അയനങ്ങൾ
അയനങ്ങൾ | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | അയനങ്ങൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 87 |
എഴുപതുകളുടെ തുടക്കം. ബോംബെ നഗരത്തിൽ ഏറ്റവും കൂടുതൽ നടീനടന്മാരും സിനിമയുമായി ബന്ധപ്പെട്ടവരും താമസിക്കുന്ന ജുഹു വില്ലേ പാർളെ സ്‌കീം. രാവിലെ വെറുതെ നിരത്തുകളിലൂടെ നടക്കാനിറങ്ങിയാൽ കാണുക റിഫ്‌ളക്ടേഴ്‌സ് പിടിച്ച് നിൽക്കുന്ന ലൈറ്റ് ബോയ്‌സ് ആണ്. നടീ നടന്മാർ, കാമറ, ജനറേറ്റർ വാൻ, ഗാർഡൻ കുടക്കീഴിലിരിക്കുന്ന ഡയറക്ടർ... തെരുവിൽ വച്ച് കാണുമ്പോൾ അന്യോന്യം ഉപചാരവാക്കായി പറയുന്നത് ‘എവിടെയാണ് ഇന്ന് ഷൂട്ടിങ്ങ്’ എന്നാണ്. സാങ്കേതികവിദ്യ കലാപരതയെ വല്ലാതെ ആക്രമിക്കാൻ തുടങ്ങിയിട്ടില്ലാത്ത കാലം. നന്മയുടെ അംശങ്ങൾ അപ്പോഴും വിട്ടു പോകാത്ത ആ അന്തരീക്ഷത്തിലാണ് ഞാൻ നോവലിലെ കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നത്. അവരുടെ ഓർമ്മയ്ക്കായി ഞാൻ ഈ നോവൽ സമർപ്പിക്കുന്നു.
(പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിനോട് കടപ്പാട്.)