close
Sayahna Sayahna
Search

Difference between revisions of "സ്നേഹവൃക്ഷം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} :: സ്നേഹമൊരു വനവൃക്ഷമാണ് :: ഉഷ്ണമേഖലയുടെ :: കരുത്...")
 
(No difference)

Latest revision as of 00:45, 14 June 2014

സ്നേഹവൃക്ഷം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
സ്നേഹമൊരു വനവൃക്ഷമാണ്
ഉഷ്ണമേഖലയുടെ
കരുത്തും കറുപ്പുമൂറുന്ന
പച്ചിലഗോപുരം
അതിനെ കിടക്കറയിലേക്കു
പറിച്ചുനടുക
ഇലയില്‍നിന്ന് ഹരിതവും
ഹരിതത്തില്‍നിന്ന് സൂര്യനും
സൂര്യനില്‍നിന്ന് സംഗീതവും
ഒഴിഞ്ഞുപോവുന്നു…
സ്മാരകശിലപോലെ
ബോണ്‍സായ് മരത്തിന്റെ
വന്ധ്യമായ പൂര്‍ണ്ണതയോടെ
ആ മരം
ഇണകള്‍ക്കുള്ളില്‍
മുരടിക്കുന്നൂ…
സ്നേഹമൊരു വനവൃക്ഷമാണ്.