Difference between revisions of "ക്ലോസ് ലീബിഗ്"
(4 intermediate revisions by the same user not shown) | |||
Line 2: | Line 2: | ||
{{SFbox | {{SFbox | ||
|background=#F3F9E0 | |background=#F3F9E0 | ||
− | |{{boxtitle|ഇതാ കൊക്കകോളാ, ച്യൂയിംഗം <br> ഇതാ സ്വാതന്ത്ര്യം, ജനാധിപത്യം|olive}}ജര്‍മന്‍ ഇടതുപക്ഷ ചിന്തകൻ '''ക്ലോസ് ലീബിഗ്''' | + | |{{boxtitle|ഇതാ കൊക്കകോളാ, ച്യൂയിംഗം <br> ഇതാ സ്വാതന്ത്ര്യം, ജനാധിപത്യം|olive}}ജര്‍മന്‍ ഇടതുപക്ഷ ചിന്തകൻ '''ക്ലോസ് ലീബിഗ്''' ഉമായി ഒക്‌ടോബര്‍ 2006-ൽ '''പി.എന്‍. വേണുഗോപാല്‍''' നടത്തിയ അഭിമുഖം |
}} | }} | ||
{{Infobox ml person | {{Infobox ml person | ||
| name = ക്ലോസ് ലീബിഗ് | | name = ക്ലോസ് ലീബിഗ് | ||
− | | image = | + | | image = KlausLiebig2.jpeg |
− | | image_size = | + | | image_size = 200px |
| border = yes | | border = yes | ||
− | | birth_date = | + | | birth_date = {{birth date and age|1939|09|07|df=y}} |
| birth_place = ജര്‍മനി | | birth_place = ജര്‍മനി | ||
| death_date = | | death_date = | ||
| death_place = | | death_place = | ||
− | | occupation = ഇടതുപക്ഷ ചിന്തകൻ, വിദ്യാഭ്യാസ വിചക്ഷണന്‍, ഗ്രീന്‍മൂവ്‌മെന്റ് | + | | occupation = ഇടതുപക്ഷ ചിന്തകൻ, വിദ്യാഭ്യാസ വിചക്ഷണന്‍, ഗ്രീന്‍മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ |
| salary = | | salary = | ||
| networth = | | networth = | ||
| spouse = | | spouse = | ||
+ | | footnotes = | ||
+ | | awards = | ||
+ | | children = | ||
+ | }} | ||
+ | {{Infobox ml person | ||
+ | | name = പി.എന്‍. വേണുഗോപാല്‍ | ||
+ | | image = PNVenugopal.jpeg | ||
+ | | image_size = 120px | ||
+ | | border = yes | ||
+ | | birth_date = {{birth date and age|1954|04|16|df=yes}} | ||
+ | | birth_place = ആലപ്പുഴ | ||
+ | | death_date = | ||
+ | | death_place = | ||
+ | | occupation = സ്വതന്ത്ര പത്രപ്രവർത്തകൻ, വിവർത്തകൻ | ||
+ | | salary = | ||
+ | | networth = | ||
+ | | spouse = | ||
| footnotes = | | footnotes = | ||
| awards = | | awards = | ||
Line 23: | Line 40: | ||
}} | }} | ||
ക്ലോസ് ലീബിഗ് — ജര്‍മന്‍ ഇടതുപക്ഷ ചിന്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഗ്രീന്‍മൂവ്‌മെന്റ് പ്രവര്‍ത്തകന്‍. ജര്‍മനിയിലെ ‘ദ ട്രേഡ്‌യൂണിയന്‍ ഫെഡറേഷന്‍ ഓഫ് ബവേറിയാ’യുടെ ഡയറക്ടറായിരുന്നു. രണ്ടാം ലോകയുദ്ധത്തെ അതിജീവിച്ച് ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തിയപ്പോള്‍ അമേരിക്കന്‍ സേനയില്‍ ചേര്‍ന്ന് വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നതിന് മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെടുകയുണ്ടായി. | ക്ലോസ് ലീബിഗ് — ജര്‍മന്‍ ഇടതുപക്ഷ ചിന്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഗ്രീന്‍മൂവ്‌മെന്റ് പ്രവര്‍ത്തകന്‍. ജര്‍മനിയിലെ ‘ദ ട്രേഡ്‌യൂണിയന്‍ ഫെഡറേഷന്‍ ഓഫ് ബവേറിയാ’യുടെ ഡയറക്ടറായിരുന്നു. രണ്ടാം ലോകയുദ്ധത്തെ അതിജീവിച്ച് ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തിയപ്പോള്‍ അമേരിക്കന്‍ സേനയില്‍ ചേര്‍ന്ന് വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നതിന് മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെടുകയുണ്ടായി. | ||
− | 1998 മുതല്‍ എല്ലാ വര്‍ഷവും കേരളം സന്ദര്‍ശിക്കുന്ന ക്ലോസ് ലീബിഗ് 'ക്ലൗഡ്‌സ് ഓവർ കേരള' എന്ന പേരില്‍ കേരളത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മിച്ചിട്ടുണ്ട്. കേരളാ മോഡല്‍ വികസനവും, ആഗോളീകരണം ആ മാതൃകയെ എങ്ങനെ തുരങ്കം വെക്കുന്നു എന്നതുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം | + | 1998 മുതല്‍ എല്ലാ വര്‍ഷവും കേരളം സന്ദര്‍ശിക്കുന്ന ക്ലോസ് ലീബിഗ് 'ക്ലൗഡ്‌സ് ഓവർ കേരള' എന്ന പേരില്‍ കേരളത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മിച്ചിട്ടുണ്ട്. കേരളാ മോഡല്‍ വികസനവും, ആഗോളീകരണം ആ മാതൃകയെ എങ്ങനെ തുരങ്കം വെക്കുന്നു എന്നതുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം |
{{qst| ആഗോളീകരണത്തിനു മുമ്പും പിമ്പുമുളള കേരളമാണല്ലോ താങ്കളുടെ ഡോക്യുമെന്ററിയുടെ പ്രമേയം ഇങ്ങനെയൊരു ഡോക്യുമെന്ററി നിര്‍മിക്കാന്‍ എന്താണ് പ്രേരണയായത്?}} | {{qst| ആഗോളീകരണത്തിനു മുമ്പും പിമ്പുമുളള കേരളമാണല്ലോ താങ്കളുടെ ഡോക്യുമെന്ററിയുടെ പ്രമേയം ഇങ്ങനെയൊരു ഡോക്യുമെന്ററി നിര്‍മിക്കാന്‍ എന്താണ് പ്രേരണയായത്?}} | ||
Line 33: | Line 50: | ||
{{qst| ഇ.എം.എസിന്റെ ആരാധകനായിരുന്നു എന്നു പറഞ്ഞല്ലോ എന്താണ് അദ്ദേഹത്തില്‍ ആകര്‍ഷണീയമായി തോന്നിയത്?}} | {{qst| ഇ.എം.എസിന്റെ ആരാധകനായിരുന്നു എന്നു പറഞ്ഞല്ലോ എന്താണ് അദ്ദേഹത്തില്‍ ആകര്‍ഷണീയമായി തോന്നിയത്?}} | ||
:മാര്‍ക്‌സിയന്‍ സിദ്ധാന്തത്തെ കേരളത്തിലെ യാഥാര്‍ഥ്യവുമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്. സിദ്ധാന്തവും പ്രയോഗവും തമ്മിലുളള അന്തരമാണ് കമ്യൂണിസത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്നെ അമ്പരപ്പിച്ചിരുന്നത്. മറ്റു നേതാക്കന്മാരെ ഓര്‍ക്കാതെയല്ലാ ഞാനിതു പറയുന്നത്, എന്നാല്‍ കമ്യൂണിസം ഇന്നും കേരളത്തില്‍ നിലനില്‍ക്കാന്‍ പ്രധാനകാരണം ഇ.എം.എസ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാറല്‍മാര്‍ക്‌സ് ജനിച്ച ജര്‍മനിയില്‍പോലും കമ്യൂണിസത്തിനു വേരൂന്നാന്‍ കഴിഞ്ഞില്ല. ഇവിടെ അതിനു കഴിഞ്ഞു. | :മാര്‍ക്‌സിയന്‍ സിദ്ധാന്തത്തെ കേരളത്തിലെ യാഥാര്‍ഥ്യവുമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്. സിദ്ധാന്തവും പ്രയോഗവും തമ്മിലുളള അന്തരമാണ് കമ്യൂണിസത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്നെ അമ്പരപ്പിച്ചിരുന്നത്. മറ്റു നേതാക്കന്മാരെ ഓര്‍ക്കാതെയല്ലാ ഞാനിതു പറയുന്നത്, എന്നാല്‍ കമ്യൂണിസം ഇന്നും കേരളത്തില്‍ നിലനില്‍ക്കാന്‍ പ്രധാനകാരണം ഇ.എം.എസ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാറല്‍മാര്‍ക്‌സ് ജനിച്ച ജര്‍മനിയില്‍പോലും കമ്യൂണിസത്തിനു വേരൂന്നാന്‍ കഴിഞ്ഞില്ല. ഇവിടെ അതിനു കഴിഞ്ഞു. | ||
− | + | {{Quote box | |
+ | |align = left | ||
+ | |width = 300px | ||
+ | |border = 1px | ||
+ | |fontsize = 110% | ||
+ | |bgcolor = #FFFFF0 | ||
+ | |quoted = true | ||
+ | |quote =ജൂതന്മാരെയും സ്വവര്‍ഗപ്രേമികളെയും ജിപ്‌സികളെയും മറ്റും മാത്രമല്ല കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഇല്ലാതാക്കപ്പെട്ടത്. ആയിരക്കണക്കിന് ലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകളും സോഷ്യല്‍ ഡൈമോക്രാറ്റുകളും കൊല്ലപ്പെട്ടു. ചിലര്‍ നാടുവിട്ടോടി വിദേശങ്ങളില്‍ അഭയം പ്രാപിച്ചു. അവരില്‍ പലരും തിരിച്ചെത്തിയത് തകര്‍ന്ന മനുഷ്യരായാണ്. ഇതുകൊണ്ടൊക്കെയാണ് യുദ്ധാനന്തര ജര്‍മനിയില്‍ ശക്തമായ ഇടതുപക്ഷം ഉയര്‍ന്നു വരാഞ്ഞത്. മുതലാളിത്തവും ഫാഷിസവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന ഒരു നിരീക്ഷണമുണ്ട്. മൗത്ഹൗസനില്‍ അന്ന് വലിയൊരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പായിരുന്ന കെട്ടിട സമുച്ചയം ഇന്നൊരു മ്യൂസിയമാണ്. അതിന്റെ കവാടത്തില്‍ പ്രമുഖ ഇടതുപക്ഷ ചിന്തകനായ സിമിട്രോസിന്റെ ഒരു വാചകം ആലേഖനം ചെയ്തിട്ടുണ്ട്. ‘മുതലാളിത്തത്തിന്റെ പ്രിയപ്പെട്ട പുഷ്പമാണ് ഫാഷിസം എന്ന് ഒരിക്കലും മറക്കാതിരിക്കുക’}} | ||
{{qst| താങ്കള്‍ ജനിച്ചതും ജര്‍മനിയിലാണല്ലോ. അതും രണ്ടാം ലോകയുദ്ധം ആരംഭിച്ച് ഏഴാം ദിവസം. യുദ്ധത്തിന്റെ ഓര്‍മകള്‍ മനസില്‍ അവശേഷിക്കുന്നുണ്ടോ?}} | {{qst| താങ്കള്‍ ജനിച്ചതും ജര്‍മനിയിലാണല്ലോ. അതും രണ്ടാം ലോകയുദ്ധം ആരംഭിച്ച് ഏഴാം ദിവസം. യുദ്ധത്തിന്റെ ഓര്‍മകള്‍ മനസില്‍ അവശേഷിക്കുന്നുണ്ടോ?}} | ||
