ചെറുകഥ: മടിയില്‍ നിറയെ മഞ്ചാടിമണികളുമായി
ആംബുലന്‍സിനും സൈക്കിളിനുമൊഴികെ ഒരു വാഹനത്തിനും പ്രവേശനമില്ല എന്നെഴുതിയ ബോര്ഡിന്റെയടുത്തായി ശങ്കര്‍ കൊണ്ടേസ പാര്‍ക്ക് ചെയ്തു. ക്യാമറയും റെക്കാര്ഡറുമടങ്ങുന്ന ബാഗ് ചുമലിലിട്ട് നടന്നു.
എന്തൊരിടമാണ്. നിറയെ മരങ്ങള്‍. ഈട്ടിയും, വാകയും, പ്ളാവും, മാവും, രാജമല്ലിയും, പേരറിയാത്ത അനവധി മരങ്ങളും. പലയിടങ്ങളിലും പച്ചപ്പിനിടയ്ക്ക് കാണാവുന്ന കെട്ടിടങ്ങളുടെ മനോഹരമായ മുഖപ്പുകള്‍.
ഏതോ ഒരു കോണില്‍ നിന്നും അനിത നടന്നെത്തി. നന്നായൊന്ന് പുഞ്ചിരിച്ചു. ശങ്കര്‍ അവളുടെ തലയില്‍ വെറുതെ വലംകൈ കൊണ്ട് ഉലച്ചു. അവള് ഒഴിഞ്ഞുമാറി, ചിരിച്ച് വീണ്ടും ഒപ്പം നടന്നു.
ഒററയടിപ്പാതയുടെ ഒരു വശത്തായ് പടര്‍ന്നു പന്തലിച്ച് തണല്‍ വിരിച്ച ഒരു മഞ്ചാടി മരത്തിന്റെ ചോട്ടില് ഒരു വീല്‍ ചെയര്‍. അതിന്റെയടുത്തായ് മരത്തില്‍ ചാരിയിരിക്കുന്ന വൃദ്ധയായൊരു ആംഗ്ളോ ഇന്ത്യന്‍ സ്ത്രീ. കൈയിലെന്തോ മുറുക്കെ പിടിച്ചിരിക്കുന്നു.
അടുത്തെത്തിയപ്പോഴാണ് അവരുടെ നരച്ച ഫ്രോക്കിന്റെ മടിയില്‍ നിറയെ ചുകന്ന മഞ്ചാടിമണികളാണെന്ന് കണ്ടത്.
അനിത പരിചയപ്പെടുത്തി.
ഇത് മിസ്സിസ് ഫെര്‍ണാന്‍ഡസ്.
അവര്‍ തലയുയര്‍ത്തി നോക്കിയതുപോലുമില്ല. കൈയിലിരിക്കുന്ന ഒരു പിടി മഞ്ചാടി അവര്‍ മെല്ലെ, ചുകപ്പിന്റെയൊരു പ്രഭ പോലെ ഫ്രോക്കിലേക്കിട്ടു. കുറെ ചിതറി നിലത്തു വീണു. അയാള്‍ കുനിഞ്ഞ്, അത് പെറുക്കി, മണ്ണു തുടച്ച് കൈയിലേക്ക് വച്ചുകൊടുത്തു (തുടർന്ന് വായിക്കുക …)