ആസക്തിയുടെ അഗ്നിനാളങ്ങൾ 20
ആസക്തിയുടെ അഗ്നിനാളങ്ങൾ 20 | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | ആസക്തിയുടെ അഗ്നിനാളങ്ങൾ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 41 |
ആളിക്കത്തുന്ന ഹോമകുണ്ഡത്തിനുമപ്പുറത്ത് മലനിരകൾ ഇരുട്ടിലാണ്ടു. എന്തുകൊണ്ടോ ആനന്ദഗുരു വേലപ്പസ്വാമികളുടെ ദാരുണമായ പ്രവചനങ്ങൾ ഓർത്തു. ഗുരു ക്ഷീണിച്ചിരുന്നു. ഹോമകുണ്ഡത്തിലേക്കു നോക്കാൻ അദ്ദേഹം ഭയപ്പെട്ടു. ഉയർന്നുപൊങ്ങുന്ന തീജ്വാലകൾ എന്തോ പറയാൻ വെമ്പുന്നപോലെ.
ഒരു നടുക്കത്തിന്റെ തീക്ഷ്ണതയോടെ. അവിശ്വസനീയമായ തെളിമയോടെ തരംഗങ്ങളായി വെളിപാടുകൾ വന്നുതുടങ്ങി.
ജീവിതത്തിൽ രണ്ടാമതൊരു ദുരന്തത്തിന്റെ പീഡനം ഏറ്റുവാങ്ങാൻ തയ്യാറായി ഗുരു ഇരുന്നു.