:എന്റെ ആദ്യത്തെ ഓര്‍മകളെല്ലാം യുദ്ധവുമായി ബന്ധപ്പെട്ടതുതന്നെയാണ്. നിരന്തരമായ ബോംബ്‌വര്‍ഷം, ഭൂമിക്കടിയിലുളള ഷെല്‍ട്ടറുകള്‍, തകര്‍ന്ന കെട്ടിടങ്ങള്‍, ബീഭത്സമായ ശവശരീരങ്ങള്‍, അംഗഭംഗം വന്നവര്‍… പടിഞ്ഞാറന്‍ ജര്‍മനിയിലെ റൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. റൂര്‍ ജില്ല ജര്‍മനിയിലെ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്നു. പ്രത്യേകിച്ചും ഇരുമ്പ്-ഉരുക്ക്, കല്‍ക്കരി, സിമന്റ് വ്യവസായങ്ങളുടെ. ആയുധങ്ങള്‍ നിര്‍മിക്കാന്‍ വേണ്ട അടിസ്ഥാന സാമഗ്രികളുടെ ഉല്‍പാദനം നടന്നിരുന്നത് ഇവിടെയായിരുന്നതിനാല്‍ റൂര്‍ ജില്ല യുദ്ധാരംഭം മുതല്‍ തന്നെ ഐക്യകക്ഷി പോര്‍ വിമാനങ്ങളുടെ ലക്ഷ്യമായിരുന്നു. ഈ വ്യവസായശാലകളുടേയും ഞങ്ങളുടെ ഗ്രാമത്തിനുമിടയിലാണ് റൂര്‍ നദി ഒഴുകുന്നത്. ഈ നദിയില്‍ പലപ്പോഴും മൂടല്‍മഞ്ഞു പരക്കും. ബോംബുമായിവരുന്ന വൈമാനികര്‍ക്ക് തങ്ങള്‍ എവിടെയെത്തി എന്നൊന്നുംതിരിച്ചറിയാന്‍ കഴിയില്ല. അവര്‍ ഒരുദ്ദേശം വച്ചു തങ്ങളുടെ ലോഡ് മുഴുവന്‍ വര്‍ഷിക്കും. മിക്കപ്പോഴും തങ്ങളുടെ ഗ്രാമത്തിലാണ് ഏറിയ പങ്കും പതിക്കുക. എന്റെ അച്ഛന്റെ കണക്കനുസരിച്ച് 67 പ്രാവശ്യം ഞങ്ങളുടെ ഗ്രാമം ബോംബാക്രമണത്തിനിരയായി. കാര്യമായി ഒന്നും അവശേഷിച്ചില്ല. | :എന്റെ ആദ്യത്തെ ഓര്‍മകളെല്ലാം യുദ്ധവുമായി ബന്ധപ്പെട്ടതുതന്നെയാണ്. നിരന്തരമായ ബോംബ്‌വര്‍ഷം, ഭൂമിക്കടിയിലുളള ഷെല്‍ട്ടറുകള്‍, തകര്‍ന്ന കെട്ടിടങ്ങള്‍, ബീഭത്സമായ ശവശരീരങ്ങള്‍, അംഗഭംഗം വന്നവര്‍… പടിഞ്ഞാറന്‍ ജര്‍മനിയിലെ റൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. റൂര്‍ ജില്ല ജര്‍മനിയിലെ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്നു. പ്രത്യേകിച്ചും ഇരുമ്പ്-ഉരുക്ക്, കല്‍ക്കരി, സിമന്റ് വ്യവസായങ്ങളുടെ. ആയുധങ്ങള്‍ നിര്‍മിക്കാന്‍ വേണ്ട അടിസ്ഥാന സാമഗ്രികളുടെ ഉല്‍പാദനം നടന്നിരുന്നത് ഇവിടെയായിരുന്നതിനാല്‍ റൂര്‍ ജില്ല യുദ്ധാരംഭം മുതല്‍ തന്നെ ഐക്യകക്ഷി പോര്‍ വിമാനങ്ങളുടെ ലക്ഷ്യമായിരുന്നു. ഈ വ്യവസായശാലകളുടേയും ഞങ്ങളുടെ ഗ്രാമത്തിനുമിടയിലാണ് റൂര്‍ നദി ഒഴുകുന്നത്. ഈ നദിയില്‍ പലപ്പോഴും മൂടല്‍മഞ്ഞു പരക്കും. ബോംബുമായിവരുന്ന വൈമാനികര്‍ക്ക് തങ്ങള്‍ എവിടെയെത്തി എന്നൊന്നുംതിരിച്ചറിയാന്‍ കഴിയില്ല. അവര്‍ ഒരുദ്ദേശം വച്ചു തങ്ങളുടെ ലോഡ് മുഴുവന്‍ വര്‍ഷിക്കും. മിക്കപ്പോഴും തങ്ങളുടെ ഗ്രാമത്തിലാണ് ഏറിയ പങ്കും പതിക്കുക. എന്റെ അച്ഛന്റെ കണക്കനുസരിച്ച് 67 പ്രാവശ്യം ഞങ്ങളുടെ ഗ്രാമം ബോംബാക്രമണത്തിനിരയായി. കാര്യമായി ഒന്നും അവശേഷിച്ചില്ല. | ||
Line 58: | Line 82: | ||
:അതെ. സ്വാതന്ത്ര്യവും ജനാധിപത്യവും. ഇതാ ഞങ്ങള്‍ വരുന്നു. കൊക്കോകോളയുടെ 64 ഫില്ലിംഗ് സ്‌റ്റേഷനുകള്‍! ഇതാ സ്വാതന്ത്ര്യം-കൊക്കോകോള, ച്യൂയിംഗം, കോമിക്‌സ്. ഇത് ഒരു സമീപനമെങ്കില്‍ സമാന്തരമായ മറ്റൊന്നു സോവിയറ്റ് യൂണിയനെന്ന ഉമ്മാക്കികാട്ടി പേടിപ്പിക്കലായിരുന്നു. ഇന്ന് പ്രസിഡന്റ് ബുഷ് ടെററിസത്തിന്റെ ഉമ്മാക്കി കാട്ടുന്നതുപോലെ. പക്ഷേ ബുഷ് കുറഞ്ഞ പക്ഷം താന്‍ എന്താണുചെയ്യാന്‍ പോകുന്നതെന്നും എന്തിനാണ് ചെയ്യാന്‍ പോകുന്നതെന്നും വിളിച്ചു പറയുന്നുണ്ടെല്ലോ. അഹങ്കാരം കൊണ്ടാണെന്നതില്‍ സംശയമില്ല. കെന്നഡിക്കും ക്ലിന്റനും ഇതു കഴിഞ്ഞിരുന്നില്ല. അമേരിക്കയുടെ സാമ്രാജ്യത്വമോഹം അവര്‍ കൗശലപൂര്‍വം ഒളിപ്പിച്ചുവയ്ക്കുകയാണ് ചെയ്തിരുന്നത്. | :അതെ. സ്വാതന്ത്ര്യവും ജനാധിപത്യവും. ഇതാ ഞങ്ങള്‍ വരുന്നു. കൊക്കോകോളയുടെ 64 ഫില്ലിംഗ് സ്‌റ്റേഷനുകള്‍! ഇതാ സ്വാതന്ത്ര്യം-കൊക്കോകോള, ച്യൂയിംഗം, കോമിക്‌സ്. ഇത് ഒരു സമീപനമെങ്കില്‍ സമാന്തരമായ മറ്റൊന്നു സോവിയറ്റ് യൂണിയനെന്ന ഉമ്മാക്കികാട്ടി പേടിപ്പിക്കലായിരുന്നു. ഇന്ന് പ്രസിഡന്റ് ബുഷ് ടെററിസത്തിന്റെ ഉമ്മാക്കി കാട്ടുന്നതുപോലെ. പക്ഷേ ബുഷ് കുറഞ്ഞ പക്ഷം താന്‍ എന്താണുചെയ്യാന്‍ പോകുന്നതെന്നും എന്തിനാണ് ചെയ്യാന്‍ പോകുന്നതെന്നും വിളിച്ചു പറയുന്നുണ്ടെല്ലോ. അഹങ്കാരം കൊണ്ടാണെന്നതില്‍ സംശയമില്ല. കെന്നഡിക്കും ക്ലിന്റനും ഇതു കഴിഞ്ഞിരുന്നില്ല. അമേരിക്കയുടെ സാമ്രാജ്യത്വമോഹം അവര്‍ കൗശലപൂര്‍വം ഒളിപ്പിച്ചുവയ്ക്കുകയാണ് ചെയ്തിരുന്നത്. | ||
:പഴയ ഫാഷിസ്റ്റുകളെ വ്യവസായങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തലപ്പത്തേക്കു കൊണ്ടുവരിക എന്നതായിരുന്നു ഐക്യകക്ഷികളുടെ മറ്റൊരു തന്ത്രം. ക്രുപ്പ് കുടുംബമാണ് ഒരുദാഹരണം. അവരുടെ വ്യവസായ ശൃംഖലയുടെ വ്യാപ്തി വേണമെങ്കില്‍ ഇന്ത്യയിലെ ടാറ്റാ കുടുംബവുമായി ഉപമിക്കാം. റൂര്‍ ജില്ലയില്‍ അവരുടെ ഒരു ഭീമന്‍ ഇരുമ്പുരുക്കുശാലയിലെ തൊഴിലാളികള്‍ പറഞ്ഞു, ഞങ്ങള്‍ക്കു മുതലാളി വേണ്ടാ, ഞങ്ങള്‍ തന്നെ മാനേജ് ചെയ്‌തോളാം. എന്നാല്‍ ബ്രിട്ടീഷ് പട്ടാളം ക്രുപ്പ് കുടുംബത്തിലെ ഒരു കേമനെ കമ്പനിയില്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. അതേസമയം അവിടത്തന്നെ മ്യുളളര്‍ എന്നു പേരുളള ഒരു തൊഴിലാളിയുണ്ടായിരുന്നു. കമ്യൂണിസ്റ്റ് മ്യുളളര്‍ എന്നാണ് അയാള്‍ അറിയപ്പെട്ടിരുന്നത്. യുദ്ധക്കാലം മുഴുവന്‍ അയാള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു. ഫാക്ടറിയില്‍ മ്യുളളര്‍ ചെറിയ തോതിലുളള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. വിചാരണയൊന്നുമില്ലാതെ. കമ്യൂണിസ്റ്റ് മ്യുളളര്‍ ജയിലില്‍ കിടന്നുമരിച്ചു. ഇതായിരുന്നു അന്ന് ജര്‍മനിയിലുണ്ടായിരുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും. | :പഴയ ഫാഷിസ്റ്റുകളെ വ്യവസായങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തലപ്പത്തേക്കു കൊണ്ടുവരിക എന്നതായിരുന്നു ഐക്യകക്ഷികളുടെ മറ്റൊരു തന്ത്രം. ക്രുപ്പ് കുടുംബമാണ് ഒരുദാഹരണം. അവരുടെ വ്യവസായ ശൃംഖലയുടെ വ്യാപ്തി വേണമെങ്കില്‍ ഇന്ത്യയിലെ ടാറ്റാ കുടുംബവുമായി ഉപമിക്കാം. റൂര്‍ ജില്ലയില്‍ അവരുടെ ഒരു ഭീമന്‍ ഇരുമ്പുരുക്കുശാലയിലെ തൊഴിലാളികള്‍ പറഞ്ഞു, ഞങ്ങള്‍ക്കു മുതലാളി വേണ്ടാ, ഞങ്ങള്‍ തന്നെ മാനേജ് ചെയ്‌തോളാം. എന്നാല്‍ ബ്രിട്ടീഷ് പട്ടാളം ക്രുപ്പ് കുടുംബത്തിലെ ഒരു കേമനെ കമ്പനിയില്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. അതേസമയം അവിടത്തന്നെ മ്യുളളര്‍ എന്നു പേരുളള ഒരു തൊഴിലാളിയുണ്ടായിരുന്നു. കമ്യൂണിസ്റ്റ് മ്യുളളര്‍ എന്നാണ് അയാള്‍ അറിയപ്പെട്ടിരുന്നത്. യുദ്ധക്കാലം മുഴുവന്‍ അയാള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു. ഫാക്ടറിയില്‍ മ്യുളളര്‍ ചെറിയ തോതിലുളള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. വിചാരണയൊന്നുമില്ലാതെ. കമ്യൂണിസ്റ്റ് മ്യുളളര്‍ ജയിലില്‍ കിടന്നുമരിച്ചു. ഇതായിരുന്നു അന്ന് ജര്‍മനിയിലുണ്ടായിരുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും. | ||
− | + | {{Quote box | |
+ | |align = right | ||
+ | |width = 300px | ||
+ | |border = 1px | ||
+ | |fontsize = 110% | ||
+ | |bgcolor = #FFFFF0 | ||
+ | |quoted = true | ||
+ | |quote =ഞാന്‍ ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗമായില്ല. ഒന്നാമത്തെ കാരണം ജര്‍മനിയില്‍ അഞ്ചോ ആറോ കമ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. തങ്ങളുടെ ലൈനാണ് ശരിയായ ലൈന്‍ എന്ന് ഓരോ ഗ്രൂപ്പും ശഠിക്കുന്നു. പിന്നെ, സിദ്ധാന്തവും പ്രയോഗവും തമ്മിലുളള വൈരുദ്ധ്യങ്ങള്‍ മനസിലാക്കിയപ്പോള്‍ ഒരു ലൈനിന്റെയും തടവറയില്‍ കഴിയാന്‍ എനിക്കു പറ്റില്ലെന്നു തോന്നി. എങ്കിലും സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കണമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അങ്ങനെയൊരു ശക്തി മറുഭാഗത്തുണ്ട് എന്ന ബോധം കൊണ്ടാണ് മുതലാളിത്തം അതിന്റെ കടന്നാക്രമണത്തില്‍ കുറച്ചെങ്കിലും നിയന്ത്രണം പാലിച്ചതും. ഒരു പരിധിക്കപ്പുറം ചൂഷണം കൊണ്ടുപോയാല്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ മറ്റൊരു സിദ്ധാന്തവും ശക്തിയുമുണ്ടെന്ന തിരിച്ചറിവാണ് സ്വയം നിയന്ത്രിക്കാന്‍ മുതലാളിത്തത്തെ നിര്‍ബന്ധിതമാക്കിയത്. നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം നിയോ ലിബറലിസത്തിന്റെ സംഹാരതാണ്ഡവം? }} | ||
{{qst| അമേരിക്കന്‍ പ്രോപ്പഗന്‍ഡയില്‍ താങ്കളും മയങ്ങിപ്പോയി അല്ലേ?}} | {{qst| അമേരിക്കന്‍ പ്രോപ്പഗന്‍ഡയില്‍ താങ്കളും മയങ്ങിപ്പോയി അല്ലേ?}} | ||
