close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 86


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

ചിന്തകളില്‍ മാത്രമുണരുന്ന
താഴ്‌വര
എങ്കിലും, ദേശാടന പക്ഷികള്‍
വന്നണയുന്ന ഒരിടം.

പൂര്‍ണചന്ദ്രന് ഒരു കരിങ്കടല്‍
ശിഥില ചന്ദ്രന്‍മാര്‍ക്ക്
ഒരു ഹരിത സമുദ്രം

കുതിരകളുടെ ചാരം
കാറ്റെടുക്കുന്ന ഇവിടെ
പ്രതിബിംബങ്ങളെല്ലാം
അനാഥം.