close
Sayahna Sayahna
Search

സി അനൂപ്


സി അനൂപ്
Anoop-01.jpg
ജനനം (1969-05-15)മെയ് 15, 1969
ആലപ്പുഴ
തൊഴില്‍ മാദ്ധ്യമപ്രവർത്തകൻ, ചെറുകഥാകൃത്ത്
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എം.എ.
യൂണി/കോളേജ് കേരള സർവകലാശാല, കാര്യവട്ടം കാമ്പസ്
പ്രധാനകൃതികള്‍ പ്രണയത്തിന്റെ അപനിർമ്മാണം; പരകായ പ്രവേശം; നെപ്പോളിയന്റെ പൂച്ച; ഇഎംഎസും ദൈവവും
പുരസ്കാരങ്ങള്‍ പി പത്മരാജൻ അവാർഡ് (ചലച്ചിത്രനിരൂപണം, 2002); അറ്റ്‌ലസ്-കൈരളി അവാർഡ് (കഥ, 2006; നോവൽ, 2007)
മക്കള്‍ കല്യാണി

aksharamonline.com/author/c-anoop

ആലപ്പുഴയിൽ ജനനം. എം.ടി. സെമിനാരി സ്കൂൾ, കോട്ടയം, കേരള സർവകലാശാല കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാദ്ധ്യമപ്രവർത്തകനായി തുടങ്ങി. കലാകൗമുദി വാരിക (1991–1998), മംഗളം ദിനപത്രം (1999), കൈരളി റ്റെലിവിഷൻ (2000–2005), ജനയുഗം പത്രം (2007) എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകനായ സത്യൻ അന്തിക്കാടിനൊപ്പം മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ

ചെറുകഥ

  • പ്രണയത്തിന്റെ അപനിർമ്മാണം (സാഹിത്യ പ്രവർത്തക സഹകരണ സംഘം, 2002)
  • പരകായ പ്രവേശം (ഡിസി ബുക്സ്, 2004)
  • നെപ്പോളിയന്റെ പൂച്ച (മാതൃഭൂമി ബുക്സ്, 2006)
  • ഇഎംഎസും ദൈവവും (ഒലിവ് ബുക്സ്, 2008)

നോവൽ

  • വിശുദ്ധയുദ്ധം (ഗ്രീൻ ബുക്സ്, 2008)

പുരസ്കാരങ്ങൾ

  • പി പത്മരാജൻ അവാർഡ്, ചലച്ചിത്രനിരൂപണം, 2002
  • അങ്കണം സാഹിത്യ അവാർഡ്, 2004
  • അറ്റ്‌ലസ്-കൈരളി അവാർഡ്, ചെറുകഥ, 2006
  • അറ്റ്‌ലസ്-കൈരളി അവാർഡ്, നോവൽ, 2007

സമ്പർക്കവിവരം

  • MF 4-201, ബ്ലോക് AI, പ്രശാന്ത് നഗർ, പടിഞ്ഞാറെ കോട്ട, തിരുവനന്തപുരം