− | :ഞാനും മയങ്ങിപ്പോയി എന്നത് സത്യമാണ്. എന്നാല്‍ ഉപരിപഠനത്തിനുവേണ്ടിയായിരുന്നില്ല ഞാന്‍ പോയത്. ഒരുപറ്റം ചെറുപ്പക്കാര്‍ മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോളംചുറ്റല്‍ സാഹസികയാത്രയുടെ പദ്ധതിയിട്ടു. എന്നെയും അവര്‍ ഒപ്പം കൂട്ടി. അവരുടെ സാഹസികയാത്രയുടെ റിപ്പോര്‍ട്ടുകള്‍ എഴുതി ജര്‍മ്മന്‍ പത്രങ്ങള്‍ക്കു കൊടുക്കുക എന്നതായിരുന്നു എന്റെ ജോലി. യൂറോപ്പ് പര്യടനം കഴിഞ്ഞപ്പോള്‍ എനിക്കു മടുത്തു. 1962-ല്‍ അമേരിക്കയിലെത്തിയപ്പോള്‍ ഞാന്‍ അവരുമായുളള ബന്ധം അവസാനിപ്പിച്ചു. | + | :ഞാനും മയങ്ങിപ്പോയി എന്നത് സത്യമാണ്. എന്നാല്‍ ഉപരിപഠനത്തിനുവേണ്ടിയായിരുന്നില്ല ഞാന്‍ പോയത്. ഒരുപറ്റം ചെറുപ്പക്കാര്‍ മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോളംചുറ്റല്‍ സാഹസികയാത്രയുടെ പദ്ധതിയിട്ടു. എന്നെയും അവര്‍ ഒപ്പം കൂട്ടി. അവരുടെ സാഹസികയാത്രയുടെ റിപ്പോര്‍ട്ടുകള്‍ എഴുതി ജര്‍മ്മന്‍ പത്രങ്ങള്‍ക്കു കൊടുക്കുക എന്നതായിരുന്നു എന്റെ ജോലി. യൂറോപ്പ് പര്യടനം കഴിഞ്ഞപ്പോള്‍ എനിക്കു മടുത്തു. 1962-ല്‍ അമേരിക്കയിലെത്തിയപ്പോള്‍ ഞാന്‍ അവരുമായുളള ബന്ധം അവസാനിപ്പിച്ചു.}} |
{{qst| അമേരിക്കയെക്കുറിച്ചുളള ധാരണകള്‍ അതോടെ മാറി, അല്ലേ?}} | {{qst| അമേരിക്കയെക്കുറിച്ചുളള ധാരണകള്‍ അതോടെ മാറി, അല്ലേ?}} |
Latest revision as of 15:42, 27 July 2014
ഇതാ സ്വാതന്ത്ര്യം, ജനാധിപത്യം
ക്ലോസ് ലീബിഗ് | |
---|---|
ജനനം |
ജര്‍മനി | 7 സെപ്തംബർ 1939
തൊഴിൽ | ഇടതുപക്ഷ ചിന്തകൻ, വിദ്യാഭ്യാസ വിചക്ഷണന്‍, ഗ്രീന്‍മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ |
പി.എന്‍. വേണുഗോപാല്‍ | |
---|---|
ജനനം |
ആലപ്പുഴ | 16 ഏപ്രിൽ 1954
തൊഴിൽ | സ്വതന്ത്ര പത്രപ്രവർത്തകൻ, വിവർത്തകൻ |
ക്ലോസ് ലീബിഗ് — ജര്‍മന്‍ ഇടതുപക്ഷ ചിന്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഗ്രീന്‍മൂവ്‌മെന്റ് പ്രവര്‍ത്തകന്‍. ജര്‍മനിയിലെ ‘ദ ട്രേഡ്‌യൂണിയന്‍ ഫെഡറേഷന്‍ ഓഫ് ബവേറിയാ’യുടെ ഡയറക്ടറായിരുന്നു. രണ്ടാം ലോകയുദ്ധത്തെ അതിജീവിച്ച് ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തിയപ്പോള്‍ അമേരിക്കന്‍ സേനയില്‍ ചേര്‍ന്ന് വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നതിന് മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെടുകയുണ്ടായി. 1998 മുതല്‍ എല്ലാ വര്‍ഷവും കേരളം സന്ദര്‍ശിക്കുന്ന ക്ലോസ് ലീബിഗ് 'ക്ലൗഡ്‌സ് ഓവർ കേരള' എന്ന പേരില്‍ കേരളത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മിച്ചിട്ടുണ്ട്. കേരളാ മോഡല്‍ വികസനവും, ആഗോളീകരണം ആ മാതൃകയെ എങ്ങനെ തുരങ്കം വെക്കുന്നു എന്നതുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം
ആഗോളീകരണത്തിനു മുമ്പും പിമ്പുമുളള കേരളമാണല്ലോ താങ്കളുടെ ഡോക്യുമെന്ററിയുടെ പ്രമേയം ഇങ്ങനെയൊരു ഡോക്യുമെന്ററി നിര്‍മിക്കാന്‍ എന്താണ് പ്രേരണയായത്?
- 1998ല്‍ ആണ് ഞാന്‍ ആദ്യമായി കേരളത്തില്‍ വരുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ഒരു ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയപ്പോള്‍. അതിനൊക്കെ വളരെ വളരെ മുന്‍പേ തന്നെ കേരളത്തെപ്പറ്റി അറിയാമായിരുന്നു. സാധാരണയായി വിദേശികള്‍ പറയാറുളളത് എന്ന് നിങ്ങള്‍ക്കു തോന്നാം. എന്നാലും പറയാതിരിക്കാന്‍ കഴിയില്ല. ബാലറ്റുപേപ്പറിലൂടെ അധികാരത്തിലേറിയ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നല്ലോ കേരളത്തില്‍. പിന്നെ ഇ.എം.എസ്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തില്‍ നാലരവര്‍ഷം ഞാന്‍ പലപ്പോഴായി കേരളത്തില്‍ ചെലവഴിച്ചിട്ടുണ്ട്. നാരായണഗുരു മുതല്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വരെ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ അനേകം ഗ്രാമങ്ങളില്‍ പോയിട്ടുണ്ട്. കയര്‍ ഫാക്ടറികള്‍, ദിനേശ്‌ബീഡി പോലുളള സഹകരണ സ്ഥാപനങ്ങള്‍ ഇവയൊക്കെ സന്ദര്‍ശിച്ചിട്ടുണ്ട്. ആദ്യമൊക്കെ വലിയ സന്തോഷമായിരുന്നു. പിന്നീടുളള വര്‍ഷങ്ങളിലാണ് പതുക്കെ പതുക്കെ മനസിലായത് കേരളാ മോഡല്‍ വികസനത്തെ ആഗോളവല്‍കരണം കാര്‍ന്നുതിന്നുകയാണെന്ന്. അങ്ങനെയാണ് ആ ഡോക്യുമെന്ററി മനസിലുദിച്ചത്. അത് ഞാന്‍ എന്റെ നാട്ടുകാരെ ഉദ്ദേശിച്ചെടുത്തതാണ്. ജര്‍മനിയില്‍ അന്വേഷണ തല്‍പരായവര്‍ ലാറ്റിനമേരിക്കയിലും മറ്റും നടക്കുന്ന മുന്നേറ്റങ്ങളേയും മാറ്റങ്ങളേയും അറിയുന്നുണ്ടെങ്കിലും കേരളത്തെപ്പറ്റി വേണ്ടത്ര ബോധവാന്മാരല്ല. അവരെ ഉദ്ദേശിച്ചാണ് ക്ലൗഡ്‌സ് ഓവര്‍ കേരള എടുത്തത്.
കേരളാ മോഡല്‍ വികസനം എന്നു കൊട്ടിഘോഷിക്കപ്പെട്ടത് പൊളളയായിരുന്നു എന്നു തോന്നിയോ?
- ഒരിക്കലുമില്ല. കേരളാ മോഡലിന്റെ പല നന്മകളും നിയോലിബറലിസം നശിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ യോജിക്കാം. 400 ഡോളറില്‍ താഴെ പ്രതിശീര്‍ഷവരുമാനമുളള ഒരു സംസ്ഥാനം മാനവവികസന സൂചികയില്‍ 22000 ഡോളര്‍ പ്രതിശീര്‍ഷവരുമാനമുളള അമേരിക്കന്‍ ഐക്യനാടുകളുടെ ഒപ്പം എത്തുക എന്നു പറഞ്ഞാല്‍ ചില്ലറ കാര്യമാണോ?
ഇ.എം.എസിന്റെ ആരാധകനായിരുന്നു എന്നു പറഞ്ഞല്ലോ എന്താണ് അദ്ദേഹത്തില്‍ ആകര്‍ഷണീയമായി തോന്നിയത്?
- മാര്‍ക്‌സിയന്‍ സിദ്ധാന്തത്തെ കേരളത്തിലെ യാഥാര്‍ഥ്യവുമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്. സിദ്ധാന്തവും പ്രയോഗവും തമ്മിലുളള അന്തരമാണ് കമ്യൂണിസത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്നെ അമ്പരപ്പിച്ചിരുന്നത്. മറ്റു നേതാക്കന്മാരെ ഓര്‍ക്കാതെയല്ലാ ഞാനിതു പറയുന്നത്, എന്നാല്‍ കമ്യൂണിസം ഇന്നും കേരളത്തില്‍ നിലനില്‍ക്കാന്‍ പ്രധാനകാരണം ഇ.എം.എസ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാറല്‍മാര്‍ക്‌സ് ജനിച്ച ജര്‍മനിയില്‍പോലും കമ്യൂണിസത്തിനു വേരൂന്നാന്‍ കഴിഞ്ഞില്ല. ഇവിടെ അതിനു കഴിഞ്ഞു.
ജൂതന്മാരെയും സ്വവര്‍ഗപ്രേമികളെയും ജിപ്‌സികളെയും മറ്റും മാത്രമല്ല കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഇല്ലാതാക്കപ്പെട്ടത്. ആയിരക്കണക്കിന് ലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകളും സോഷ്യല്‍ ഡൈമോക്രാറ്റുകളും കൊല്ലപ്പെട്ടു. ചിലര്‍ നാടുവിട്ടോടി വിദേശങ്ങളില്‍ അഭയം പ്രാപിച്ചു. അവരില്‍ പലരും തിരിച്ചെത്തിയത് തകര്‍ന്ന മനുഷ്യരായാണ്. ഇതുകൊണ്ടൊക്കെയാണ് യുദ്ധാനന്തര ജര്‍മനിയില്‍ ശക്തമായ ഇടതുപക്ഷം ഉയര്‍ന്നു വരാഞ്ഞത്. മുതലാളിത്തവും ഫാഷിസവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന ഒരു നിരീക്ഷണമുണ്ട്. മൗത്ഹൗസനില്‍ അന്ന് വലിയൊരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പായിരുന്ന കെട്ടിട സമുച്ചയം ഇന്നൊരു മ്യൂസിയമാണ്. അതിന്റെ കവാടത്തില്‍ പ്രമുഖ ഇടതുപക്ഷ ചിന്തകനായ സിമിട്രോസിന്റെ ഒരു വാചകം ആലേഖനം ചെയ്തിട്ടുണ്ട്. ‘മുതലാളിത്തത്തിന്റെ പ്രിയപ്പെട്ട പുഷ്പമാണ് ഫാഷിസം എന്ന് ഒരിക്കലും മറക്കാതിരിക്കുക’
താങ്കള്‍ ജനിച്ചതും ജര്‍മനിയിലാണല്ലോ. അതും രണ്ടാം ലോകയുദ്ധം ആരംഭിച്ച് ഏഴാം ദിവസം. യുദ്ധത്തിന്റെ ഓര്‍മകള്‍ മനസില്‍ അവശേഷിക്കുന്നുണ്ടോ?
- എന്റെ ആദ്യത്തെ ഓര്‍മകളെല്ലാം യുദ്ധവുമായി ബന്ധപ്പെട്ടതുതന്നെയാണ്. നിരന്തരമായ ബോംബ്‌വര്‍ഷം, ഭൂമിക്കടിയിലുളള ഷെല്‍ട്ടറുകള്‍, തകര്‍ന്ന കെട്ടിടങ്ങള്‍, ബീഭത്സമായ ശവശരീരങ്ങള്‍, അംഗഭംഗം വന്നവര്‍… പടിഞ്ഞാറന്‍ ജര്‍മനിയിലെ റൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. റൂര്‍ ജില്ല ജര്‍മനിയിലെ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്നു. പ്രത്യേകിച്ചും ഇരുമ്പ്-ഉരുക്ക്, കല്‍ക്കരി, സിമന്റ് വ്യവസായങ്ങളുടെ. ആയുധങ്ങള്‍ നിര്‍മിക്കാന്‍ വേണ്ട അടിസ്ഥാന സാമഗ്രികളുടെ ഉല്‍പാദനം നടന്നിരുന്നത് ഇവിടെയായിരുന്നതിനാല്‍ റൂര്‍ ജില്ല യുദ്ധാരംഭം മുതല്‍ തന്നെ ഐക്യകക്ഷി പോര്‍ വിമാനങ്ങളുടെ ലക്ഷ്യമായിരുന്നു. ഈ വ്യവസായശാലകളുടേയും ഞങ്ങളുടെ ഗ്രാമത്തിനുമിടയിലാണ് റൂര്‍ നദി ഒഴുകുന്നത്. ഈ നദിയില്‍ പലപ്പോഴും മൂടല്‍മഞ്ഞു പരക്കും. ബോംബുമായിവരുന്ന വൈമാനികര്‍ക്ക് തങ്ങള്‍ എവിടെയെത്തി എന്നൊന്നുംതിരിച്ചറിയാന്‍ കഴിയില്ല. അവര്‍ ഒരുദ്ദേശം വച്ചു തങ്ങളുടെ ലോഡ് മുഴുവന്‍ വര്‍ഷിക്കും. മിക്കപ്പോഴും തങ്ങളുടെ ഗ്രാമത്തിലാണ് ഏറിയ പങ്കും പതിക്കുക. എന്റെ അച്ഛന്റെ കണക്കനുസരിച്ച് 67 പ്രാവശ്യം ഞങ്ങളുടെ ഗ്രാമം ബോംബാക്രമണത്തിനിരയായി. കാര്യമായി ഒന്നും അവശേഷിച്ചില്ല.
