close
Sayahna Sayahna
Search

Difference between revisions of "സ്നേഹാവാഹനം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} :: ഉദരത്തില്‍ നിന്റെ കുഞ്ഞ് :: കിളിമുട്ടപോലെ ഇള...")
 
(No difference)

Latest revision as of 00:46, 14 June 2014

സ്നേഹാവാഹനം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഉദരത്തില്‍ നിന്റെ കുഞ്ഞ്
കിളിമുട്ടപോലെ ഇളകുന്നു…
അലിവുകൊണ്ട് എന്റെ ശരീരം
നിനക്കുവേണ്ടി
നിനക്കു മാത്രമായി
ഏകാന്തതയില്‍
പുതുമണ്ണുപോലെ കാത്തുകിടന്നല്ലോ
നീ വന്നൂ…
കണ്ണുകള്‍ നക്ഷത്രങ്ങളല്ല,
തേനിറ്റുവീഴുന്ന ഇതളുകള്‍,
കൂമ്പുന്ന കിളിച്ചിറകുകള്‍,
ഇടിവാള്‍പോലെ ജ്വലിച്ച്
നീയെന്നെ സ്പര്‍ശിച്ചു…
എന്റെ അടിവയറ്റില്‍ നീ തന്നെയാണ്
ചെറുകാറ്റുപോലെ ഇളകുന്നത്
ചെറുനാരകത്തിന്നിലകളുടെ ഗന്ധവും
പയറ്റിലകളുടെ പച്ചപ്പും
നെയ് മണക്കുന്ന കാട്ടുചെടിയുടെ
സ്നിഗ്ദ്ധസ്പര്‍ശവും കുഴയുന്ന
പച്ചിലയാണ് എന്റെ അടിവയര്‍…
അതില്‍ മുഖം ചേര്‍ത്തുറങ്ങുക
നിന്നെത്തണുപ്പിക്കാനും
ജ്വലിപ്പിക്കാനും
എന്റെ പ്രണയം
ഉറങ്ങാതെ
കാത്തിരിക്കുന്നുണ്ട്.