സ്വകാര്യക്കുറിപ്പുകൾ 32
സ്വകാര്യക്കുറിപ്പുകൾ
| ജോർജ് | |
|---|---|
![]() | |
| ജനനം |
ഒക്ടോബർ 10, 1953 തിരുവനന്തപുരം |
| തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
| ഭാഷ | മലയാളം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| പൗരത്വം | ഭാരതീയന്‍ |
| വിദ്യാഭ്യാസം | ബി.എസ്.സി |
| യൂണി/കോളേജ് | യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം |
| വിഷയം | സുവോളജി |
| പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
| ജീവിതപങ്കാളി | ഷീല |
| മക്കള്‍ | ഹരിത |
| ബന്ധുക്കള്‍ |
രാജപ്പന്‍ (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍) |
കടല്‍ത്തിരകളുടെ ശാന്തിയോടെ
പൊട്ടിച്ചിതറുന്ന എണ്ണമറ്റ കണ്ണുകളുമായ്
കാറ്റിന്റെയും തീയുടെയും കാലുകളില്‍
കൊഴിയുന്ന പ്രപഞ്ചങ്ങളിലൊക്കെ അലഞ്ഞ്
നമ്മളെത്തിയത് ഈ പാറകള്‍ക്കുള്ളിലെ
രക്തവും പച്ചിലപ്പടര്‍പ്പുകളും പൂക്കളും
നിറഞ്ഞ ആകാശത്തിലാണ്
രക്തത്തില്‍നിന്ന് വഴികളൊഴുകി മറയുന്നു
ഇലകളില്‍ നിന്ന് മണി മുഴങ്ങുന്നു
പൂക്കള്‍ ഉമ്മവെച്ച് വിടപറയുന്നു
വഴികള്‍ക്കും മണിമുഴക്കങ്ങള്‍ക്കുമിടയില്‍
പൂക്കള്‍ മൂടിയ ഒരു ശരീരം നഗ്നമാവുന്നു
നഗ്നതയുടെ മുറിവുകളില്‍നിന്ന് വേരുകളും
വേരുകളുടെ നിശ്ശബ്ദതയില്‍ ചുവക്കുന്ന മണ്ണും
മണ്ണില്‍ വിടരുന്ന നിന്റെ ചുണ്ടുകളും മഴയും
ഈ നിമിഷം: അഴിവില്ലാത്ത നമ്മുടെ ശരീരം