അക്കാലത്ത് സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നോ?
- ജര്‍മ്മന്‍കാര്‍ കാര്യക്ഷമതയുളളവരാണ്. ഏറ്റവും കാര്യക്ഷമത പ്രകടിപ്പിച്ചത് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ നടത്തുന്നതിനായിരുന്നുവെന്നു മാത്രം. യുദ്ധം നീണ്ടുനിന്ന ആറു വര്‍ഷങ്ങളിലും ഭരണസംവിധാനങ്ങളെല്ലാം വലിയ പാകപ്പിഴകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്നു. വിദ്യാലയങ്ങളും. എന്നാല്‍ ഞങ്ങളുടെ ഗ്രാമത്തിലെ സ്കൂള്‍ ബോംബു വീണു തകര്‍ന്നു. എന്റെ അച്ഛന്‍ ആ സ്കൂളിലെ അധ്യാപകനായിരുന്നു. സ്കൂള്‍ തകര്‍ന്നതിനുശേഷം അദ്ദേഹം സൈക്കിളില്‍ കയറി വീടുകള്‍ തോറും കയറിയിറങ്ങി. കുട്ടികളെ ഏതെങ്കിലും ഒരു വീട്ടിലിരുത്തി പഠിപ്പിക്കുമായിരുന്നു. എന്നാല്‍ സര്‍വകലാശാലകളിലെ അവസ്ഥ വ്യത്യസ്തമായിരുന്നു. യുദ്ധം തുടങ്ങി മൂന്നു നാലുവര്‍ഷമായപ്പോള്‍ മുതല്‍ വിദ്യാര്‍ത്ഥികളെ യുദ്ധരംഗത്തേക്ക് അയച്ചുതുടങ്ങി. യുദ്ധാവസാനമായപ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ മിക്ക സര്‍വകലാശാലകളും അടച്ചുപൂട്ടി. പതിനഞ്ച്, പതിനാറ് വയസുളള കുട്ടികളേപ്പോലും യുദ്ധരംഗത്തയച്ച് ‘ഹീറോ’മാരാക്കി.
യുദ്ധത്തിനു ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നോ?
- തീര്‍ച്ചയായും ഉണ്ടായിരുന്നു. എല്ലാവരുടേയുമല്ലെങ്കിലും ബഹുഭൂരിപക്ഷത്തിന്റെ. ഹിറ്റ്‌ലറും മൂന്നോ നാലോ ഭീകരരും ചേര്‍ന്നാണ് അന്നു നടന്നതെല്ലാം ചെയ്തത് എന്ന ധാരണയുണ്ടെങ്കില്‍ അതുശരിയല്ല. ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നതു കൊണ്ടാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ച ഭരണസംവിധാനങ്ങള്‍ നിലനിന്നത്. ഈ പിന്തുണ ഇല്ലാതാക്കാന്‍ ബ്രിട്ടീഷുകാര്‍ ഒരുതന്ത്രം പ്രയോഗിച്ചുനോക്കി. ഡ്രിസ്‌ഡെന്‍ നഗരം ബോംബിട്ടു നശിപ്പിച്ചു. ചിലര്‍ ഇതിനെ ഹിരോഷിമയുമായി താരതമ്യം ചെയ്യാറുണ്ട്. മൂന്നുലക്ഷം പേരാണ് കൊല്ലപ്പെട്ടത്. ഇങ്ങനെ പട്ടാളക്കാരല്ലാത്തവരെ കൊന്നൊടുക്കിയാല്‍ ജനങ്ങള്‍ ഹിറ്റലര്‍ക്കെതിരേ തിരിയുമെന്നായിരുന്നു ബ്രിട്ടീഷ്- അമേരിക്കന്‍ കണക്കുകൂട്ടല്‍. എന്നാല്‍ നേരെ വിപരീത ഫലമാണുണ്ടായത്. ജനങ്ങളുടെ വാശിയേറി. അവസാനം, എല്ലാം കഴിഞ്ഞു എന്ന് ഉളളിലറിയാമായിരുന്നെങ്കിലും ജനം ഭ്രാന്തിനു നിന്നുകൊടുത്തു. ഞാന്‍ പിന്നീട് പഠിച്ചഹൈസ്കൂളിലെ നല്ലൊരു പങ്ക് മുതിര്‍ന്ന കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഒരു ട്രക്ക് നിര്‍മാണശാലയെ സംരക്ഷിക്കാന്‍ നിയോഗിക്കുകയായിരുന്നു അവരെ. ഐക്യകക്ഷികളുടെ ടാങ്കുകള്‍ക്കിരയായി അവരെല്ലാം. ശുദ്ധഭ്രാന്തു തന്നെയായിരുന്നു.
പട്ടിണിമൂലം വളരെപ്പേര്‍ മരിക്കുകയുണ്ടായി അല്ലേ?
- 1945നുശേഷം പട്ടിണിമൂലം ലക്ഷക്കണക്കിനു ജനങ്ങള്‍ മരിച്ചു. പ്രത്യേകിച്ചും വ്യാവസായിക മേഖലകളില്‍ യുദ്ധം കഴിഞ്ഞപ്പോള്‍ എല്ലാ ചിട്ടവട്ടങ്ങളും ഇല്ലാതായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. എന്നാല്‍ ഞങ്ങളുടേത് ഒരു ഗ്രാമമായിരുന്നതിനാല്‍ സ്ഥിതിഗതികള്‍ അത്രയേറെ രൂക്ഷമായിരുന്നില്ല. അച്ഛന്‍ കൃഷിക്കാരുടെ വീടുകളില്‍ ചെല്ലും. ഒരു വീട്ടില്‍ നിന്നു കുറച്ചു റൊട്ടി, മറ്റൊരു വീട്ടില്‍ നിന്ന് കുറച്ചു പഴങ്ങള്‍… ഇല്ലായ്മകൊണ്ട് ഞാനും വിശപ്പറഞ്ഞിട്ടുണ്ട്.
താങ്കളുടെ പ്രദേശത്തും ഐക്യകക്ഷികളുടെ പട്ടാളക്കാര്‍ ഉണ്ടായിരുന്നോ?
- ഉവ്വ്. ജര്‍മനിയെ നാലു സോണുകളായി വിഭജിച്ചിരുന്നല്ലോ. അമേരിക്കന്‍, ബ്രിട്ടീഷ്, ഫ്രഞ്ച് എന്നിവക്കു പുറമെ ചുവപ്പന്‍ പട കീഴ്‌പ്പെടുത്തിയിരുന്ന റഷ്യന്‍ സോണും. അതാണ് പിന്നീട് കിഴക്കന്‍ ജര്‍മനിയുടെ അതിര്‍ത്തിയായതും ‘ജര്‍മന്‍ മതില്‍’ ഉയര്‍ന്നുവന്നതും. ആദ്യമൊന്നും ജര്‍മന്‍ പോലീസുണ്ടായിരുന്നില്ല. ക്രമേണ എല്ലാം ജര്‍മന്‍കാര്‍ തന്നെ നോക്കാന്‍ തുടങ്ങി. ജര്‍മന്‍ പട്ടാളം പക്ഷേ വളരെക്കഴിഞ്ഞ് 1956ല്‍ ആണ് രൂപീകൃതമാകുന്നത്. അതും ഇടതുപക്ഷത്തിന്റെ തീവ്രമായ എതിര്‍പ്പിനെ അവഗണിച്ച്.
യുദ്ധാനന്തരം ജര്‍മനിയില്‍ ഇടതുപക്ഷം ശക്തമായിരുന്നോ?
- ഇത്രയും ഭീകരമായ ദുരന്തം തരണംചെയ്ത ഒരു രാജ്യത്ത് ഇടതുപക്ഷം ശക്തി പ്രാപിക്കുക സാധാരണമാണ്. എന്നാല്‍ അതുണ്ടായില്ല. കാരണം- ഇത് ഒരിക്കലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല- ജൂതന്മാരെയും സ്വവര്‍ഗപ്രേമികളെയും ജിപ്‌സികളെയും മറ്റും മാത്രമല്ല കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഇല്ലാതാക്കപ്പെട്ടത്. ആയിരക്കണക്കിന് ലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകളും സോഷ്യല്‍ ഡൈമോക്രാറ്റുകളും കൊല്ലപ്പെട്ടു. ചിലര്‍ നാടുവിട്ടോടി വിദേശങ്ങളില്‍ അഭയം പ്രാപിച്ചു. അവരില്‍ പലരും തിരിച്ചെത്തിയത് തകര്‍ന്ന മനുഷ്യരായാണ്. ഇതുകൊണ്ടൊക്കെയാണ് യുദ്ധാനന്തര ജര്‍മനിയില്‍ ശക്തമായ ഇടതുപക്ഷം ഉയര്‍ന്നു വരാഞ്ഞത്. മുതലാളിത്തവും ഫാഷിസവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന ഒരു നിരീക്ഷണമുണ്ട്. മൗത്ഹൗസനില്‍ അന്ന് വലിയൊരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പായിരുന്ന കെട്ടിട സമുച്ചയം ഇന്നൊരു മ്യൂസിയമാണ്. അതിന്റെ കവാടത്തില്‍ പ്രമുഖ ഇടതുപക്ഷ ചിന്തകനായ സിമിട്രോസിന്റെ ഒരു വാചകം ആലേഖനം ചെയ്തിട്ടുണ്ട്. ‘മുതലാളിത്തത്തിന്റെ പ്രിയപ്പെട്ട പുഷ്പമാണ് ഫാഷിസം എന്ന് ഒരിക്കലും മറക്കാതിരിക്കുക’. ഇതൊരു സത്യമാണെന്ന് നാസിപാര്‍ട്ടികളുടെ വളര്‍ച്ച പരിശോധിച്ചാല്‍ വ്യക്തമാകും. വന്‍കിട വ്യവസായങ്ങളുടെ പരിപൂര്‍ണ പിന്തുണയായിരുന്നു അവര്‍ക്ക്. വന്‍ ആയുധനിര്‍മാണ കമ്പനികളും പാര്‍ട്ടിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഈ ആയുധകമ്പനികള്‍ ജര്‍മന്‍ സേനയ്ക്കുമാത്രമല്ല ബ്രിട്ടീഷ് സേനയ്ക്കും ആയുധങ്ങള്‍ നല്‍കിയിരുന്നു. ഫാഷിസം വളരേണ്ടത് അവരുടെ ആവശ്യമായിരുന്നു. ഒരേ കമ്പനിയില്‍ നിര്‍മിച്ച ആയുധങ്ങള്‍ കൊണ്ട് ജര്‍മനിയും ബ്രിട്ടനും ഏറ്റുമുട്ടുകയും ചെയ്തു. ഇന്നും പക്ഷേ അതുതന്നെയാണല്ലോ നടക്കുന്നത്. ഒരേ കമ്പനി നിര്‍മിതമായ ആയുധങ്ങള്‍കൊണ്ടല്ലേ ഇന്നത്തെ മിക്ക യുദ്ധങ്ങളും!
യുദ്ധാനന്തരം കമ്യൂണിസ്റ്റ് വിരുദ്ധ, മുതലാളിത്താനുകൂലമായ പ്രചാരണം വന്‍തോതില്‍ ഉണ്ടായി അല്ലേ?
- വളരെ ശക്തമായിത്തന്നെ. നോക്കൂ, ഞങ്ങളില്ലെങ്കില്‍ സോവിയറ്റ് യൂണിയന്‍ നിങ്ങളെ വിഴുങ്ങും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചവരെയും ഇതായിരുന്നു പ്രചാരണത്തിന്റെ മുഖ്യ മുദ്രാവാക്യം. അമേരിക്കന്‍ ജീവിതശൈലിയുടെ മഹത്ത്വവും അടിച്ചേല്‍പ്പിക്കപ്പെട്ടു. ഒരു രസകരമായ കാര്യം പറയാം. എല്‍ബെ നദിയുടെ അക്കരെവരെ ചുവപ്പന്‍ പടയുടെ നിയന്ത്രണത്തിലായിരുന്നു. ഇക്കരെ ഐക്യകക്ഷികളും. യുദ്ധം കഴിഞ്ഞ ആദ്യദിവസങ്ങളില്‍ തന്നെ ഇക്കരെ പ്രത്യക്ഷപ്പെട്ടത് എന്താണെന്നറിയുമോ? കൊക്കോകോളയുടെ 64 ഫില്ലിംഗ് സ്‌റ്റേഷനുകള്‍!
