close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 17


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 68)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

രക്തത്തിനും സ്വപ്നത്തിനുമിടയില്‍
ചിതറുന്ന കാലുകളോടെ നാം
നിശ്ചലമായലയുന്നു
അലങ്കാരങ്ങളുടെ ഉപ്പും പുഴുവും
നാം നുണയുന്നു
വിരലുകളില്‍ തെളിയുന്ന മുഖങ്ങള്‍
നാമുമ്മവയ്ക്കുന്നു.

മുഖങ്ങള്‍ മുഖങ്ങളിലുലഞ്ഞു തകരുമ്പോള്‍
ആണികളുടെ മൗനവും വിരഹവും
നമ്മെ ഉപേക്ഷിക്കുന്നു
കാറ്റിന്റെ തുണ്ടുകളടുക്കി
ഉണങ്ങിയ രക്തം മറയുന്നു
പിന്നെ ഉറുമ്പുകളുടെ പ്രപഞ്ചം
കണ്ണുകള്‍ നിറയുന്നു

കറുത്തു തിളങ്ങുന്ന തൂവലുകളുടെ ഒരു കുടീരം
നമ്മെ തേടി വരുന്നു.