സ്വകാര്യക്കുറിപ്പുകൾ 75
സ്വകാര്യക്കുറിപ്പുകൾ
| ജോർജ് | |
|---|---|
![]() | |
| ജനനം |
ഒക്ടോബർ 10, 1953 തിരുവനന്തപുരം |
| തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
| ഭാഷ | മലയാളം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| പൗരത്വം | ഭാരതീയന് |
| വിദ്യാഭ്യാസം | ബി.എസ്.സി |
| യൂണി/കോളേജ് | യൂണിവേര്സിറ്റി കോളെജ്, തിരുവനന്തപുരം |
| വിഷയം | സുവോളജി |
| പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
| ജീവിതപങ്കാളി | ഷീല |
| മക്കള്‍ | ഹരിത |
| ബന്ധുക്കള്‍ |
രാജപ്പന് (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്) |
പക്ഷികള്‍ മരിക്കുന്ന നേരം
ഞാനുണരുന്നു
പകലുകളൊഴിഞ്ഞ ഗ്ളാസ്സില്‍
നിന്റെ നഗ്ന ശരീരം പുകയുന്നു
നിന്നെ വെറുക്കുന്നവനെ
നീ ഉമ്മവെച്ചുണര്ത്തുന്നു
കത്തുന്ന ശരീരങ്ങളുമായ്
ഒഴുകിവരുന്ന നദി
കൈക്കുമ്പിളില്‍ നിറയുന്നു
കുടിച്ചുതീരുമ്പോള്‍
ഒരു പൂമരം.