- അതെ. സ്വാതന്ത്ര്യവും ജനാധിപത്യവും. ഇതാ ഞങ്ങള്‍ വരുന്നു. കൊക്കോകോളയുടെ 64 ഫില്ലിംഗ് സ്‌റ്റേഷനുകള്‍! ഇതാ സ്വാതന്ത്ര്യം-കൊക്കോകോള, ച്യൂയിംഗം, കോമിക്‌സ്. ഇത് ഒരു സമീപനമെങ്കില്‍ സമാന്തരമായ മറ്റൊന്നു സോവിയറ്റ് യൂണിയനെന്ന ഉമ്മാക്കികാട്ടി പേടിപ്പിക്കലായിരുന്നു. ഇന്ന് പ്രസിഡന്റ് ബുഷ് ടെററിസത്തിന്റെ ഉമ്മാക്കി കാട്ടുന്നതുപോലെ. പക്ഷേ ബുഷ് കുറഞ്ഞ പക്ഷം താന്‍ എന്താണുചെയ്യാന്‍ പോകുന്നതെന്നും എന്തിനാണ് ചെയ്യാന്‍ പോകുന്നതെന്നും വിളിച്ചു പറയുന്നുണ്ടെല്ലോ. അഹങ്കാരം കൊണ്ടാണെന്നതില്‍ സംശയമില്ല. കെന്നഡിക്കും ക്ലിന്റനും ഇതു കഴിഞ്ഞിരുന്നില്ല. അമേരിക്കയുടെ സാമ്രാജ്യത്വമോഹം അവര്‍ കൗശലപൂര്‍വം ഒളിപ്പിച്ചുവയ്ക്കുകയാണ് ചെയ്തിരുന്നത്.
- പഴയ ഫാഷിസ്റ്റുകളെ വ്യവസായങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തലപ്പത്തേക്കു കൊണ്ടുവരിക എന്നതായിരുന്നു ഐക്യകക്ഷികളുടെ മറ്റൊരു തന്ത്രം. ക്രുപ്പ് കുടുംബമാണ് ഒരുദാഹരണം. അവരുടെ വ്യവസായ ശൃംഖലയുടെ വ്യാപ്തി വേണമെങ്കില്‍ ഇന്ത്യയിലെ ടാറ്റാ കുടുംബവുമായി ഉപമിക്കാം. റൂര്‍ ജില്ലയില്‍ അവരുടെ ഒരു ഭീമന്‍ ഇരുമ്പുരുക്കുശാലയിലെ തൊഴിലാളികള്‍ പറഞ്ഞു, ഞങ്ങള്‍ക്കു മുതലാളി വേണ്ടാ, ഞങ്ങള്‍ തന്നെ മാനേജ് ചെയ്‌തോളാം. എന്നാല്‍ ബ്രിട്ടീഷ് പട്ടാളം ക്രുപ്പ് കുടുംബത്തിലെ ഒരു കേമനെ കമ്പനിയില്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. അതേസമയം അവിടത്തന്നെ മ്യുളളര്‍ എന്നു പേരുളള ഒരു തൊഴിലാളിയുണ്ടായിരുന്നു. കമ്യൂണിസ്റ്റ് മ്യുളളര്‍ എന്നാണ് അയാള്‍ അറിയപ്പെട്ടിരുന്നത്. യുദ്ധക്കാലം മുഴുവന്‍ അയാള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു. ഫാക്ടറിയില്‍ മ്യുളളര്‍ ചെറിയ തോതിലുളള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. വിചാരണയൊന്നുമില്ലാതെ. കമ്യൂണിസ്റ്റ് മ്യുളളര്‍ ജയിലില്‍ കിടന്നുമരിച്ചു. ഇതായിരുന്നു അന്ന് ജര്‍മനിയിലുണ്ടായിരുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും.
ഞാന്‍ ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗമായില്ല. ഒന്നാമത്തെ കാരണം ജര്‍മനിയില്‍ അഞ്ചോ ആറോ കമ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. തങ്ങളുടെ ലൈനാണ് ശരിയായ ലൈന്‍ എന്ന് ഓരോ ഗ്രൂപ്പും ശഠിക്കുന്നു. പിന്നെ, സിദ്ധാന്തവും പ്രയോഗവും തമ്മിലുളള വൈരുദ്ധ്യങ്ങള്‍ മനസിലാക്കിയപ്പോള്‍ ഒരു ലൈനിന്റെയും തടവറയില്‍ കഴിയാന്‍ എനിക്കു പറ്റില്ലെന്നു തോന്നി. എങ്കിലും സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കണമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അങ്ങനെയൊരു ശക്തി മറുഭാഗത്തുണ്ട് എന്ന ബോധം കൊണ്ടാണ് മുതലാളിത്തം അതിന്റെ കടന്നാക്രമണത്തില്‍ കുറച്ചെങ്കിലും നിയന്ത്രണം പാലിച്ചതും. ഒരു പരിധിക്കപ്പുറം ചൂഷണം കൊണ്ടുപോയാല്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ മറ്റൊരു സിദ്ധാന്തവും ശക്തിയുമുണ്ടെന്ന തിരിച്ചറിവാണ് സ്വയം നിയന്ത്രിക്കാന്‍ മുതലാളിത്തത്തെ നിര്‍ബന്ധിതമാക്കിയത്. നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം നിയോ ലിബറലിസത്തിന്റെ സംഹാരതാണ്ഡവം?
അമേരിക്കന്‍ പ്രോപ്പഗന്‍ഡയില്‍ താങ്കളും മയങ്ങിപ്പോയി അല്ലേ?
- ഞാനും മയങ്ങിപ്പോയി എന്നത് സത്യമാണ്. എന്നാല്‍ ഉപരിപഠനത്തിനുവേണ്ടിയായിരുന്നില്ല ഞാന്‍ പോയത്. ഒരുപറ്റം ചെറുപ്പക്കാര്‍ മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോളംചുറ്റല്‍ സാഹസികയാത്രയുടെ പദ്ധതിയിട്ടു. എന്നെയും അവര്‍ ഒപ്പം കൂട്ടി. അവരുടെ സാഹസികയാത്രയുടെ റിപ്പോര്‍ട്ടുകള്‍ എഴുതി ജര്‍മ്മന്‍ പത്രങ്ങള്‍ക്കു കൊടുക്കുക എന്നതായിരുന്നു എന്റെ ജോലി. യൂറോപ്പ് പര്യടനം കഴിഞ്ഞപ്പോള്‍ എനിക്കു മടുത്തു. 1962-ല്‍ അമേരിക്കയിലെത്തിയപ്പോള്‍ ഞാന്‍ അവരുമായുളള ബന്ധം അവസാനിപ്പിച്ചു.}}
അമേരിക്കയെക്കുറിച്ചുളള ധാരണകള്‍ അതോടെ മാറി, അല്ലേ?
- ഞാന്‍ ടെംപിള്‍ടണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. ‘ഗ്രേറ്റ് അമേരിക്കന്‍ നേഷന്‍’ തന്നെയായിരുന്നു എന്റെ പഠനവിഷയം. അമേരിക്കന്‍ ചരിത്രം, സാഹിത്യം, അമേരിക്കന്‍ സോഷ്യോളജി. എന്നാല്‍ അവിടെ ജീവിച്ചു തുടങ്ങി ഒരു മാസത്തിനകം തന്നെ എന്റെ ധാരണകള്‍ കേവലം മിഥ്യയായിരുന്നുവെന്നു മനസിലായി. ആ സമ്പന്നരാജ്യത്തെ ദരിദ്രരുടെ ദയനീയാവസ്ഥ കണ്ടു ഞാന്‍ നടുങ്ങിപ്പോയി. അമേരിക്ക പ്രകൃതിരമണീയമായ രാജ്യമാണ് സംശയമില്ല. കുറേയേറെ നല്ല ആള്‍ക്കാരേയും എനിക്കു പരിചയപ്പെടാന്‍ കഴിഞ്ഞു. എന്നാല്‍ ഭൂരിപക്ഷം അമേരിക്കക്കാര്‍ക്കും ഈലോകം തങ്ങളുടേതാണ് എന്നാണു ഭാവം. സാമ്രാജ്യത്വ മോഹങ്ങളുളളവരെ അധികാരത്തിലേറ്റുകയും അവര്‍ക്ക് കടിഞ്ഞാണില്ലാത്ത പ്രവര്‍ത്തന സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യുന്നതിലുളള അപകടത്തിന്റെ ദൃഷ്ടാന്തമാണ് അമേരിക്ക. ‘ഗോ വെസ്റ്റ്’ ആയിരുന്നല്ലോ ആദ്യം മുതല്‍ തന്നെ അമേരിക്കക്കാരുടെ മുദ്രാവാക്യം. അങ്ങനെ പടിഞ്ഞാട്ടു പടിഞ്ഞാട്ടു പോയി. റെഡ് ഇന്ത്യക്കാരെ ഉന്മൂലനാശം ചെയ്തു. കടലും അതിര്‍ത്തികളുമൊന്നും അവര്‍ക്കു ബാധകമല്ല. മറ്റൊരുവന്റെ മുറ്റത്ത് അതിക്രമിച്ചു കടന്ന് അതു സ്വന്തമാക്കാന്‍ അവര്‍ക്കുമടിയില്ല. ഞങ്ങള്‍ അമേരിക്കക്കാരല്ലേ എന്നാണു മറുചോദ്യം.
താങ്കള്‍ അമേരിക്കയിലുളളപ്പോഴല്ലേ വിയറ്റ്‌നാം യുദ്ധം ആരംഭിച്ചത്?
- ഞാന്‍ അമേരിക്കയിലെത്തി ഏറെനാള്‍ കഴിയുന്നതിനു മുമ്പ് വിയറ്റ്‌നാം യുദ്ധം തുടങ്ങി. ഇതിനിടെ എനിക്കു ഗ്രീന്‍കാര്‍ഡു ലഭിച്ചിരുന്നു. ഹോട്ടലുകളില്‍ പാത്രം കഴുകിയാണ് ഞാന്‍ ജീവിക്കാന്‍ പണം സമ്പാദിച്ചിരുന്നത്. ആ ജോലിയില്‍ എനിക്ക് പല ‘പ്രമോഷനുകള്‍’ കിട്ടി അവസാനം വെയ്റ്ററായി. അതോടെ എന്റെ കീശസ്ഥിതി മെച്ചമായി. ടിപ്പു കിട്ടുമല്ലോ. അപ്പോഴേക്കും പഠിത്തം അവസാന സെമസ്റ്ററിലെത്തിയിരുന്നു. എന്നാല്‍ എനിക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഗ്രീന്‍കാര്‍ഡ് ഹോള്‍ഡറായതുകൊണ്ട് സൈനികവൃത്തി നിര്‍ബന്ധമാണെന്നും പട്ടാളത്തില്‍ ചേര്‍ന്ന് വിയറ്റ്‌നാമില്‍ പോയി യുദ്ധം ചെയ്യണമെന്നും കല്‍പനയായി.അമേരിക്കന്‍ ജനാധിപത്യത്തെ വിയറ്റ്‌നാമില്‍ പ്രതിരോധിക്കുക! അതിന് എന്നെക്കിട്ടില്ലെന്ന് ഞാന്‍ തീരുമാനിച്ചു. രായ്ക്കുരാമാനം അവിടെനിന്നു മുങ്ങി. എന്റെ അഭാവത്തില്‍ കാലിഫോര്‍ണിയാ സംസ്ഥാനം എന്നെ മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നതിന്.
- അതെ. വിധിവൈപരീത്യമെന്നു പറയട്ടെ. എനിക്ക് പിന്നീട് ലഭിച്ച ജോലിക്കും അമേരിക്കന്‍ ബന്ധമുണ്ടായിരുന്നു. മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഒരു കേന്ദ്രം ജര്‍മനിയില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ ജര്‍മന്‍ പഠിപ്പിക്കുകയായിരുന്നു പണി. ഒരു സെമിനാറില്‍ വച്ചു ഞാന്‍ രണ്ടാം ലോകയുദ്ധത്തെയും വിയറ്റ്‌നാം യുദ്ധത്തെയും തുലനം ചെയ്തു സംസാരിച്ചു. ‘പോളണ്ട് നമ്മെ ആക്രമിച്ചിരിക്കുന്നു. തിരിച്ചടിക്കാതെ നമുക്കു നിവൃത്തിയില്ലല്ലോ’ എന്നായിരുന്നു ഹിറ്റ്‌ലര്‍ ജര്‍മന്‍ ജനതയോടു പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റും ഇതുപോലെ തന്നെയാണ് ചെയ്തത്. ‘ഒരു വിയറ്റ്‌നാം സായുധ ബോട്ട് അമേരിക്കന്‍ കപ്പലിനെ ആക്രമിച്ചിരിക്കുന്നു, നമുക്കു നമ്മുടെ മാനം കാക്കേണ്ടേ?’ 17-18 വയസുളള ഒരു അമേരിക്കന്‍ ചെറുപ്പക്കാരന്‍ ചാടിയെഴുന്നേറ്റ് എന്റെ നേരെ അലറി: ‘ഞങ്ങള്‍ അമേരിക്കയാണ്. ഞങ്ങളുടെ കൈയില്‍ ബോംബുണ്ട്. ഞങ്ങള്‍ക്കു തോന്നുമ്പോള്‍ ലോകത്തിലെവിടെയും ഞങ്ങള്‍ ബോംബ് പ്രയോഗിക്കും’. ഇതാണ് അമേരിക്കന്‍ ധാര്‍ഷ്ട്യം. ഇത് 1965ല്‍ ആയിരുന്നു എന്നോര്‍ക്കണം. ഇന്നും യാതൊരു വ്യത്യാസവും വന്നിട്ടില്ല അവരുടെ സമീപനത്തിന്റെ സമീപകാല ഉദാഹരണങ്ങള്‍ മാത്രം. എന്തായാലും സെമിനാറിന്റെ പേരില്‍ എന്നെ അവര്‍ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു.
