SUMMARY OF NEWS. വൎത്തമാനച്ചുരുക്കം.
SUMMARY OF NEWS. വൎത്തമാനച്ചുരുക്കം. | |
---|---|
ഗ്രന്ഥകർത്താവ് | ഹെർമ്മൻ ഗുണ്ടർട്ട് |
മൂലകൃതി | കേരളോപകാരി IV:1 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ആനുകാലികം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ബാസൽ മിഷൻ, മംഗലാപുരം |
വര്‍ഷം |
1877 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 22 |
SUMMARY OF NEWS. വൎത്തമാനച്ചുരുക്കം.
ആസ്യാ Asia.
ബങ്കാളസംസ്ഥാനം:–
കാലികാതയിൽ ൧൮൫൫-ആമതിൽ ജനിച്ച ൧൦൦൦ മുഹമ്മദീയ കട്ടികളിൽനിന്നു ൭൩൫-ഉം ഒരു കൊല്ലം തികയാതെ മരിച്ചിരിക്കുന്നു. അൎദ്ധ യൂരോപ്യരായ യുരാസ്യക്കുട്ടികളുടെ മരണം ഹിന്തുക്കളുടെതിലും യൂരോപ്യക്കുട്ടികളുടെ മരണത്തുക യുരാസ്യരുടേതിലും കുറയുന്നു. അതിന്റെ സംഗതി എന്തു പോൽ. പുറനാട്ടിൽ ഉള്ളതിനെക്കാൾ നഗരങ്ങളിൽ വിശേഷിച്ചു കുട്ടികളുടെ ചാവു ഏറുന്നതു ആൾ പിടിപ്പതു പാൎക്കുന്ന ഇടങ്ങളിൽ വായു പെരുത്തു മുഷിച്ചു പോകുന്നതിനാൽ തന്നെ. വിശേഷിച്ചു നാട്ടുകാർ ഈറ്റില്ലത്തിലോ ഈറ്ററയിലോ ഉള്ള ഒരു വക വായുവെ തീച്ചട്ടിവെച്ചു മുഴുവനും വിടക്കാക്കീട്ടു പുറത്തുനിന്നു നല്ല വായുവെ കടക്കാതാക്കുന്നതു കൊണ്ടു അതിലേ വായു മുതിൎന്നവൎക്കു ഓരോ കേടുവരുത്തുകയും പ്രത്യേകമായി പച്ച പൈതങ്ങളെ വേഗം വാട്ടികളയുകയും ചെയ്യുന്നു വിഷവായുവായി തീരുന്നു എന്നറിയേണം. മുഹമ്മദീയർ തങ്ങളുടെ സ്ത്രീകളെ ഹിന്തുക്കളിൽ അധികം പൂട്ടി വെക്കുന്നതു നിമിത്തം അവരുടെ ഇടയിൽ കുട്ടികളുടെ ചാവു മികെച്ചതു, അറിയായ്മ ഓരോ നന്മയെ കെടുക്കയും പല തിന്മയെ ഉണ്ടാക്കയും ചെയ്യുന്നു എന്നു കണ്ടാൽ അതിനു മറുമരുന്നു വേണമല്ലോ.
