close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 23


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 71)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

ചിലപ്പോഴൊക്കെ രാത്രി ഒരു കൂമനായ് മാറും
എന്റെ ശബ്ദങ്ങളൊക്കെ ഊറ്റിക്കുടിച്ച്
എന്നെ നിശ്ശബ്ദനാക്കും
എന്റെ ശബ്ദങ്ങളുറഞ്ഞ ആ കണ്ണുകളില്‍
നിശ്ശബ്ദമായ കടലിനും
നിശ്ശബ്ദമായ കാറ്റിനുമിടയില്‍
നഗ്നനായ് ഞാനലയും

ശബ്ദമൊഴിഞ്ഞ കാല്‍പാടുകളിലൂടെ
മുറിവുകളുടെ ചുവന്ന മത്സ്യങ്ങള്‍
ആ കണ്ണൂകളില്‍ മുങ്ങുമ്പോഴാണ്
നേരം പുലരുക