എങ്ങനെയാണ് കമ്യൂണിസത്തിലേക്കു തിരിഞ്ഞത്?
- ഞാന്‍ വീണ്ടും യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. ജര്‍മന്‍, ഇംഗ്ലീഷ് സാഹിത്യമായിരുന്നു ഇത്തവണ വിഷയം. എന്നാല്‍ പഠനസമ്പ്രദായം എനിക്കു തീരെ പിടിച്ചില്ല. അതു വളരെ സങ്കുചിതമാണെന്നു തോന്നി. ചരിത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും അവബോധമില്ലാതെ കവിതകളും നാടകങ്ങളും പഠിച്ചിട്ട് എന്തു കാര്യമെന്നു തോന്നി. ആ സമയത്താണ് ‘1968 മൂവ്‌മെന്റിന്’ തുടക്കം കുറിച്ചത്. അടിസ്ഥാനപരമായി അതു ഞങ്ങളുടെ മാതാപിതാക്കന്മാരുടെ തലമുറയോടുളള പ്രതിഷേധമായിരുന്നു. ഞങ്ങളുടെ തലമുറയിലെ പലരുടെയും മാതാപിതാക്കളും ബന്ധുക്കളും നാസി പാര്‍ട്ടിയുമായി ബന്ധമുളളവരായിരുന്നുവെന്ന് ഞങ്ങള്‍ക്കു മനസിലായി. 80 ശതമാനം ജനങ്ങളും ഹിറ്റ്‌ലറെ പിന്തുണച്ചിരുന്നതുകൊണ്ട് ഇങ്ങനെയല്ലാതെ ആവാന്‍ കഴിയില്ലല്ലോ. എന്നാല്‍ അവര്‍ അതു തുറന്നുപറഞ്ഞിരുന്നില്ല. കുറ്റബോധം അലട്ടിയിരുന്നിരിക്കാം. ഗുന്തര്‍ഗ്രാസിനുപോലും ഈയിടെയല്ലേ തന്റെ അന്നത്തെ ബന്ധങ്ങള്‍ വെളിപ്പെടുത്താന്‍ കഴിഞ്ഞുളളൂ. എന്തായാലും ഇത് തലമുറകള്‍ തമ്മിലുളള സംഘര്‍ഷത്തിനു വഴിയൊരുക്കി. ഇതിനിടയിലാണ് ഞങ്ങള്‍ മാര്‍ക്‌സിസത്തിലേക്കു തിരിഞ്ഞത്. കമ്യൂണിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് ഒളിച്ചു അച്ചടിക്കേണ്ടി വന്നു.
ആവക പുസ്തകങ്ങള്‍ നിരോധിച്ചിരുന്നുവോ?
- ഔദ്യോഗികമായി നിരോധിച്ചിരുന്നില്ല. ജനാധിപത്യവും സ്വാതന്ത്ര്യവും അല്ലേ? നിരോധനം നിഷിദ്ധമാണല്ലോ. എന്നാല്‍ അവയൊന്നും ലഭ്യമല്ലായെന്ന് ഭരണകൂടം ഉറപ്പുവരുത്തിയിരുന്നു. മാര്‍ക്‌സിന്റെയും ഫ്രങ്ക്ഫര്‍ട്ട് സ്കൂള്‍ ഇടതുപക്ഷ ചിന്തകരുടെയും ഒക്കെ പുസ്തകങ്ങള്‍ ഞങ്ങള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തും മറ്റുമാണ് വായിച്ചത്.
- ഇതിനിടെ ഞാന്‍ വിവാഹിതനായി. ഞങ്ങള്‍ക്കു കുട്ടികളുണ്ടായി.ഞങ്ങള്‍ കുറെപ്പേര്‍ ഒരു കമ്യൂണായി ജീവിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്കു ലഭിച്ച വിദ്യാഭ്യാസമല്ല ഞങ്ങളുടെകുട്ടികള്‍ക്കു കൊടുക്കേണ്ടത് എന്ന തോന്നലില്‍ നിന്നു ഞങ്ങള്‍ തന്നെ സ്കൂളുകള്‍ തുടങ്ങി. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പത്തു വര്‍ഷത്തോളം നീണ്ടു ഞങ്ങളുടെ പരീക്ഷണങ്ങള്‍.
ജര്‍മന്‍ മതില്‍ തകര്‍ന്നതിനെ എങ്ങനെയാണ് നിങ്ങള്‍ ഇടതുപക്ഷക്കാര്‍ വീക്ഷിച്ചത്?
- ഞങ്ങളെ സംബന്ധിച്ചിടത്തോളം കിഴക്കന്‍ ജര്‍മനിയും സോവിയറ്റ് യൂണിയനും നിലനില്‍ക്കേണ്ടത് അനിവാര്യതകളായിരുന്നു. ഞാന്‍ ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗമായില്ല. ഒന്നാമത്തെ കാരണം ജര്‍മനിയില്‍ അഞ്ചോ ആറോ കമ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. തങ്ങളുടെ ലൈനാണ് ശരിയായ ലൈന്‍ എന്ന് ഓരോ ഗ്രൂപ്പും ശഠിക്കുന്നു. പിന്നെ, സിദ്ധാന്തവും പ്രയോഗവും തമ്മിലുളള വൈരുദ്ധ്യങ്ങള്‍ മനസിലാക്കിയപ്പോള്‍ ഒരു ലൈനിന്റെയും തടവറയില്‍ കഴിയാന്‍ എനിക്കു പറ്റില്ലെന്നു തോന്നി. എങ്കിലും സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കണമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അങ്ങനെയൊരു ശക്തി മറുഭാഗത്തുണ്ട് എന്ന ബോധം കൊണ്ടാണ് മുതലാളിത്തം അതിന്റെ കടന്നാക്രമണത്തില്‍ കുറച്ചെങ്കിലും നിയന്ത്രണം പാലിച്ചതും. ഒരു പരിധിക്കപ്പുറം ചൂഷണം കൊണ്ടുപോയാല്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ മറ്റൊരു സിദ്ധാന്തവും ശക്തിയുമുണ്ടെന്ന തിരിച്ചറിവാണ് സ്വയം നിയന്ത്രിക്കാന്‍ മുതലാളിത്തത്തെ നിര്‍ബന്ധിതമാക്കിയത്. നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം നിയോ ലിബറലിസത്തിന്റെ സംഹാരതാണ്ഡവം?
- അതവിടെ നില്‍ക്കെട്ടെ; ബര്‍ലിന്‍ മതില്‍ തകര്‍ന്നപ്പോള്‍ ഞങ്ങളില്‍ ചിലരെങ്കിലും ശുഭാപ്തി വിശ്വാസക്കാരായിരുന്നു. മാറ്റങ്ങള്‍ ഇരുഭാഗത്തും ഉണ്ടാകാമല്ലോ. കിഴക്കിന് അവരുടേതായ ചില വ്യവസ്ഥകളും സ്ഥാപനങ്ങളുമുണ്ടല്ലോ. അതില്‍ പലതും പടിഞ്ഞാറുളളതിനെക്കാള്‍ മെച്ചപ്പെട്ടതാണ്. സോഷ്യലിസ്റ്റ്് വ്യവസ്ഥയില്‍ കഴിഞ്ഞ ഒരു ജനതയും മുതലാളിത്ത വ്യവസ്ഥയില്‍ കഴിഞ്ഞ ഒരു ജനതയും ചര്‍ച്ചകളിലൂടെയും സമന്വയങ്ങളിലൂടെയും ഒരു യഥാര്‍ത്ഥ വെല്‍ഫെയര്‍ സ്‌റ്റേറ്റ് നിര്‍മിക്കാനുളള അവസരമായി ഇതിനെ മാറ്റാന്‍ കഴിഞ്ഞാല്‍.. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. പടിഞ്ഞാറ് കിഴക്കിനെ ആക്രമിക്കുകയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും അധിനിവേശം. അവിടെ നിലനിന്നിരുന്ന സാമൂഹിക സുരക്ഷാസംവിധാനങ്ങള്‍ ആദ്യം തകര്‍ത്തു. പൊതു ഉടമസ്ഥതയിലുണ്ടായിരുന്ന എല്ലാം സ്വകാര്യവല്‍കരിച്ചു. കിഴക്കന്‍ ജര്‍മനി ഒരു കൊച്ചുരാജ്യമായിരുന്നു. മരങ്ങള്‍ തണലേകുന്ന വീതികുറഞ്ഞ റോഡുകള്‍, ചെറിയ കാറുകള്‍, പഴയ പട്ടണങ്ങള്‍. മരങ്ങളൊക്കെ വെട്ടി റോഡുകള്‍ക്ക് വീതി കൂട്ടി. വലിയ കാറുകള്‍, വേഗത കൂടിയവ നിരത്തിലിറക്കി. അതാണ് ആദ്യം മാറിയത്. വേഗത. പടിഞ്ഞാറ് പണം സമ്പാദിക്കലായിരുന്നു മുഖ്യ ലക്ഷ്യം. വേഗത കുറഞ്ഞുപോയാല്‍ താനുമായി മത്സരിക്കുന്നവര്‍ നേരത്തെ ലക്ഷ്യത്തിലെത്തിയാല്‍ തന്റെ ലാഭം കുറയും. കിഴക്ക് അതായിരുന്നില്ല ജീവിതലക്ഷ്യം. അതിനെ മാറ്റിമറിച്ചു.
- പകരം പൗരസ്ത്യര്‍ക്കു ലഭിച്ചതോ പശ്ചിമജര്‍മനിയിലേക്ക് കടന്നുവരാനുളള പൂര്‍ണ സ്വാതന്ത്ര്യം. അതിനുമുന്‍പ് മതില്‍ചാടി പശ്ചിമത്തിലേക്കു കടക്കുക ദുര്‍ഘടമായിരുന്നു; അതിനു ശ്രമിക്കുന്ന നൂറില്‍ തൊണ്ണൂറിനും വെടിയുണ്ടകളാണ് കിട്ടിയിരുന്നത്. എന്നാല്‍ ഇനി മതിലില്ല, നിര്‍ബാധം കടന്നുവരൂ. ഇതാ കൊക്കൊകോള, ഇതാ ജനാധിപത്യം, ഇതാ സ്വാതന്ത്ര്യം. ഞങ്ങള്‍ സെമിനാറുകള്‍ നടത്തി, കിഴക്കുനിന്നു വന്ന മുന്‍ കമ്യൂണിസ്റ്റുകളോടു പറഞ്ഞു: ശരിയാണ് കെന്‍ടക്കി ചിക്കനും കോളയും നിങ്ങളുടേത്, പക്ഷേ, പണം കൊടുക്കണം. പണമില്ലെങ്കില്‍ ഇതൊന്നും ലഭിക്കില്ല. അവര്‍ ഒന്നു ഞെട്ടി. അതിനെന്തേ ഞങ്ങള്‍ എല്ലുമുറിയെ പണിയെടുക്കാന്‍ തയാറാണല്ലോ. പക്ഷേ, ഞങ്ങള്‍ പറഞ്ഞു, ജോലി കിട്ടുക എളുപ്പമാവില്ല. അത്രയേറെ തൊഴിലില്ലായ്മ ഇവിടെയുണ്ട്. അവര്‍ വീണ്ടും ഞെട്ടി. നിങ്ങള്‍ നുണ പറയുകയാണ്, ഇവിടെ തൊഴിലില്ലായ്മയോ? ഞങ്ങള്‍ അവര്‍ക്ക് പത്രങ്ങളും മാസികകളും കാണിച്ചുകൊടുത്തു. ഇതൊന്നും രാഷ്ട്രരഹസ്യങ്ങളല്ല. പിന്നെ, ഞങ്ങള്‍ പറഞ്ഞു; തൊഴില്‍ കിട്ടിയാലും തൊഴില്‍ സുരക്ഷിതത്വമില്ല — ഹയര്‍ ആന്‍ഡ് ഫയര്‍ പോളിസയാണ്. എപ്പോള്‍ വേണമെങ്കിലും പറഞ്ഞുവിടാം. അവര്‍ പറഞ്ഞു, നിങ്ങള്‍ നുണയന്മാര്‍ മാത്രമല്ല, കമ്യൂണിസ്റ്റുകളുമാണ്!
താങ്കള്‍ക്ക് ട്രേഡ് യൂണിയന്‍ പ്രസ്ഥാനവുമായുളള ബന്ധം?
