close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 43


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 71)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

പച്ചയാകാശത്തിനു താഴെ ഒരു മലഞ്ചെരുവില്‍
ആടുകള്‍ക്കൊപ്പം ഞാനുമുറങ്ങുകയായിരുന്നു
ഉറക്കത്തിന്റെ വാരിയെല്ലുകള്‍ വകഞ്ഞുമാറ്റി
രക്തത്തില്‍ കുതിര്‍ന്ന കൈകള്‍ നിറയെ
വാക്കുകളുമായ് മാലാഖമാര്‍ വന്നു

നിനക്കു ശാന്തി
നിനക്കു ശാന്തി

ഉണര്‍‌ന്നപ്പോള്‍ ആടുകളുടെ മുറിച്ചുമാറ്റപ്പെട്ട തലകള്‍ മാത്രം
ഓടക്കുഴല്‍ മുങ്ങിപ്പോയ രക്തം മാത്രം