close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 80


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 69)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

ചില്ലുഗ്ളാസ്സില്‍ നിറയുന്ന വീഞ്ഞില്‍നിന്ന്
കടല്‍ക്കാക്കകള്‍ പറന്നുയരുന്നു

നദിയിലൂടെ ഒരു ദീപം ഒഴുകിപ്പോകുന്നു
എല്ലാ ചുംബനങ്ങളും അവസാനത്തേതാകുന്നു

ഗ്ളാസ്സിനുള്ളില്‍
പിടയുന്ന ഒരു ഹൃദയം
അനന്തതയ്കായ് സൂക്ഷിക്കപ്പെടുന്നു.