സ്വകാര്യക്കുറിപ്പുകൾ 13
| ജോർജ് | |
|---|---|
![]() | |
| ജനനം |
ഒക്ടോബർ 10, 1953 തിരുവനന്തപുരം |
| തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
| ഭാഷ | മലയാളം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| പൗരത്വം | ഭാരതീയന്‍ |
| വിദ്യാഭ്യാസം | ബി.എസ്.സി |
| യൂണി/കോളേജ് | യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം |
| വിഷയം | സുവോളജി |
| പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
| ജീവിതപങ്കാളി | ഷീല |
| മക്കള്‍ | ഹരിത |
| ബന്ധുക്കള്‍ |
രാജപ്പന്‍ (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍) |
മലമുടിയിലേയ്ക്ക് കയറവേ കാല്പാടുകളൊഴികെ
മറ്റെല്ലാം മേഘങ്ങള്‍ തിന്നുതീര്‍ത്തിരുന്നു
എങ്കിലും ഇടക്കിടയ്ക്ക് ക്രൂശിതന്റെ നിലവിളി
മഴയായ് ശിരസ്സിലിറ്റിക്കുവാന്‍ അവ മറന്നില്ല.
പിന്നെ മലഞ്ചെരുവുകളില്‍ പച്ചപുല്‍പ്പരപ്പായ്
മരണം പടര്‍ന്നുകിടന്നു
തത്വചിന്താപരമായ പ്രശ്നങ്ങളൊന്നുമില്ലാതെ
പശുക്കള്‍ അവിടെ പുല്ലുമേഞ്ഞു നടന്നു.
ഒടുവില്‍ ഗുഹ കണ്ടെത്താനാവാതെ ഞങ്ങള്‍ മടങ്ങി
മലമുടിയില്‍നിന്ന് താഴ്വരയിലേയ്ക്ക് ഒഴിച്ച മൂത്രത്തിലേയ്ക്ക്.
