടിവില്‍
നഗ്നവിരൂപതകളില്‍
കണ്ണീര്‍ മഴയായ് പെയ്തിട്ടും
അണയുന്നില്ലെന്റെ
സിരകളിലഗ്നി…
ശപിക്കപ്പെട്ടോള്‍ ഞാന്‍.

(1995)