close
Sayahna Sayahna
Search

Difference between revisions of "സംയോഗം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} :: നിലാവിന്‍ തടാകം :: മിന്നിമിന്നിത്തിളങ്ങും :: ശ...")
 
(No difference)

Latest revision as of 00:37, 14 June 2014

സംയോഗം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
നിലാവിന്‍ തടാകം
മിന്നിമിന്നിത്തിളങ്ങും
ശാന്ത ജലശേഖരംപോലെ നിലാവ്…
പൂര്‍വ്വജന്മങ്ങള്‍,
ഓര്‍മ്മകള്‍,
വേരുകള്‍ പൊട്ടിമുളയ്ക്കുന്ന
പൂവുകള്‍,
മണമൂറുന്ന ചുംബനം,
പാല്‍ച്ചിരി,
നക്ഷത്രഭാജനത്തില്‍
നീളെത്തുളുമ്പിയ പ്രേമം…
വിരല്‍ നിന്റെ മാറിടത്തില്‍
കറുകക്കാടുപോലെ
ഇല, മണ്ണ്, വെള്ളം,
വിയര്‍പ്പ്, വെയില്‍
നിലാവെല്ലാം
മണക്കുന്ന മാറിടത്തില്‍
നെഞ്ചില്‍ ചെവിചേര്‍ക്കൂ
പൊന്തിവരുമൊരാദിവിലാപം.
എനിക്കു നിന്‍
ഉള്ളിലൊരാദിമജ്വാലയാകണം,
നിന്നെയുണര്‍ത്തണം,
പിന്നെ മഞ്ഞായി നനുക്കെപ്പരന്ന്
നിന്നെ അണയ്ക്കണം
നീയെന്നില്‍പ്പിറക്കുക
നിന്നെത്തിളങ്ങുന്ന മുത്തായി
നെഞ്ചോടു ചേര്‍ക്കണം,
താരാട്ടുപാടിയുറക്കണം,
നിന്റെ മുറിവുകളില്‍
മറവി മഞ്ഞായി മണ്ണായി
മൂടിക്കിടപ്പതടര്‍ത്തി,
ചോരകണ്ണീരുമുണര്‍ത്തി,
മുലപ്പാല്‍ കഴുകി
തണുപ്പിച്ചു
നിന്നെയുള്ളിലുറക്കണം
നിന്‍മ
എല്ലാമെനിക്കെ-
ന്നിലുണര്‍ത്തണം
നീ എന്റെ…
ഞാന്‍ നിന്റെ…
എന്നല്ല,
നീ ഞാനാകണം.