close
Sayahna Sayahna
Search

കേരളോപകാരി: ആമുഖം


ഹെർമ്മൻ‌ ഗുണ്ടർട്ട്

കേരളോപകാരി: ആമുഖം
KP-4-1-cover.png
ഗ്രന്ഥകർത്താവ് ഹെർമ്മൻ ഗുണ്ടർട്ട്
മൂലകൃതി കേരളോപകാരി IV:1
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ആനുകാലികം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ബാസൽ മിഷൻ, മംഗലാപുരം
വര്‍ഷം
1877
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 22

ആമുഖം

മലയാള ഭാഷയ്ക്കു് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ (1814 ഫെബ്രുവരി 4—1893 ഏപ്രില്‍ 25) ശേഖരത്തില്‍പ്പെട്ടതാണ് ഈ പതിപ്പിന്റെ സ്രോതസ്സ്.

ബാസൽ മിഷൻ സൊസൈറ്റി 1874-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു കേരളോപകാരി. മംഗലാപുരത്തുനിന്നാണ് ഇത് അച്ചടിച്ചിരുന്നത്. ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം. ഈ ആനുകാലിക­പ്രസിദ്ധീകരണത്തിന്റെ നാലാം വാല്യം ഒന്നാം ലക്കമാണ് ഇപ്പോള്‍ ഇവിടെ ലഭ്യമാക്കുന്നത്.

സായാഹ്ന ഫൗണ്ടേഷന്‍
2016 ഓഗസ്റ്റ് 23