നിങ്ങളാരെ കമ്യൂണിസ്റ്റാക്കി-രംഗസൂചന
|
നിങ്ങളാരെ കമ്യൂണിസ്റ്റാക്കി | |
---|---|
ഗ്രന്ഥകർത്താവ് | സിവിക് ചന്ദ്രൻ |
മൂലകൃതി | നിങ്ങളാരെ കമ്യൂണിസ്റ്റാക്കി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നാടകം |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 80 |
രംഗസൂചന
രംഗവേദിയുടെ പിന്നരങ്ങില്‍ ഒരരികിലായി വാച്ച്ടവര്‍. വാച്ച് ടവറിനോടുചേര്ന്നു് അരങ്ങിന്റെ മറ്റേ അററംവരെ നീണ്ടു കിടക്കുന്ന ഉയര്‍ന്ന തലം. വാച്ച്ടവറിനു മുന്നിലായി ഒരരികുചേര്ന്ന് മറ്റൊരു ചെറിയ തലവും. തലത്തിനു പിന്നില്‍ രക്തസാക്ഷി മണ്ഡപം. വാച്ച് ടവറിന്നടിയിലൂടെയാണ് കോറസ് രംഗത്തെത്തുന്നത്. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യിലെ രംഗങ്ങൾ നടക്കുമ്പോൾ പിന്നിലെ ഉയർന്ന തലവും രക്തസാക്ഷിമണ്ഡപവും വാച്ച് ടവറുമെല്ലാം മറഞ്ഞുപോകുന്നു.
കെ. പി. എ. സി. അരങ്ങിലും വലിയ ചുടുകാട്ടിലുമായി ഈ നാടകത്തിലെ രംഗങ്ങള്‍ മാറിമാറി നടക്കുന്നു.
കഥാപാത്രങ്ങള്‍
വൃദ്ധന് (ഏലിയാസ് എന്ന കെ. വി. പത്രോസ്)
ഭാരതി (മാലയുടെ ദത്തുപുത്രി)
വാച്ച്മാന് (വലിയ ചുടുകാടിന്റെ കാവല്ക്കാരന്)
മാല
പരമു പിളള
പപ്പു
കറമ്പന്
ഗോപാലന്
മാത്യു
സുമം
കേശവന് നായര്‍
(‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യിലെ കഥാപാത്രങ്ങള്‍)
കോറസ് (മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ രക്തസാക്ഷികള്‍)
തോപ്പില്‍ ഭാസിയും.
|