സ്വകാര്യക്കുറിപ്പുകൾ 6
സ്വകാര്യക്കുറിപ്പുകൾ
| ജോർജ് | |
|---|---|
![]() | |
| ജനനം |
ഒക്ടോബർ 10, 1953 തിരുവനന്തപുരം |
| തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
| ഭാഷ | മലയാളം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| പൗരത്വം | ഭാരതീയന് |
| വിദ്യാഭ്യാസം | ബി.എസ്.സി |
| യൂണി/കോളേജ് | യൂണിവേര്സിറ്റി കോളെജ്, തിരുവനന്തപുരം |
| വിഷയം | സുവോളജി |
| പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
| ജീവിതപങ്കാളി | ഷീല |
| മക്കള്‍ | ഹരിത |
| ബന്ധുക്കള്‍ |
രാജപ്പന് (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്) |
മൂന്നാം ദിവസം ഈച്ചകള്‍ ഉയിര്ത്തെഴുന്നേല്ക്കുന്നു
ഭൂമിയിലെ ശവകുടീരങ്ങള്‍ തുറന്ന്
കാവല്ക്കാര് ബോധരഹിതരായി വീഴവേ
അവര്‍ പുറത്തുവരുന്നു
എണ്ണമറ്റ കുരിശുമരണങ്ങളുടെ ചിറകുകളുമായി
നമ്മുടെ ആഹാരത്തിലും തീട്ടത്തിലും
അവര്‍ പ്രത്യക്ഷരാവുന്നു
ആ വെളിപാടുകള്‍ നാം ഏറ്റുവാങ്ങുന്നു
നമ്മുടെ പൂക്കള്‍ നാം അര്‍പ്പിക്കുന്നു.
നാല്പതാം ദിവസം ഈച്ചകള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു
ആകാശങ്ങളിലെ ശവകുടീരങ്ങള്‍ തുറന്ന്
നമ്മള് ബോധരഹിതരായ് വീഴവേ
അവര്‍ മറഞ്ഞുപോകുന്നു
നഷ്ടപ്പെട്ട പൂക്കളുടെ മുറിവുകളുമായ്
നാം മാത്രം ശേഷിക്കുന്നു.
