ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ
ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ഓര്‍മ്മക്കുറിപ്പ്, ലേഖനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 128 |
ആമുഖം
പലപ്പോഴായി എഴുതിയിട്ടുള്ള ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളുമാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. അതുകൊണ്ട് പലയിടത്തും ആവർത്തനമെന്ന അനവധാനത സംഭവിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അച്ഛനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളിൽ. മാന്യരായ വായനക്കാർ അതു ക്ഷമിക്കുമല്ലൊ. അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എല്ലാം ക്രോഡീകരിച്ച് ഒരൊറ്റ ലേഖനമാക്കാനുള്ള ശ്രമവും അതിനിടെ നടന്നു. പക്ഷെ പല ഓർമ്മകളും ആ ലേഖനത്തിനു പുറത്തുതന്നെ കിടന്നു. അങ്ങിനെ കുറേ അപാകതകളുണ്ട് ഈ പുസ്തകത്തിന്. എന്റെ ജീവിതം തന്നെ നിറയെ അപാകതകൾ നിറഞ്ഞതിനാൽ ഇതെല്ലാം ക്ഷന്തവ്യമാണെന്ന അഭിപ്രായവുമില്ല. ക്ഷമിക്കുക.
മൂന്നു ഭാഗമായാണ് ഈ ലേഖനങ്ങൾ വിന്യസിച്ചിട്ടുള്ളത്. ഒന്നാം ഭാഗം അച്ഛനെക്കുറിച്ചുള്ള ഓർമ്മകളാണ്, രണ്ടാം ഭാഗം എന്റെ സാഹിത്യത്തെപ്പറ്റിയുള്ളതാണ്. മൂന്നാം ഭാഗത്ത് മറ്റു വിഷയങ്ങളെപ്പറ്റി കാലാകാലങ്ങളിലെഴുതിയ ലേഖനങ്ങളാണ്. കഴിയുന്നത്ര കാലാനുസാരിയായി ലേഖനങ്ങളടുക്കി വെയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. അതും മുഴുവൻ ശരിയായിട്ടുണ്ടെന്ന് കരുതുന്നില്ല. ഉള്ളടക്കത്തിൽ ഓരോ ലേഖനത്തിലേയ്ക്കും ലിങ്കുകൾ കൊടുത്തിട്ടുണ്ട്. അവ അമർത്തിയാൽ ആവശ്യമുള്ള ലേഖനത്തിലേയ്‌ക്കെത്തും.
അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ
എന്റെ സാഹിത്യം
മറ്റു ലേഖനങ്ങൾ
|
(പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിനോട് കടപ്പാട്.)