സ്വകാര്യക്കുറിപ്പുകൾ 23
സ്വകാര്യക്കുറിപ്പുകൾ
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന് (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്) |
ചിലപ്പോഴൊക്കെ രാത്രി ഒരു കൂമനായ് മാറും
എന്റെ ശബ്ദങ്ങളൊക്കെ ഊറ്റിക്കുടിച്ച്
എന്നെ നിശ്ശബ്ദനാക്കും
എന്റെ ശബ്ദങ്ങളുറഞ്ഞ ആ കണ്ണുകളില്‍
നിശ്ശബ്ദമായ കടലിനും
നിശ്ശബ്ദമായ കാറ്റിനുമിടയില്‍
നഗ്നനായ് ഞാനലയും
ശബ്ദമൊഴിഞ്ഞ കാല്പാടുകളിലൂടെ
മുറിവുകളുടെ ചുവന്ന മത്സ്യങ്ങള്‍
ആ കണ്ണൂകളില്‍ മുങ്ങുമ്പോഴാണ്
നേരം പുലരുക