ബങ്കാള ഉൾക്കടലിൽ ഇതിന്നിടെ രണ്ടു വൻ ചുഴലിക്കാറ്റുകൾ കൊണ്ടു ഗംഗയുടെ അഴിമുഖനാടുകൾക്കും നാട്ടുകാൎക്കും ചൊല്ലിത്തീരാത്ത അപായസങ്കടങ്ങൾ നേരിട്ടിരിക്കുന്നു. ആ ഉൾക്കടലിൽ കൊല്ലന്തോറും തുലാമാസത്തിൽ വഞ്ചുഴലിക്കാറ്റു അടിക്കുന്നതു പതിവത്രെ. ആയതു മലയാളത്തിലെ വൎഷക്കാറ്റാകുന്ന തെക്കു പടിഞ്ഞാറു കാറ്റിന്നും ചോഴമണ്ഡലത്തിലുള്ള മഴക്കാറ്റായ വടക്കു കിഴക്കന്നും തമ്മിലുള്ള അങ്കപ്പോർ എന്നു പറയാം. വടക്കുകിഴക്കൻ ജയം കൊണ്ടിട്ടെ തീരുന്നുള്ളൂ. ഒക്തോബ്ര ഏഴു എട്ടാം തിയതികളിൽ ഉള്ള വഞ്ചുഴലിക്കാറ്റു ബങ്കാള ഉൾക്കടലിന്റെ നടുതൊട്ടു അതിന്റെ പടിഞ്ഞാറുള്ള വിശാഖപട്ടണത്തോളം ചുറഞ്ഞു തിരിഞ്ഞു സഞ്ചരിച്ചതു. അതിന്റെ ശേഷം ഒക്തോബരിന്റെ പോക്കോടെ ഉൾക്കടലിന്റെ പടിഞ്ഞാറെ പാതിയിൽ വടക്കു കിഴക്കനും കിഴക്കെ പാതിയിലോ പെരുത്തു മഴകൂടിയ തെക്കനും തെക്കു പടിഞ്ഞാറനും അടിച്ചു ഉൾക്കടലിന്റെ നടു മയ്യത്തിൽ തമ്മിൽ കെട്ടി പിടിച്ച പ്രകാരം ചങ്കീരിപോലെ (ഒക്തോബർ ൨൯–൩൧) ചുറഞ്ഞു വലിയ പരപ്പുള്ള ഉൾക്കടലിലും ഗംഗയുടെ അഴിപ്രദേശത്തും എത്രയും ഊക്കോടു അടിച്ചു സഞ്ചരിച്ചു. ഇക്കുറി വിശേഷിച്ചു കിഴക്കെ കരയിൽ കാറ്റിന്റെ അതിക്രമത്തെ അറിവാൻ സംഗതി വന്നതു.
ചിത്രഗംഗ:–
അല്ല ഇസ്ലമബാദ് –- മിയനീതാഴ്വരയിൽ കൂടി കോയ്മക്കായി 10–20 ആനകളെ കൊണ്ടു വന്നു രാത്രിയിൽ ചൂരക്കാട്ടിൽ വെട്ടിയ താവളത്തിൽ തങ്ങുമ്പോൾ ഒരു ചീറുവാലൻ പുലി 1½ വാര ഉയരവും 600 റാത്തൽ തൂക്കവും ഉള്ള കുട്ടിയാനയെ വേളക്കൽ പിടിച്ചു ചില മാറു ദൂരത്തോളം വലിച്ചു അതിന്റെ തുടകളിൽനിന്നു തിന്നു കളഞ്ഞിട്ടുണ്ടായിരുന്നു. പിറ്റെന്നു ശേഷം ൧൦–൨൫ ആനകളെ കൂട്ടിക്കൊണ്ടു പോകുന്ന സായ്പു 5–10 വാര ദൂരത്തോളം വലിച്ച ആന പിടക്കലിനെയും അതിൻ അടുക്കേ നിറയവയരോടു കിടക്കുന്ന പുലിയെയും കണ്ടിട്ടു ആനപ്പുറത്തുനിന്നു ഒറ്റ വെടിയാൽ കൊന്നു. അതിന്നു തിട്ടമായി 3 വാര നീളവും 349½ റാത്തൽ തൂക്കവും കണ്ടിരിക്കുന്നു.
