സ്വകാര്യക്കുറിപ്പുകൾ 81
സ്വകാര്യക്കുറിപ്പുകൾ
| ജോർജ് | |
|---|---|
![]() | |
| ജനനം |
ഒക്ടോബർ 10, 1953 തിരുവനന്തപുരം |
| തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
| ഭാഷ | മലയാളം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| പൗരത്വം | ഭാരതീയന്‍ |
| വിദ്യാഭ്യാസം | ബി.എസ്.സി |
| യൂണി/കോളേജ് | യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം |
| വിഷയം | സുവോളജി |
| പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
| ജീവിതപങ്കാളി | ഷീല |
| മക്കള്‍ | ഹരിത |
| ബന്ധുക്കള്‍ |
രാജപ്പന്‍ (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍) |
പുകയുന്ന കണ്ണാടികളുടെ
ആകാശം
സ്വപ്നത്തിന്റെ തെരുവില്‍നിന്ന്
ഒരു മഞ്ഞക്കുതിര
എന്റെ ശരീരത്തില്‍ മറയുന്നു
ശരീരത്തില്‍ നിന്ന് ഉയരുന്ന ഇരുട്ടില്‍
കഠാരകളുടെ ആത്മഗതങ്ങള്‍
വെളിച്ചമാകുന്നു
കാലവും ക്രൂരതയും ഒന്നാകുന്ന
എന്റെ മുഖം
രാത്രികളായ് കൊഴിയുന്ന
ശരീരം
ചാരമായ് നദിയിലുണരുന്ന
ഇണകള്‍
കണ്ണാടികളിലേയ്ക്ക്
മടങ്ങാനാവാത്ത കഴുകന്മാരുടെ
അവസാന ചിറകടി മാത്രം
ബാക്കിയാവുന്നു.
