close
Sayahna Sayahna
Search

Difference between revisions of "ശേഷം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} <poem> :: വിടചൊല്ലാതെയെന്നെപ്പിരിഞ്ഞു :: നീ പോകവേ, :: ...")
(No difference)

Revision as of 00:14, 14 June 2014

ശേഷം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വിടചൊല്ലാതെയെന്നെപ്പിരിഞ്ഞു
നീ പോകവേ,
നിന്നെ ബന്ധിക്കുവാന്‍
എന്തുണ്ടിനി?
കണ്ണീര്?
ശൂന്യശൂന്യമാമുള്ളിലെ വേദന?
നിന്നെക്കൊതിച്ചു പൂവിട്ട
പാഴ്വൃക്ഷമാമെന്റെ ശരീരം?
വേരു ചിതലരിച്ചറ്റുവീഴും ജീവിതം?
നീ പോവരുതെന്നാര്‍ത്തു
കേഴുന്ന പ്രാണന്‍?
എന്നെ സ്നേഹിക്കൂ നീയെന്നു
നിരന്തരം
വിങ്ങുന്ന നെഞ്ചകം?
എന്തിനി നിന്നെ-
ത്തിരിച്ചു വിളിക്കുവാനെന്നില്‍?

(1994)