- വളരെക്കാലം ഞാന്‍ ‘ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ ഓഫ് ബാവേറിയാ’യുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയിലെപ്പോലെയല്ല ജര്‍മനിയിലെ ട്രേഡ് യൂണിയനുകള്‍. ഒരു വ്യവസായത്തിന് ഒരു ട്രേഡ് യൂണിയന്‍ മാത്രമേ ഉളളൂ. മെറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, കോള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍.
അപ്പോള്‍ അവയ്ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ല?
- നേരിട്ടു ബന്ധമില്ല. എന്നാല്‍ ഉണ്ടുതാനും. ഉദാഹരണത്തിന് മെറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയനില്‍ സോഷ്യല്‍ ഡമോക്രാറ്റുകളുണ്ട്, കമ്യൂണിസ്റ്റുകാരുണ്ട്, ക്രിസ്ത്യന്‍ യൂണിയന്‍ പാര്‍ട്ടിക്കാരുമുണ്ട്. ഇവരില്‍ ആര്‍ക്കാണോ മുന്‍തൂക്കം അവരുടെ രാഷ്ട്രീയ നിലപാടുകളോടാവും ആ യൂണിയനു ചായ്‌വ്. അതുകൊണ്ട് ട്രേഡ് യൂണിയനുകള്‍ക്കുളളില്‍ തന്നെ നിരന്തരമായി ആശയസമരങ്ങള്‍ നടക്കുന്നു.
ഗ്രീന്‍ മൂവ്‌മെന്റുമായി ബന്ധപ്പെടാനുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിക്കാമോ?
- ചെറുപ്പം മുതലേ പ്രകൃതിയില്‍ ആകൃഷ്ടനായിരുന്നു ഞാന്‍. എന്തൊക്കെ നാശങ്ങളുണ്ടായാലും പ്രകൃതി അതിനെ അതിജീവിക്കുന്നു എന്നായിരുന്നു. എന്റെ നിരീക്ഷണം. എന്നാല്‍ കാലം മാറിയതോടെ പ്രകൃതിയുടെ അതിജീവന ശേഷി ക്ഷയിച്ചു ക്ഷയിച്ച് ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നു ഞാന്‍ മനസിലാക്കി. ഭൂമിയില്‍ മനുഷ്യവംശം ഉടലെടുത്തതിനുശേഷമുളള ആദ്യ ഒരുലക്ഷംവര്‍ഷങ്ങളിലുണ്ടായ ഉല്‍പാദനത്തിന്റെ എത്രയോ മടങ്ങാണ് ഇന്ന് ഒരൊറ്റ ദിവസം ഉണ്ടാകുന്നത്. അതു വളര്‍ച്ചയും വികസനവുമാവുമ്പോള്‍ തന്നെ തളര്‍ച്ചയും ക്ഷയിക്കലുമാണ്. പ്രകൃതിക്കു താങ്ങാവുന്ന കൃഷിയിലാണ് മനുഷ്യന്റെ ഭാവി, ഹൈടെക് വ്യാവസായികവല്‍ക്കരണത്തിലല്ല.
ഒരു ട്രേഡ് യൂണിയനിസ്റ്റ് എന്ന നിലയില്‍ ഗ്രീന്‍ മൂവ്‌മെന്റിന്റെ പ്രത്യയശാസ്ത്രങ്ങളുമായി വൈരുദ്ധ്യങ്ങള്‍ അനുഭവപ്പെട്ടില്ലേ?
- തീര്‍ച്ചയായും.എന്നാല്‍ പരിസ്ഥിതിയെക്കുറിച്ചുളള അവബോധം ആദ്യമുണ്ടാവേണ്ടത് വ്യാവസായിക തൊഴിലാളികള്‍ക്കാണെന്ന് എനിക്കു തോന്നി. ഞങ്ങള്‍ ഞങ്ങളുടെ ട്രേഡ് യൂണിയനുകളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. അമിതമായ പ്രകൃതിചൂഷണത്തിനെതിരേ, പരിസര മലിനീകരണത്തിനെതിരേ… ആദ്യമൊക്കെ വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു, തൊഴിലാളികളുടെ ഭാഗത്തുനിന്ന്. ഗ്രീന്‍ മൂവ്‌മെന്റിലെ പ്രമുഖരെ ഈ സെമിനാറുകളില്‍ പങ്കെടുപ്പിച്ചു. ആണവവിരുദ്ധ റാലികളില്‍ ട്രേഡ് യൂണിയനുകളില്‍പ്പെട്ടവര്‍ പങ്കെടുത്തപ്പോള്‍ പല ഭാഗത്തുനിന്നും ആക്രമണങ്ങള്‍ ഉണ്ടായി. ഇന്ന് ഇന്ത്യയില്‍ പലരും ധരിച്ചുവെച്ചിരിക്കുന്നതുപോലെ പ്രകൃതിക്കു ചേര്‍ന്ന ഊര്‍ജം ഏറ്റവും ‘ഗ്രീന്‍ എനര്‍ജി’ ആണവോര്‍ജമാണെന്ന ധാരണയായിരുന്നു അവിടെ പരക്കെ. ക്രമേണ എതിര്‍പ്പുകള്‍ കുറഞ്ഞു. ഞാന്‍ പക്ഷേ പൂര്‍ണസമയ ഗ്രീന്‍ മൂവ്‌മെന്റ് പ്രവര്‍ത്തകനായില്ല. ട്രേഡ് യൂണിയനുകളും ഗ്രീന്‍ മൂവ്‌മെന്റും തമ്മിലുളള ഒരു കണ്ണിയാക്കി നില്‍ക്കാനായിരുന്നു എനിക്കു താല്‍പര്യം. നൂറു അക്കാദമിക്കുകള്‍ പരിസ്ഥിതിയെപ്പറ്റി അവബോധമുളളവരാവുന്നെങ്കില്‍ അതു നല്ലതുതന്നെ. എന്നാല്‍ അതിലും പ്രധാനം നൂറു ഫാക്ടറി തൊഴിലാളികള്‍ക്ക് ആ അവബോധം ഉണ്ടാവുകയാണ്.
ഗ്രീന്‍ മൂവ്‌മെന്റ് ഗ്രീന്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടിയായി മാറിയതെങ്ങനെ?
- ഗ്രീന്‍ മൂവ്‌മെന്റ് വളരെ വേഗം തന്നെ ശക്തമായ ഒരു ജനമുന്നേറ്റമായി മാറി. സീമെന്‍സ് പോലുളള വന്‍ കുത്തകകള്‍ കാടുവെട്ടിത്തെളിച്ച് ആറ്റോമിക് റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനെ ചെറുത്തുനില്‍പോടെ തടയാന്‍ കഴിഞ്ഞു. നിങ്ങളുടെ പെരിയാറിന്റെ ഇന്നത്തെ അവസ്ഥയായിരുന്നു ഞങ്ങളുടെ റൈന്‍ നദിക്ക്. എന്നാല്‍ ആ അവസ്ഥ മാറി. ഇന്ന് ആ നദിയില്‍ മത്സ്യങ്ങള്‍ വീണ്ടും വളരാന്‍ തുടങ്ങി. മുകള്‍പ്പരപ്പില്‍ നിന്നു താഴോട്ടു നോക്കിയാല്‍ അടിത്തട്ടു കാണാം. അത്ര അവിശ്വസനീയമായ മാറ്റങ്ങളാണ് ഗ്രീന്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പല മേഖലകളിലും സൃഷ്ടിച്ചത്. അപ്പോഴാണ് എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി ആയിക്കൂടാ എന്ന ചിന്ത വന്നത്. ഗ്രീന്‍ മൂവ്‌മെന്റില്‍ ഭൂരിപക്ഷവും കമ്യൂണിസ്റ്റുകളും ഇടതുപക്ഷ ചിന്താഗതിക്കാരുമായിരുന്നു. കാറല്‍ മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങളോട് പരിസ്ഥിതി സംരക്ഷണവും കൂടി കാലോചിതമായി ലയിപ്പിച്ചതായിരുന്നു ഗ്രീന്‍ മൂവ്‌മെന്റിന്റെ അടിസ്ഥാനാശയങ്ങള്‍. അതുകൊണ്ടുതന്നെ അധികാരം നിഷിദ്ധമായി തോന്നിയില്ല. അങ്ങനെയാണ് ഗ്രീന്‍ പാര്‍ട്ടിയുണ്ടായത്.
ഗ്രീന്‍ മൂവ്‌മെന്റിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഗ്രീന്‍ പാര്‍ട്ടിക്ക് സാധിച്ചോ?
- തങ്ങളുടെ ആശയങ്ങളില്‍ അടിയുറച്ചു നിന്ന് മുന്നോട്ടുപോകാന്‍ കഴിയുമെന്നായിരുന്നു അവരുടെ വിശ്വാസം. എന്നാല്‍ അതു സാധ്യമല്ലായെന്നു തെളിയിക്കപ്പെട്ടു. ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയാത്ത പലതും ചെയ്യാന്‍ കഴിയും. രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്വങ്ങള്‍ വേറെ, രാഷ്ട്രീയ മുന്നേറ്റത്തിന്റെ വേറെ. ക്രമേണ ഗ്രീന്‍ പാര്‍ട്ടി ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിയായി മാറി.
- ഉവ്വ്. സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് നാലുവര്‍ഷം അധികാരത്തിലുണ്ടായിരുന്നു. അതായിരുന്നു ഗ്രീന്‍ പാര്‍ട്ടിയുടെ അധഃപതനത്തിന്റെ നാളുകള്‍. അധികാരത്തിനുവേണ്ടി പല ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങി. ഗ്രീന്‍ മൂവ്‌മെന്റ് ഒരു യുദ്ധവിരുദ്ധ മുന്നേറ്റമായിരുന്നു. ഗ്രീന്‍പാര്‍ട്ടി ജനങ്ങളോട് വോട്ടുചോദിച്ചതും ഇതു പറഞ്ഞായിരുന്നു. എന്നാല്‍ അധികാരത്തില്‍ വന്നപ്പോള്‍ യുഗോസ്ലാവിയയിലേക്ക് ജര്‍മന്‍ സൈന്യത്തെ അയയ്ക്കാമെന്ന ചാന്‍സലര്‍ ഷ്രോഡറുടെ നിര്‍ദേശത്തിനെ പാര്‍ലമെന്റില്‍ അനുകൂലിച്ചു വോട്ടു ചെയ്തു ഗ്രീന്‍പാര്‍ട്ടി അംഗങ്ങള്‍. ഗ്രീന്‍ മൂവ്‌മെന്റിലുണ്ടായിരുന്ന ബഹുഭൂരിപക്ഷത്തെയും വല്ലാതെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു ആ ചുവടുമാറ്റം.
നിയോലിബറലിസം എത്രമാത്രം ശക്തമാണ് ജര്‍മനിയില്‍?
- സോഷ്യലിസ്റ്റ് ഡെമോക്രാറ്റായ ഷ്രോഡറാണ് അതിനു തുടക്കമിട്ടത്. ബ്രിട്ടനില്‍ ടോണിബ്ലെയറെപ്പോലെ. പുതിയ സോഷ്യലിസ്റ്റുകള്‍! വന്‍ മൂലധന നിക്ഷേപമുണ്ടായാല്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നു ഷ്രോഡര്‍ തെറ്റിദ്ധരിച്ചു. തൊഴിലില്ലായ്മ തുടച്ചുമാറ്റും എന്ന് ഷ്രോഡര്‍ വീമ്പിളിക്കി. തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കൂട്ടാനല്ല. ലാഭം കൂട്ടാനാണ് മൂലധനം എന്ന് ഇവര്‍ അറിയാതെ പോകുന്നത് എങ്ങനെയാണ്! ഒരു യന്ത്രം ഉണ്ടായിരുന്നിടത്ത് പത്ത് യന്ത്രങ്ങള്‍ സ്ഥാപിച്ചു തൊഴില്‍ വര്‍ധിപ്പിക്കുമെന്ന് രാഷ്ട്രീയക്കാരന്‍ കരുതും. എന്നാല്‍ പത്ത് യന്ത്രം ഉളളത് എങ്ങനെ ഒന്നാക്കി ചുരുക്കാം എന്നാണ് മുതലാളിത്തം നോക്കുന്നത്. ഇന്ത്യയിലും ധാരാളം പറഞ്ഞുകേള്‍ക്കാറുണ്ടല്ലോ, ഇത്ര ലക്ഷം ആള്‍ക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന്. രാഷ്ട്രീയക്കാരന് ഒരിക്കലും തൊഴില്‍ ഉണ്ടാക്കാനാവില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയാണ് തൊഴില്‍ വര്‍ധിപ്പിക്കുന്നതും ഇല്ലാതാക്കുന്നതും.
നിയോ ലിബറലിസം സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചത്? ദാരിദ്ര്യമുണ്ടോ? പ്രത്യക്ഷമായ ദാരിദ്ര്യം?
