close
Sayahna Sayahna
Search

Difference between revisions of "Thurump-27"


(Created page with "‌__NOTITLE____NOTOC__← പി.രാമൻ {{SFN/Thurump}}{{SFN/ThurumpBox}} ==അസത്യത്തിനോട്== <poem> സത്യമതിന്...")
 
(No difference)

Latest revision as of 17:47, 16 October 2014

‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


അസത്യത്തിനോട്

സത്യമതിന്നിടത്തില്ലായിരുന്നെങ്കില്‍
നീയാകുമായിരുന്നു സത്യം, ആകയാല്‍
സത്യത്തൊടേററമടുത്തു നില്ക്കുന്നു നീ

കള്ളം ചതി നുണയെന്നൊക്കെയാളുകള്‍
വല്ലതും ചൊല്ലട്ടെ, നീ പൊറുത്തേക്കുക.
ഒന്നവരോടു തിരിച്ചു ചോദിക്കുക
സത്യമതിന്നിടത്തില്ലായിരുന്നെങ്കില്‍
നീയാകുമായിരുന്നു സത്യം. എങ്കിലും
സത്യമതിന്നിടത്തിപ്പോഴുമുണ്ട് — അതു
കുററമായ്ത്തീരുന്നതെങ്ങനെ നിന്നുടെ?

സത്യത്തൊടൊട്ടിനില്ക്കുന്നോരു സാധ്യത
ഉള്ളം തെളിഞ്ഞു പ്രകാശിക്കുകയായി
എന്റെയീയര്‍ച്ചനാഗീതമുള്‍ക്കൊള്‍കയാല്‍.