Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 19"
(Created page with "{{GRG/george}} {{GRG/poembox |num=19 |<poem> ഉറക്കത്തിന്റെ വെയിലില്‍നിന്ന് ഞാനുണര്‍ന്നത് ഉ...") |
|||
Line 1: | Line 1: | ||
+ | =സ്വകാര്യക്കുറിപ്പുകൾ= | ||
+ | __NOTITLE__ | ||
{{GRG/george}} | {{GRG/george}} | ||
{{GRG/poembox | {{GRG/poembox |
Revision as of 09:00, 12 August 2014
സ്വകാര്യക്കുറിപ്പുകൾ
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന്‍ (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍) |
ഉറക്കത്തിന്റെ വെയിലില്‍നിന്ന് ഞാനുണര്‍ന്നത്
ഉറുമ്പുകളുടെ ഒറ്റച്ചിറകോടെയാണ്
വെയിലിന്റെ മഞ്ഞ ഇലകളില്‍ ചിറകുകള്‍ നഷ്ടപ്പെട്ട ഉറുമ്പുകള്‍
മാംസത്തിന്റെ അറിവുകളില്‍ തലതല്ലിയാര്‍ക്കുമ്പോള്‍
കുരിശില്ലാത്ത കുന്നും ശരീരമില്ലാത്ത കുടീരവും മാത്രം
രോമങ്ങളുടെ ദൈവവും ആകാശവും പിന്നിട്ട ഉറുമ്പുകള്‍
ദുരൂഹതകളൊക്കെയും അസ്തമിച്ച ഈ മാംസത്തില്‍
ഇനിയുമേതു രഹസ്യമാണ് തേടുന്നതെന്നെനിക്കറിയില്ല
വാതിലുകളൊക്കെയും ഉറുമ്പുകള്‍ക്കുള്ളിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു
മണ്ണുനിറഞ്ഞോരസ്ഥി ഇരുട്ടു നിറഞ്ഞോരു കാല്‍നഖം
എന്റെ ഒറ്റച്ചിറകുകൊണ്ടെനിക്ക് പറക്കാനാവില്ല
ചിറകിനുള്ളിലാണാകാശമൊക്കെയും
പാറകള്‍ക്കുള്ളിലൂടെ ഈ ചിറകെന്നെയും കൊണ്ടുപോകുന്നു
എന്റെ ശരീരം ഉരിഞ്ഞുമാറുന്നു: ഒരു മല്‍സ്യം ഒരു പാമ്പ്
ഒരു മരം ഒരു തെരുവ് ഒരു കടല്‍ ഒരു സന്ധ്യ ...
മേഘങ്ങളില്ലാത്ത നിശ്ശബ്ദത.