സ്വകാര്യക്കുറിപ്പുകൾ 37
സ്വകാര്യക്കുറിപ്പുകൾ
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന് (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്) |
ഇന്നലെ രാത്രി, കൈരേഖകളിലൂടെ അലയുന്ന
നക്ഷത്രങ്ങളെ നോക്കിയിരിക്കെ
കൈകള്‍ നീലയായ്
പിന്നെ നക്ഷത്രങ്ങള്‍ നിശ്ചലമായ്, മുറിവുകളായ്
മുറിവുകളിലൂടെ ചെന്നായ്ക്കള്‍ പുറത്തുവന്നു
അവരെന്നെ തിന്നു തീര്‍ത്തു.
പുലര്‍ച്ചയ്ക്ക് ഉണര്‍ന്നപ്പോള്‍,
എനിക്കു ചുറ്റും
ചെന്നായ്ക്കളുടെ അസ്ഥികള്‍ ചിതറിക്കിടക്കുന്നു.