ഒരു നാഴിക സമയത്തിന്നകം നാല്പതിൽ പരം നാഴിക ദൂരത്തോളം മുഞ്ചെല്ലുന്ന കാറ്റു മരവീടുകളെ മറിച്ചു ഉമികണക്കെ പാറ്റിക്കളകയും ഏറ്റത്തോടു കൂട തിരമാലയും ചാമത്തലയും തുറമുഖത്തെത്തിയപ്പോൾ കഴം കുറെഞ്ഞു കടലിൽ നങ്കൂരം ഇട്ട ഒന്നു രണ്ടു കപ്പൽ ഒഴികേ മുപ്പതു ചില്വാനം വൻ ഉരുക്കളെ ചിരട്ട പോലെ കരയിലേക്കു അലെച്ചു കളഞ്ഞു. വിശേഷിച്ചു ഗംഗയും (ഗംഗയും ബ്രഹ്മപുത്രിയും കൂടിയ) മഗ്നയും ഒരുമിച്ചു അഴിക്കൽ എക്കൽ കൊണ്ടു ഉണ്ടാക്കിയ ഓരോ വലിയ തുരുത്തുകൾ കാറ്റു ചാമത്തലകളുടെ വാറിനാൽ പെരുത്തു വലഞ്ഞതു. എല്ലാ തുരുത്തുകളിൽ വലിയതു ദക്ഷിണഷബസ്പൂർ, അതിൽ ദൌലാത്തുഖാന എന്ന നഗരമുണ്ടു. ഏറ്റം കൊണ്ടു നിറഞ്ഞ ഗംഗമഗ്നനദികളിലും കൈയാറുകളിലും കൂടി കൊടുങ്കാറ്റു അലെച്ച ചാമത്തല വിഘ്നവും തടസ്ഥവും കൂട്ടാക്കാതെ നാലഞ്ചു മാറോളം ഉയരം പൊന്തി ബ്രഹ്മപുത്രീനദിയൂടെ ഗാറോ മലകളോളവും ഗംഗയിൽ കൂടി പൎണ്ണ പട്ടണത്തോളവും അതിന്റെ തലയെ താണുതാണ കൊണ്ടെങ്കിലും അയച്ചിരിക്കുന്നു. ബകൎഗംഗ (Backergunge) കൂറുപാട്ടിലും മരവീടുകളെ പാറ്റിക്കളകയും നെൽകൃഷിയെ നശിപ്പിക്കയും മനുഷ്യരെയും ജീവികളെയും മുക്കിക്കളകയും ചെയ്തിരിക്കുന്നു. ഹുഗ്ലിവക്കത്തുള്ള കാലികാതയിലെ ഉരുക്കൾ പ്രയാസത്തോടെ തെറ്റിയുള്ളു. എല്ലാറ്റിലോ ദക്ഷിണഷബസ്പൂർ മുതലായ ഉരുത്തുകൾ അടിഞ്ഞു പോകത്തക്ക അഴിനിലയോടു എത്തി. ദൌലാത്തുഖാന മുതലായ നഗരങ്ങളുടെ വീട്ടുതറകളേ ശേഷിപ്പൂ. പെട്ടന്നു വാറോടു വരുന്ന ചാമത്തലയിൽ രാക്കാലം ആകകൊണ്ടു തെറ്റുവാൻ കഴിയാതെ രണ്ടലക്ഷത്തുപതിന്നയ്യായ്യിരം മനുഷ്യരും അസംഖ്യ കന്നുകാലികളും ഒരുമണിക്കൂറിന്നകം മുങ്ങി ഒടുങ്ങി പോയിരിക്കുന്നു. രക്ഷപ്പെട്ടവരോ ഏതെല്ലാം അത്ഭുതമായ വഴിയായി ജീവനോടു തെറ്റി പോയി എന്നതിനെ കൊണ്ടു അനേക ഗ്രന്ഥങ്ങളെ എഴുതിയാലും ഒടുക്കമില്ല. മരങ്ങൾ ഏറിയ ദിക്കുകളിൽ അധികം ആളുകളും മരം കുറഞ്ഞ സ്ഥലങ്ങളിൽ ചുരുങ്ങിയ ആളുകളും രക്ഷപ്പെട്ടതു. അയ്യോ ചെറു മനുഷ്യൻ ദൈവം അവനെ ഓൎക്കേണ്ടതിന്നു ആരുപോൽ. ഇന്നു എന്ന ദിവസത്തിൽ ദൈവത്തിന്റെ ശബ്ദത്തെ കേട്ടാൽ നിങ്ങൾ ഹൃദയങ്ങളെ കഠിനമാക്കാതേ ദൈവത്തോടു യേശു ക്രിസ്തനാൽ നിരന്നു വരുവിൻ എന്നു ഈ സംഭവത്തിന്റെ താല്പൎയ്യമായ ഉപദേശം.
ബൊംബായിസംസ്ഥാനം പൂണ:–
പഞ്ചമുള്ള താലൂക്കുകളിൽ മരങ്ങളെ കഴിച്ചാൽ പച്ചളിപ്പും ധാന്യങ്ങളും കാണ്മാൻ ഇല്ല. അവിടെ കോയ്മ ൨-ലക്ഷം ആളുകളെ പോറ്റേണ്ടി വരുന്നു.
