അയനങ്ങൾ
അയനങ്ങൾ | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | അയനങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 44 |
എഴുപതുകളുടെ തുടക്കം. ബോംബെ നഗരത്തില്‍ ഏറ്റവും കൂടുതല്‍ നടീനടന്മാരും സിനിമയുമായി ബന്ധപ്പെട്ടവരും താമസിക്കുന്ന ജുഹു വില്ലേ പാര്‍ളെ സ്‌കീം. രാവിലെ വെറുതെ നിരത്തുകളിലൂടെ നടക്കാനിറങ്ങിയാല്‍ കാണുക റിഫ്‌ളക്ടേഴ്‌സ് പിടിച്ച് നില്‍ക്കുന്ന ലൈറ്റ് ബോയ്‌സ് ആണ്. നടീ നടന്മാര്‍, കാമറ, ജനറേറ്റര്‍ വാന്‍, ഗാര്‍ഡന്‍ കുടക്കീഴിലിരിക്കുന്ന ഡയറക്ടര്‍... തെരുവില്‍ വച്ച് കാണുമ്പോള്‍ അന്യോന്യം ഉപചാരവാക്കായി പറയുന്നത് ‘എവിടെയാണ് ഇന്ന് ഷൂട്ടിങ്ങ്’ എന്നാണ്. സാങ്കേതികവിദ്യ കലാപരതയെ വല്ലാതെ ആക്രമിക്കാന്‍ തുടങ്ങിയിട്ടില്ലാത്ത കാലം. നന്മയുടെ അംശങ്ങള്‍ അപ്പോഴും വിട്ടു പോകാത്ത ആ അന്തരീക്ഷത്തിലാണ് ഞാന്‍ നോവലിലെ കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നത്. അവരുടെ ഓര്‍മ്മയ്ക്കായി ഞാന്‍ ഈ നോവല്‍ സമര്‍പ്പിക്കുന്നു.
(പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിനോട് കടപ്പാട്.)