സ്വകാര്യക്കുറിപ്പുകൾ 46
സ്വകാര്യക്കുറിപ്പുകൾ
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന്‍ (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍) |
നിശ്ചലമായ കണ്ണുകളില്‍നിന്ന്
പച്ചനിലാവു വാര്‍ന്നുവീഴുന്നു
ഒരു മഴത്തുള്ളിയുടെ ജനാലയിലത്
വിളക്കുകൊളുത്തുന്നു
ഉള്ളിലാരോ നഗ്നനായ് ഉറങ്ങുന്നു
ഒരു തളിരിലയുടെ
അടഞ്ഞവാതിലിലത് മുട്ടിവിളിക്കുന്നു
ഉള്ളില്‍
നിലയ്ക്കാത്ത കാലൊച്ചകള്‍ മാത്രം കേള്‍ക്കുന്നു.