ശോലാപ്പൂർ ൨൫,൦൦൦ പേരും ൪൦,൦൦൦ കന്നുകാലികളും നിജാമിലേക്കു കടന്നു പോയി. കോയ്മ ഓരോ പരമോപകാരമുള്ള നിരത്തു മുതലായ പണികളെ കല്പിച്ചു. പ്രാപ്തിയുള്ളവർ ധാന്യങ്ങളെ വാങ്ങേണ്ടതിന്നു പണം തേടുന്നു. ദാരിദ്രന്മാൎക്കും വെറുതേ ഭക്ഷണം കൊടുത്തു വരുന്നു. എന്നിട്ടും ഏറിയവർ വിശപ്പിനാലോ ഒരു വക തൂറ്റലും കാറലും കൊണ്ടോ മരിക്കുന്നു. വൈക്കോലും പൈമ്പുല്ലും എങ്ങും ഇല്ല. കൃഷിക്കാർ കാൎക്കാണിക്കാൎക്കു കന്നുകാലികളെ രണ്ടണ വീതം വില്ക്കയും അവരോ തോലിനു മാത്രം അവറ്റെ കൊല്ലുകയും ചെയ്യുന്നുള്ളൂ. ഒരു വലിയ കൃഷിക്കാരൻ ൨൪ ഉരുക്കളെ മൂന്നുറുപ്പികെക്കു വിറ്റ ശേഷം താൻ കൂലിപ്പണിക്കു പോയിരിക്കുന്നു.
പൂണ ശോലാപ്പൂർ മുതലായ പഞ്ചം പിടിച്ച നാടുകളിലേക്കു വളരെ നവധാന്യങ്ങളെ കടത്തി വരുന്നു.
തെക്കെ മഹാരാഷ്ട്രത്തിന്നു ക്ഷാമം നന്നായി പിടിച്ചിരിക്കുന്നു.
മദ്രാശിസംസ്ഥാനം:–
ചെന്നപ്പട്ടണം മദ്രാശിയിൽനിന്നു പഞ്ചം പിടിച്ച നാടുകളിലേക്കു അയച്ചു വരുന്ന അരിയാൽ തീവണ്ടിപ്പാതക്കാൎക്കു പെരുത്തു കേവു കൂലി അടയുന്നു. അതോ ൧൮൭൫ (സെപ്തെമ്പ്ര ൨൫ നൊ വെമ്പ്ര ൪) ൬,൬൨,൬൪൯ രൂപ്പികയും ൧൮൭൬ ആ സമയത്തിന്നിടക്കു ൮,൯൬,൪൨൬ രൂ. യും വസൂലാക്കിയ പണം ഒപ്പിച്ചു നോക്കിയാൽ തെളിയും.
തിരുവിതാങ്കോടു –- നഗരകോവിലിൽ ഛൎദ്യതിസാരം നുഴഞ്ഞു വന്നു.
ബൎമ്മ:–
രംഗൂനിൽ ൪ വാര (12' 6" ഉയരവും ൫11 വാര (16' 4") പുറവായുടെ വിട്ടവും ഉള്ള ഒരു മണി ഉണ്ടു. മൊസ്കാവിലേ വൻമണി കഴിച്ചു ഇതിന്നു എതിർ ഭൂലോകത്തിൽ വേറേ മണിയില്ല. മണിയുടെ തൂക്കം ൮൦-൯൦ തൊനോളം ആയിരിക്കും. (൨൨൪൦ റാത്തൽ) ഇതിനാൽ മുങ്കാലങ്ങളിൽ ബുദ്ധമതക്കാരുടെ വിദ്യയുടെ വിശേഷം തിരിയും.
വട അമേരിക്കാ North America.
ഈ വലിയ രാജ്യത്തിന്റെ കിഴക്കേ കര പ്രദേശത്തിൽ സെപ്രമ്പ്ര ൧൭ കിഴവന്മാരും കൂട ഓൎക്കാത ഭയങ്കരമായ കൊടുങ്കാറ്റിനാൽ എണ്ണമറ്റ പലവിധം ഉരുക്കൾ പൊളിഞ്ഞു തകൎന്നു പോകയും അല്ല ഏറിയതിന്നു കമ്മത്തു എടുക്കയും മറ്റു ഓരോ കേടു പാടു തട്ടുകയും ചെയ്തിരിക്കുന്നു.
