ഇ ഹരികുമാർ
ഇ ഹരികുമാര്‍ | |
---|---|
ജനനം | ജൂലൈ 13, 1943 |
തൊഴില്‍ | നോവലിസ്റ്റ്, ചെറുകഥാകൃത്ത് |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
വിദ്യാഭ്യാസം | ബി.എ. |
പ്രധാനകൃതികള്‍ |
ദിനോസാറിന്റെ കുട്ടി ശ്രീപാർവതിയുടെ പാദം പച്ചപ്പയ്യിനെപ്പിടിക്കാൻ തടാകതീരത്ത് കൊച്ചമ്പ്രാട്ടി ഒരു കുടുംബപുരാണം കാനഡയിൽ നിന്നൊരു രാജകുമാരി |
പുരസ്കാരങ്ങള്‍ |
സാഹിത്യ അക്കാദമി അവാര്‍ഡ് പത്മരാജൻ പുരസ്ക്കാരം നാലപ്പാടൻ പുരസ്ക്കാരം കഥാപീഠം പുരസ്ക്കാരം ചലച്ചിത്ര അക്കാദമി |
ജീവിതപങ്കാളി | ലളിത |
മക്കള്‍ | അജയ് |
1943 ജൂലൈ 13-ന് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ച് ബി.എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണ് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ട് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പത് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Contents
പുരസ്കാരങ്ങൾ
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി ’ എന്ന കഥാസമാഹാരത്തിന്.
- 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ ’ എന്ന കഥയ്ക്ക്.
- 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി ’ എന്ന കഥാസമാഹാരത്തിന്.
- 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീട് ’ എന്ന കഥാസമാഹാരത്തിന്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം ’ എന്ന കഥയ്ക്ക്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തക പ്രസിദ്ധീകരണം എന്നിവയില്‍ ഏർപ്പെട്ടിട്ടുണ്ട്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.
കൃതികൾ
ചെറുകഥാസമാഹാരങ്ങൾ
|
നോവലുകള്‍
നോവലെറ്റ്
ഏകാങ്കം
ഓർമ്മകൾ, അനുഭവക്കുറിപ്പുകൾ
സമ്പര്‍ക്കവിവരങ്ങൾ
- വിലാസം
- 5-ബി, അവന്യു ക്രെസ്റ്റ് അപാർട്മെന്റ്സ്, അവന്യു റോഡ്, മുണ്ടുപാലം, കുരിയച്ചിറ (പി.ഒ.), തൃശ്ശൂർ 680006
- ഫോൺ
- 091 0487 225 1779
- ഇ-മെയിൽ
- e.harikumar.novelist@gmail.com
- വെബ്
- http://www.e-harikumar.com