സ്വകാര്യക്കുറിപ്പുകൾ 12
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന്‍ (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍) |
കണ്ണുകള്‍ ചിറകുകളാകുന്നതിനും
ചിറകുകള്‍ കണ്ണുകളാകുന്നതിനുമിടയില്‍
ചുവന്ന മഴയ്ക്കും പച്ചമഴയ്ക്കുമിടയില്‍
മൗനത്തിനും വാക്കുകള്‍ക്കുമിടയില്‍
ഉറങ്ങാനും ഉണരാനുമാവാതെ, തിരിഞ്ഞുമറിഞ്ഞു
രുകിയൊലിച്ചു വട്ടംചുറ്റുന്ന ഒരനന്തതയുണ്ട്.
കണ്ണുകളില്‍ ആണികളുമായ്
ഒരു കന്യക പടവുകള്‍ കയറുന്നു
മുലകളില്‍ മുള്‍മുടിയുമായ്
ഒരു കന്യക പടവുകള്‍ കയറുന്നു
അടിവയറ്റില്‍ കുരിശുമായ്
ഒരു കന്യക പടവുകള്‍ കയറുന്നു.
പടവുകളില്‍ വച്ചവളൊരു പിടി മണ്ണായ്
ആ മണ്ണില്‍ വേരുകളാഴ്ത്തി
ആ അനന്തത ഇലകള്‍ വിടര്‍ത്തി
ആ ഇലകള്‍ എന്റെ കൈകള്‍
കൈകളില്‍നിന്ന് രക്തം
നിശ്ശബ്ദതയിലേയ്ക്ക് ഇറ്റു വീഴുന്നു.