ബ്രൂക്ലീനിലെ കഥകളി അരങ്ങിന്നു തീ പിടിച്ചു കാഴ്ചയെ നോക്കുന്ന പുരുഷാരത്തിൽ നിന്നു ൨൮൯ പേരും കൂട വെന്തു പോയിരിക്കുന്നു കഷ്ടം.
യുരോപ്പ Europe.
ഇംഗ്ലന്തു:–
- വൎത്തമാനക്കമ്പി
- കടലിന്റെ അടിയിൽ കൂടി 16 യോഗക്കാർ വൎത്തമാനക്കമ്പിയെ ഇട്ടു അതിന്നായി ഏറിയ പണം മുടക്കിയിരിക്കുന്നു.
- സൊവരെൻസ്
- ഔസ്ത്രാല്യയിലുള്ള സിദ്നെ മേൽബൊൎന്ന് എന്നീ നഗരങ്ങളിലെ കമ്മട്ടിശാലകളിൽ (mint) ഫൌൺ നാണ്യങ്ങളെ അടിച്ചു ഇംഗ്ലന്തിലേക്കു കൊടുത്തയക്കുന്നു.
- തീയിൽ നടക്ക
- സ്വേദനിലെ സ്തൊൿഹൊല്മ നഗരത്തിൽ എസ്ക്ബെൎഗ്ഗ് എന്ന സായ്പു കണ്ടെത്തിയ ഒരു വക ഉടുപ്പിൽ മനുഷ്യനു കേടുതട്ടാതെ തീയിൽ നടക്കാം. നെറുക തൊട്ടു കാലിന്റെ അടിയോളം ഒരു പുരുഷനെ മൂടുന്ന ഈ വസ്ത്രത്തിന്റെ ഉള്ളിൽ മരവും രോമപലകയും (felt) ഇടക്കിടെ വെള്ളവും വായുവും ഓടിപ്പാൻ തക്കവണ്ണം ഓരോ കുഴലുകളും ഉണ്ടു; ആയതു പുറമെ അകിഴെലിയുടെ (mole) തോലുകൊണ്ടു പൊതിഞ്ഞിരിക്കുന്നു. പുറന്തോലിൽകൂടി സൎവ്വാംഗത്തെ വെള്ളം കൊണ്ടു നനെക്കേണ്ടതിന്നു തലയിലും മുഖത്തിന്നു നല്ല വായു ചെലുത്തേണ്ടതിന്നു അതിന്റെ മുമ്പിലും ചെറുതുളകൾ ഉണ്ടു. വായു കടത്തുന്ന കുഴൽ ഉള്ളിലും വെള്ളം ഓടിക്കുന്ന വേറെ കുഴൽ അതിന്റെ ചുറ്റിലും ഇങ്ങനെ ഒരേ നീണ്ട കുഴലായിട്ടു വസ്ത്രത്തോടു ഉറ്റു ചേൎന്നിട്ടു ദൂരേ നില്ക്കുന്ന ഒരു പണിക്കാരൻ വായുവും വെള്ളവും പിസ്‌കാരിപ്രയോഗത്താൽ ആ കുഴലുകളിൽ കയറ്റി കൊണ്ടിരിക്കയാൽ ഇടവിടാതെ നനവു കൊണ്ടു ചൂടറിയാതെ വസ്ത്രം തണുത്തിരിക്കയും ഇടമുറിച്ചലില്ലാതെ വായുവിനാൽ മനുഷ്യൻ പുക ചൂടുകളെ കുടിക്കാതേ സുഖമായി ശ്വാസം കഴിക്കയും ചെയ്യും. ഇതിന്നിടെ ലൊണ്ടനിൽ കല്ലെണ്ണ കുടിപ്പിച്ച വിറകു മുട്ടികളെ കൊണ്ടുവന്തീകത്തിച്ചു അതിൽ നിന്നു പുറപ്പെട്ട ചൂടു കൊണ്ടു ഏവരും അകലേ നിന്നിരിക്കേ ഒരു സായ്പു മേൽ പറഞ്ഞ ഉടുപ്പു ഉടുത്തു തീയുടെ നടുവോളം ചെന്നു അലമ്പൽ കൂടാതെ നടക്കയും കത്തുന്ന മുട്ടിമേൽ കുത്തിരുന്നു അത്തൽ കൂടാതെ ഒരു ചുരുട്ടു കത്തിച്ചു വലിക്കയും ചെയ്തു.