close
Sayahna Sayahna
Search

Difference between revisions of "Thurump-03"


(Created page with "‌__NOTITLE____NOTOC__← പി.രാമൻ {{SFN/Thurump}}{{SFN/ThurumpBox}} ==എല്ലാം ഇട്ടെറിഞ്ഞു…== <poem> എല...")
 
(No difference)

Latest revision as of 16:56, 16 October 2014

‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52

എല്ലാം ഇട്ടെറിഞ്ഞു…

എല്ലാം ഇട്ടെറിഞ്ഞു പോകുമ്പോള്‍
പിന്‍മുററത്തെ കാന്താരിത്തൈകളില്‍
പൂക്കള്‍ തുടങ്ങിയിരുന്നു,

ഇപ്പോള്‍ കായ്ച്ചുപഴുത്ത്
തുടുത്തു പാളുകയാവും.

എരിഞ്ഞുനീറട്ടെ
അവിടം.

നാം തിരികെച്ചെല്ലും വരെ
അവിടത്തെ ഒരണുപാലും
അഴുകിപ്പോവില്ല എന്നതിന്
ഒരേയൊരുറപ്പായി.

(തൈകളുണങ്ങി മറഞ്ഞാലും)

എരിഞ്ഞുനീറട്ടെ
തൊണ്ടപോലെ
കണ്ണുപോലെ
അവിടം