- ദാരിദ്ര്യമുണ്ട്. അത് പെരുകിക്കൊണ്ടിരിക്കുകയാണ്. കാണാവുന്ന ദാരിദ്ര്യവുമുണ്ട്. നോക്കാന്‍ മെനക്കെട്ടാല്‍. ജര്‍മനിയിലെ വന്‍ നഗരങ്ങളിലെല്ലാം ‘വായ്പാ ഉപദേശക’രുണ്ട്. വായ്പയെടുത്ത് തിരിച്ചടയ്ക്കല്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് ഇനി എന്തു ചെയ്യണമെന്ന ഉപദേശം നല്‍കുന്നവര്‍. മ്യൂണിക് നഗരത്തില്‍ മാത്രം ഒരു ലക്ഷത്തിലേറെ ആള്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഉപദേശകരെ കാണാനുളള വെയിറ്റിംഗ് ലിസ്റ്റിലാണ്. അത്രയേറെ ആളുകളാണ് കടക്കെണിയില്‍ കുടുങ്ങിയിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും കുറച്ചുകാലം മുന്‍പുവരെയും സാമാന്യം ഭേദപ്പെട്ട വരുമാനമുണ്ടായിരുന്നവരാണ്. അപ്പോള്‍ വായ്പയെടുക്കുകയായി- വീടുവാങ്ങാന്‍, വലിയ കാറുവാങ്ങാന്‍… ഒരു ദിവസം പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നു. വായ്പ കുടിശികയാവുന്നു. ഉപഭോഗസംസ്കാരത്തിന്റെ ബലിയാടുകള്‍.
- എന്റെ അഭിപ്രായത്തില്‍ ഏറ്റവും കലുഷിതമായ ദാരിദ്ര്യം സാമൂഹികദാരിദ്ര്യമാണ്. പരസ്പര ബന്ധങ്ങള്‍ ഇല്ലാതാവാന്നു. പരസ്പരം സംവദിക്കാനുളള കഴിവുപോലും നഷ്ടപ്പെടുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് യൂറോപ്പില്‍ കാലാവസ്ഥയില്‍ വന്‍ വ്യതിയാനമുണ്ടായി. മുന്‍പൊരിക്കലും അനുഭവപ്പെടാത്ത കഠിനമായ ചൂട്. ജര്‍മനിയിലും ഫ്രാന്‍സിന്റെ ചില ഭാഗങ്ങളിലും ഇറ്റലിയിലും ആളുകള്‍ മരിച്ചു. ഒരാഴ്ചകൊണ്ട് ഇറ്റലിയില്‍ 2000 വൃദ്ധജനങ്ങള്‍ തങ്ങളുടെ ഫ്‌ളാറ്റുകളില്‍ മരിച്ചുകിടന്നു. ആരും അറിഞ്ഞില്ല. ജര്‍മനിയില്‍ ഇതു നിത്യസംഭവമാണ്. പത്രങ്ങളില്‍ കാണാം. അടുത്ത ഫ്‌ളാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുമ്പോള്‍ ജീര്‍ണിച്ച ശവശരീരം കണ്ടെടുത്തുവെന്ന്. ആധുനിക ജീവിതശൈലിയുടെ നേരിട്ടുളള ആഘാതമാണ് ഈ ഒറ്റപ്പെടല്‍.
ഇന്ത്യയിലും കേരളത്തിലും കടക്കെണിയും ഉപഭോഗ സംസ്കാരവും സാമൂഹികമായ ഒറ്റപ്പെടലും വര്‍ധിച്ചുവരികയാണെല്ലോ?
- ശരിയാണ്. നിയോ ലിബറലിസത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നതിന്റെ സൂചനകളാണ് ഇത്. ശ്രദ്ധിച്ചിട്ടില്ലേ, അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയെ പുകഴ്ത്തുന്നത്? ഈ നൂറ്റാണ്ടില്‍ വന്‍ ശക്തിയാവാന്‍ പോകുന്നു എന്നു മറ്റും. അത് ഒരു തന്ത്രമാണ്. തങ്ങളുടെ വിപണി വികസിപ്പിക്കാനും കൂടുതല്‍ കൂടുതല്‍ മേഖലകളിലേക്ക് കുത്തക മൂലധനം നിറയ്ക്കാനും, ഭക്ഷ്യസുരക്ഷ, കുടിവെളളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കു നല്‍കേണ്ട മുന്‍ഗണനാ ക്രമത്തെ അട്ടിമറിക്കാനുളള ഗൂഢശ്രമമാണ്. സമ്പന്നന്റെ തീന്‍മേശ നിറഞ്ഞുകവിഞ്ഞാല്‍ അതില്‍നിന്നു കുറച്ചൊക്കെ താഴേക്കു ചിതറും. അതുമതി പാവങ്ങള്‍ക്കു വിശപ്പടക്കാന്‍ എന്ന തിയറി.
താങ്കളുടെ ഡോക്യുമെന്ററി അവസാനിക്കുന്നത് മാരാരിക്കുളം മോഡല്‍ വികസനപ്രക്രിയയെ പ്രകീര്‍ത്തിച്ചു കൊണ്ടാണല്ലോ. കുടുംബശ്രീ പ്രസ്ഥാനം താങ്കളെ ആകര്‍ഷിച്ചതായി തോന്നുന്നു?
- ആഗോളീകരണം ചെറുത്തുനില്‍ക്കാന്‍ പ്രാദേശിക മുന്നേറ്റങ്ങളാണ് ഏറ്റവും ഫലപ്രദം എന്നു ഞാന്‍ കരുതുന്നു. ജര്‍മനിയില്‍ ഇതുപോലുളള ഒരു മുന്നേറ്റം സാധ്യമാണോ എന്നു ഞങ്ങളുടെ ചില സംഘടനകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
കുടുംബശ്രീ പ്രസ്ഥാനം അടിസ്ഥാനവര്‍ഗത്തെ അരാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ആരോപണമുണ്ടല്ലോ?
- സ്വയംസഹായ സംഘങ്ങളുടെ കാര്യത്തില്‍ ഇതു സംഭവിക്കുന്നുണ്ടാവാം. ലോകബാങ്ക് മൂന്നാം ലോകരാജ്യങ്ങളില്‍ നടപ്പില്‍ വരുത്തുന്ന മൈക്രോ ക്രെഡിറ്റിന്റെ ഒരു വകഭേദമാണ് സ്വയംസഹായക സംഘങ്ങള്‍. വന്‍ മൂലധനം കൈമാറി കൈമാറി അവസാനം പാവപ്പെട്ട സ്ത്രീകളില്‍ എത്തുന്നു. വിദേശ മൂലധനത്തിന് യാതൊരു റിസ്കുമില്ല. ഇവിടെ ചൂഷണമുണ്ട്. കുടുംബശ്രീ അങ്ങനെയല്ല. വ്യക്തമായ പദ്ധതികളോടെയാണ് അവ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയമായ കാഴ്ചപ്പാടുമുണ്ട്. കക്ഷിരാഷ്ട്രീയമല്ല. അതുകൊണ്ടുതന്നെ ഗുണപരമായ വ്യത്യാസമുണ്ട്.
സ്ത്രീശാക്തീകരണമെന്നു പറയുമ്പോള്‍ തന്നെ സ്ത്രീകളുടെമേല്‍ അമിതഭാരവും വരുന്നില്ലേ? സ്ത്രീകളോടുളള വിവേചനത്തിന്റെ ഉദാഹരണങ്ങളുമില്ലേ? മുനിസിപ്പാലിറ്റികളില്‍ ചവറുനീക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മുന്‍പ് പുരുഷന്മാര്‍ക്കു കൊടുത്തിരുന്നതിന്റെ പകുതി കൂലിയല്ലേ നല്‍കുന്നുളളൂ?
- ഏതു പരീക്ഷണങ്ങള്‍ക്കും പാളിച്ചകളുണ്ടാവും. അവ ഇല്ലാതാക്കുക രാഷ്ട്രീയ നേതൃത്വത്തിന്റെ കടമയാണ്.
കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്കും റിച്ചാര്‍ഡ് ഫ്രാങ്കിയും ചേര്‍ന്ന് എഴുതിയ ‘ലോക്കൽ ഡമോക്രസി ആൻഡ് ഡവലപ്‌മെന്റ്’ എന്ന പുസ്തകം താങ്കള്‍ ജര്‍മന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണല്ലോ? ജനകീയാസൂത്രണത്തെപ്പറ്റിയുളള അഭിപ്രായമെന്താണ്?
- വിപ്ലവകരമായ ഒരു മുന്നേറ്റമാണത്. മാര്‍ക്‌സിസവും കേരളീയ യാഥാര്‍ത്ഥ്യങ്ങളും സമന്വയിപ്പിക്കുന്ന ഇ.എം.എസിനെക്കുറിച്ച് ഞാന്‍ പറഞ്ഞില്ലേ. അതിന്റെ ദൃഷ്ടാന്തമാണ്. ശരിയായ രീതിയില്‍ നടപ്പില്‍ വരുത്തിയാല്‍ അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം പ്രായോഗികമാക്കാനുളള ഒരു ഉത്തമ ഉപാധി.
കേരളത്തിലെ അനേകം ഗ്രാമങ്ങള്‍ താങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്നു പറഞ്ഞല്ലോ. ഗ്രാമീണഭംഗി ആസ്വദിക്കുകയായിരുന്നോ ലക്ഷ്യം?
- അതു മാത്രമായിരുന്നില്ല. കഥകളിയായിരുന്നു മുഖ്യഘടകം. 98ല്‍ കേരളത്തില്‍ വന്നപ്പോള്‍ തന്നെ കലാമണ്ഡലത്തില്‍ പോയിരുന്നു. മുദ്രകള്‍ പഠിച്ചു. ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളില്‍ കഥകളിയുളളപ്പോള്‍ ഞാന്‍ തപ്പിപ്പിടിച്ച് അവിടെയെത്തും. കഥകളി സവിശേഷമായ ഒരു ഊര്‍ജം പ്രസരിപ്പിക്കുന്നുവെന്നാണ് എനിക്കു തോന്നിയിട്ടുളളത്. നടന്റെ അംഗവിക്ഷേപങ്ങളില്‍ നിന്നും കണ്ണുകളില്‍ നിന്നും ആ ഊര്‍ജം പ്രവഹിക്കുന്നു. അതില്‍ തന്നെ ബദ്ധശ്രദ്ധനായിരിക്കുന്ന കാണിയിലേക്ക്. അങ്ങനെയല്ലെങ്കില്‍ പിന്നെ രാത്രി മുഴുവന്‍ കുത്തിയിരുന്ന് കളി കണ്ടിട്ടും രാവിലെ ആറുമണിക്ക് ഉണര്‍വോടെ ഇരിക്കാന്‍ എനിക്കെങ്ങനെ കഴിയുന്നു?
താങ്കള്‍ പ്ലാച്ചിമടയില്‍ പോയിരുന്നോ? കൊക്കകോള വിരുദ്ധ സമരത്തെയും കൊക്കകോള നിരോധനത്തെയും എങ്ങനെ കാണുന്നു?
- കഴിഞ്ഞ വര്‍ഷത്തെ വരവിന് ഞാന്‍ പ്ലാച്ചിമടയില്‍ പോയിരുന്നു. കോര്‍പറേറ്റ് ചൂഷണത്തിനെതിരേയുളള യുദ്ധത്തിലെ ഏറ്റവും നിര്‍ണായകമായ ഒന്നായാണ് പ്ലാച്ചിമടസമരത്തെ ഞാന്‍ കാണുന്നത്. ഇവിടെ കോളാനിരോധനം വന്നപ്പോള്‍ ഞാന്‍ ജര്‍മനിയിലായിരുന്നു. യൂറോപ്പില്‍ എമ്പാടും വന്‍ തലക്കെട്ടുകളായിരുന്നു. ‘കമ്യൂണിസ്റ്റ് കേരളാ ബാന്‍സ് കൊക്കകോള’. പലരിലും ഇതു വലിയ അത്ഭുതമുളവാക്കി. ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് അല്ലെങ്കിലും ആഗോളമായി അറിയപ്പെടുന്ന കോളാഭീമന്‍ കോര്‍പറേറ്റുകളുടെ ഒരു പ്രതീകമാണ്. അങ്ങനെയുളള ഒരു കമ്പനിയെ നിരോധിക്കാനുളള ധൈര്യമോ? മറ്റൊരു പ്രതികരണവുമുണ്ടായി. വെളളത്തെക്കാള്‍ കൂടുതല്‍ കുടിക്കുന്നത് കോളയാണ് പല നാടുകളിലും. അവര്‍ക്കു മനസിലാവുന്നതേയില്ല അതിന്റെ നിരോധനം! എന്നാല്‍ കോള നിരോധിച്ചതുകൊണ്ടുമാത്രം ഒന്നും ആയില്ല എന്നാണ് എന്റെ അഭിപ്രായം. അതു കോടതിയില്‍ നിലനിന്നുമില്ലല്ലോ. അടിസ്ഥാനപരമായ പ്രശ്‌നങ്ങളെയാണ് നേരിടേണ്ടത്.
ഇനിയും കേരളത്തില്‍ വരുമല്ലോ, എന്ന് പ്രത്യേകം ചോദിക്കേണ്ടല്ലോ?
- തീര്‍ച്ചയായും വരും. ഞാന്‍ കേരളത്തെ ഒരു പുസ്തകം വായിക്കുന്നതുപോലെ വായിക്കാന്‍ ശ്രമിക്കുകയാണ്. ഒരിക്കലും വിരസത അനുഭവപ്പെടുമെന്നു തോന്നുന്നില്ല. കേരളത്തില്‍ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല പ്രമുഖരും അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നവരും. അടുത്തയാഴ്ച ‘കനവി’ലേക്കാണ് യാത്ര. ബേബി എന്റെ സുഹൃത്താണ്.